കൊച്ചി: ഇന്ത്യയിലെ മുന്‍നിര ലൈഫ് ഇൻഷ്വറൻസ് കമ്പനികളിലൊന്നായ ടാറ്റാ എഐഎ ലൈഫ് ഇൻഷ്വറൻസ് 2024 വർഷത്തേക്കുള്ള ആഗോള മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ (എംഡിആർടി) റാങ്കിങില്‍ ആറാം സ്ഥാനം നേടി. 2584 രജിസ്ട്രേഡ് എംഡിആർടി ലൈഫ് ഇൻഷ്വറൻസ് അഡ്വൈസർമാരുമായി കമ്പനി ഇന്ത്യയില്‍ ഏറ്റവും മുന്നിലാണ്. എംഡിആർടി യോഗ്യത നേടിയ 1238 വനിതാ അഡ്വൈസർമാരുമായി കമ്പനി ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തും ആഗോള തലത്തില്‍ ഏഴാം സ്ഥാനത്തുമാണ്.
ആഗോള തലത്തിലുള്ള ലൈഫ് ഇൻഷ്വറൻസ്, ഫിനാൻഷ്യൽ സർവീസസ് മേഖലകളിലെ പ്രൊഫഷണലുകള്‍ക്കായുള്ള സ്വതന്ത്ര അസോസിയേഷനാണ് മില്യണ്‍ ഡോളര്‍ റൗണ്ട് ടേബിള്‍ (എംഡിആർടി). 80 രാജ്യങ്ങളില്‍ നിന്നായുള്ള 700 കമ്പനികളിലെ പ്രൊഫഷണലുകളാണിതിലുള്ളത്. ലൈഫ് ഇൻഷ്വറൻസ്, സാമ്പത്തിക സേവന ബിസിനസ് രംഗത്ത് മികവിന്റെ മാനദണ്ഡമായി ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ് എംഡിആർടി അംഗത്വം.
ടാറ്റാ എഐഎയുടെ എംഡിആർടി യോഗ്യതയുള്ള അഡ്വൈസർമാരുടെ എണ്ണത്തില്‍ മുന്‍വർഷത്തെ അപേക്ഷിച്ച് 30.64 ശതമാനം വർധനവാണുണ്ടായത്. വനിതകളുടെ കാര്യത്തില്‍ ഈ വർധനവ് 32.64 ശതമാനവുമാണ്.
തുടർച്ചയായി രണ്ടാമത്തെ വർഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംഡിആർടി അംഗങ്ങളുള്ള സ്ഥാപനമായും ആഗോള തലത്തിൽ ആറാം സ്ഥാനത്തുള്ള സ്ഥാപനമായും മാറാനായത് തങ്ങള്‍ക്ക് അതീവ അഭിമാനമാണു നല്‍കുന്നതെന്ന് ടാറ്റാ എഐഎ പ്രൊപ്പറൈറ്ററി ബിസിനസ് ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസര്‍ അമിത് ദാവേ പറഞ്ഞു. ഉപഭോക്താക്കളോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയാണിതു കാണിക്കുന്നത്. ആശങ്കകളില്ലാത്ത ജീവിതം നയിക്കാന്‍ ഇതു തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ലൈഫ് ഇൻഷ്വറൻസ് പദ്ധതികള്‍ ദീർഘകാല പദ്ധതികളായതിനാല്‍ കൃത്യമായ ഉപദേശം ലഭിക്കേണ്ടത് വളരെ ആവശ്യമാണ്. ഏറ്റവും കൂടുതല്‍ എംഡിആർടി അംഗങ്ങളുള്ളത് വളരെ കൃത്യമായ ഉപദേശം ഉപഭോക്താക്കള്‍ക്ക് പ്രദാനം ചെയ്യാനും എല്ലാ വർഷവും പോളിസി പുതുക്കുന്നതുമായ ഉപഭോക്താക്കളെ ലഭിക്കുവാനും വഴിയൊരുക്കും.