മകൾ ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷ പാസായതിൻ്റെ സന്തോഷത്തിൽ കരയുന്ന ഒരു പിതാവ്.
ചായ വിൽപനക്കാരനായ പിതാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.
ഡൽഹിയിൽ നിന്നുള്ള അമിതാ പ്രജാപതി എന്ന യുവതി തൻ്റെ 10 വർഷത്തെ കഠിനാധ്വാനത്തെക്കുറിച്ചും കൂടെ നിന്ന് പഠിപ്പിക്കാൻ കഷ്ടപ്പെട്ട പിതാവിനെക്കുറിച്ചും അവർ പറയുന്നു.
ലിങ്ക്ഡ്ഇന്നിലെ ഒരു നീണ്ട പോസ്റ്റിലാണ് , താൻ ഒരു ചേരിയിലാണ് താമസിച്ചിരുന്നതെന്നും വിദ്യാഭ്യാസത്തിനായി അച്ഛൻ എല്ലാ പ്രതിബന്ധങ്ങളോടും പോരാടിയിട്ടുണ്ടെന്നും പ്രജാപതി എഴുതി. “ഇതിന് 10 വർഷമെടുത്തു. എന്നാൽ ഇന്ന് ഞാനത് സ്വന്തമാക്കിയിരിക്കുന്നു. എല്ലാ ദിവസവും, എൻ്റെ കണ്ണുകളിൽ സ്വപ്നങ്ങളുമായാരുന്നു ഉറങ്ങിയിരുന്നത്, ഇത് ഒരു സ്വപ്നം മാത്രമാണോ അതോ എപ്പോഴെങ്കിലും യാഥാർത്ഥ്യമാകുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കും. 2024 ജൂലൈ 11, ഇന്ന് അത് യാഥാർത്ഥ്യമായി. അതെ, സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നു, ”ചായ വിറ്റ് പണം ലാഭിച്ച് വീടുണ്ടാക്കി അവളെ ഇത്രയധികം പഠിപ്പിക്കാൻ നിനക്ക് കഴിയില്ലെന്ന് അവർ പറയാറുണ്ടായിരുന്നു. പ്രായപൂർത്തിയായ പെൺമക്കളുമായി നിങ്ങൾ എത്രകാലം തെരുവിൽ ജീവിക്കും? എന്തായാലും ഒരു ദിവസം അവർ മറ്റൊരാളുടെ സമ്പത്ത് ആയി പോകും, നിങ്ങൾക്ക് ഒന്നും ശേഷിക്കില്ല. അതെ, തീർച്ചയായും, ‘ഞാൻ ഒരു ചേരിയിലാണ് താമസിക്കുന്നത് (വളരെ കുറച്ച് ആളുകൾക്ക് ഇത് അറിയാം), എന്നാൽ ഇപ്പോൾ എനിക്ക് ലജ്ജയില്ല, ഇവിടെ ഇരുന്നാണ് ഞാൻ പഠിച്ചത് വളർന്നത്.
Content highlight : Delhi tea seller’s daughter cracks CA exam