ഒരു രാജ്യത്തിന്റെ വികസനത്തെ അടയാളപ്പെടുത്തുന്നതാണ് ബജറ്റ്. എല്ലാ വിഭാഗം ജനങ്ങളെയും ബജറ്റ് സ്പര്‍ശിക്കുന്നുണ്ട്. മൊട്ടുസൂചി മുതല്‍ കപ്പല്‍ നിര്‍മ്മാണം വരെ അതില്‍പ്പെടുമെന്നതാണ് പ്രധാനം. അതുകൊണ്ടു തന്നെ രാജ്യത്തെ ധനമന്ത്രിമാര്‍ക്ക് വലിയ ഉത്തരവാദിത്വമാണുള്ളത്. അങ്ങനെ രാജ്ത്തിന്റെ സമഗ്ര വികസനത്തിനും ഉന്നമനത്തിനും വേണ്ടി അവതരിപ്പിക്കുന്നതാണ് ഓരോ ബജറ്റും. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ രൂപപ്പെടുത്തിയ ബജറ്റുകളില്‍ പ്രധാനപ്പെട്ട അഞ്ചുബജറ്റുകളുണ്ട്. സാമ്പത്തിക ശാസ്ത്രജ്ഞര്‍ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ധനകാര്യമന്ത്രിമാര്‍ അവതരിപ്പിച്ച ബജറ്റുകള്‍. 1947ല്‍ ആര്‍.കെ ഷണ്‍മുഖം ചെട്ടിയാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചത്. അദ്ദേഹത്തിന് അതൊരു വെല്ലുവിളിയായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. സ്വതന്ത്ര ഇന്ത്യുടെ ഭാവിതന്നെ നിശ്ചയിക്കപ്പെട്ട ബജറ്റാണത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ച നിരവധി സുപ്രധാന ബജറ്റുകള്‍ പില്‍ക്കാലത്ത് രാജ്യം കണ്ടു. ആ ബജറ്റുകള്‍ അവതരിപ്പിച്ച ധനമന്ത്രിമാര്‍ ആരൊക്കെയാണെന്ന് അറിയാമോ ?
ടി.ടി കൃഷ്ണമാചാരി (1957-58)
ഈ ബജറ്റിലാണ് തിരുവെല്ലൂര്‍ തട്ടൈ കൃഷ്ണമചാരി എന്ന ടി ടി കൃഷ്ണമാചാരിയുടെ വെല്‍ത്ത് ടാക്സ് ഉള്‍പ്പെടെയുള്ള വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കപ്പെട്ടത്. വ്യക്തിഗത ആസ്തികളുടെ മൊത്തം മൂല്യത്തില്‍ നികുതി ചുമത്തി. ഇത് ഇന്ത്യയുടെ നികുതി നയത്തില്‍ കാര്യമായ മാറ്റം വരുത്തി.1956-1958, 1964-1966 കാലഘട്ടങ്ങളിലായിരുന്നു ഇദ്ദേഹം ധനകാര്യമന്ത്രിപദം വഹിച്ചത്. 1956ല്‍ സ്ഥാപിതമായ നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്കൊണോമിക്ക് റിസര്‍ച്ചിന്റെ (NCAER) ആദ്യ ഭരണസമിതിയിലെ സ്ഥാപക അംഗവുമായിരുന്നു ഇദ്ദേഹം. TTK എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ഇദ്ദേഹം മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്നാണ് (MCC) ബിരുദം നേടിയത്. പിന്നീട് ഇദ്ദേഹം MCCയിലെ ഇക്കണോമിക്ക്‌സ് വിഭാഗത്തില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു.
മന്‍മോഹന്‍ സിംഗ് (1991- 1992)
മന്‍മോഹന്‍ സിങ് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. സാമ്പത്തിക വിദഗ്ധനായ അദ്ദേഹം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പരിഷ്‌കരിക്കരിക്കുന്നതിന് നിര്‍ണായ പങ്ക് വഹിച്ചു. കസ്റ്റംസ് തീരുവ 220 ശതമാനത്തില്‍ നിന്ന് 150 ശതമാക്കി കുറച്ചു. ഇത് ഇന്ത്യന്‍ വ്യാപാര രംഗത്ത് ആഗോളതലത്തില്‍ ഗുണം ചെയ്തു. പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴില്‍ വിപ്ലവകരമായ ലിബറല്‍ നയങ്ങള്‍ കൊണ്ടു വന്നു. ‘ലൈസന്‍സ് രാജ്’ അവസാനിപ്പിച്ചു. വിദേശ നിക്ഷേപം ആകര്‍ഷിക്കുകയും സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് കുറേക്കൂടി നിലയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്ത ബജറ്റാണിത്.
പി. ചിദംബരം (1997-98)
പി ചിദംബരം ആണ് ’97 – 98 ബജറ്റ് അവതരിപ്പിച്ചത്. ‘ഡ്രീം ബജറ്റ്’എന്നാണ് സാമ്പത്തിക വിദഗ്ധര്‍ അന്ന് വിശേഷിപ്പിച്ചത്. വ്യക്തിഗത ആദായ നികുതിയും കോര്‍പ്പറേറ്റ് നികുതിയും കുറച്ച ബജറ്റാണിത്. വ്യക്തിഗത ആദായ നികുതി നിരക്ക് 40 ശതമാനത്തില്‍ നിന്ന് 30 ശതമാക്കി കുറച്ചു. സര്‍ ചാര്‍ജുകള്‍ ഒഴിവാക്കുകയും റോയല്‍റ്റി നിരക്കുകല്‍ കുറക്കുകയും ചെയ്തു.
യശ്വന്ത് സിന്‍ഹ (2000-2001)
അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തിന് കീഴില്‍ യശ്വന്ത് സിന്‍ഹ അവതരിപ്പിച്ച ബജറ്റ്. കമ്പ്യൂട്ടറുകളുള്‍പ്പെടെ 21 ഇനങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ച സിന്‍ഹയുടെ ബജറ്റ് ഐടി മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചു. ഇത് വ്യാവസായിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. ഐടി വളര്‍ച്ചയുടെ കേന്ദ്രയി ഇന്ത്യയെ മാറ്റുന്നതില്‍ ഈ ബജറ്റ് നിര്‍ണായകമായി.
അരുണ്‍ ജയ്റ്റ്‌ലി (2017-2018)
അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റ് . 92 വര്‍ഷത്തിന് ശേഷം കേന്ദ്ര ബജറ്റും റെയില്‍വെ ബജറ്റും ഒരുമിച്ച് അവതരിപ്പിച്ചത് അന്നാണ്. 2000 മുതല്‍ 2019 വരെ നാലു തവണ രാജ്യസഭാംഗമായിരുന്ന ജെയ്റ്റ്‌ലി കോര്‍പ്പറേറ്റ് കാര്യം, പ്രതിരോധം എന്നീ വകുപ്പുകളുടെ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 23 ന് അദ്ദേഹം അന്തരിച്ചു. കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് സുസ്ഥിര സംഭാവനകള്‍ നല്‍കിയത് പരിഗണിച്ച് മരണാനന്തരം 2020-ല്‍ പത്മ വിഭൂഷണ്‍[2] പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
CONTENT HIGHLIGHTS; Those five budgets that changed India?: Who are the finance ministers?