ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ കാണാൻ കാഴ്ചകൾ നിരവധിയാണ് ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ടു തീരാവുന്ന കാഴ്ചകൾ അല്ല ഇവിടെ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് ഇവിടെയെത്തിയാൽ തീർച്ചയായും കാണേണ്ട പ്രധാനമായ ചില സ്ഥലങ്ങൾ ഉണ്ട് ആ സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നമ്മൾ മനസ്സിലാക്കണം ചരിത്രത്തിൽ ഇടം നേടിയിട്ടുള്ള നിരവധി സ്ഥലങ്ങളാൽ സമ്പന്നമായ ഒരു നഗരമാണ് ന്യൂഡൽഹി
ഡൽഹിയിലെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും തീർച്ചയായും കാണേണ്ട ഒരു സ്ഥലം ഇന്ത്യ ഗേറ്റ് ആണ് ഏതൊരു ഇന്ത്യക്കാരനും ഇത് കാണാതെ മടങ്ങുകയുമില്ല ന്യൂഡൽഹിയിലെ രാജപ്പതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു യുദ്ധ സ്മാരകമാണ് ഇന്ത്യ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം അഫ്ഗാനി യുദ്ധത്തിലും മരിച്ച ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ 82,000 ത്തോളം സൈനികർക്ക് വേണ്ടിയാണ് ഇത് സമർപ്പിച്ചിരിക്കുന്നത്
ഡൽഹിയിലെത്തുന്ന ആളുകൾ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത മറ്റൊരു കാഴ്ച കുത്തബ്മിനാർ ആണ്. യുണൈകോയുടെ ലോക പൈതൃക സ്ഥലമായ കുത്തബ്മിനാർ വളരെയധികം ശ്രദ്ധ നേടുന്ന ഒരു വിനോദസഞ്ചാര സ്ഥലം തന്നെയാണ് വിജയഗോപുരം എന്നറിയപ്പെടുന്ന ഈ സ്ഥലം 72.5 m ഉയരത്തിലാണ് ഉള്ളത് ഈ ഒരു സ്ഥലം കാണാതെ ഇവിടെയെത്തുന്ന ആരും തന്നെ പോകാറില്ല
ഡൽഹിയിലെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട കാഴ്ച സ്വാമിനാരായണൻ അർഷദാം എന്നറിയപ്പെടുന്ന അക്ഷർധാം ക്ഷേത്രമാണ് സ്വാമിനാരായണന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ വളരെയധികം പേരുകേട്ട ഒന്നുതന്നെയാണ് ഇവിടെ എത്തുന്ന ഒരു വിനോദസഞ്ചാരിയും ഇവിടം കാണാതെ പോകില്ല എന്നത് ഉറപ്പാണ്
ഡൽഹി എന്ന് പറയുമ്പോൾ തന്നെ ഏതൊരു വിനോദസഞ്ചാരിയുടെയും മനസ്സിലേക്ക് ആദ്യം എത്തുന്നത് താജ്മഹൽ ആണ് മുഗൾ സാമ്രാജ്യത്തിന്റെ പ്രൗഢിയുടെ പ്രതീകമായി ഉയർന്ന നിൽക്കുന്ന ശവകുടീരം കാണുവാൻ വേണ്ടി ഓരോ വർഷവും നിരവധി ആളുകളാണ് ഇവിടെയൊക്കെ ഒഴുകിയെത്തുന്നത്
ഡൽഹിയിലെ മറ്റൊരു പ്രധാനപ്പെട്ട സ്ഥലം ഹൗസ് വില്ലേജ് ആണ് ഇവിടെ നിരവധി ഷോപ്പിങ്ങുകൾ നടക്കുന്നുണ്ട് നൈറ്റ് ലൈഫിന് പേര് കേട്ട ഈ സ്ഥലം ഡൽഹിയിൽ അത്യാവശ്യമായി സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് 14 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ ഉള്ള രാജകുടുംബങ്ങളുടെ ശവകുടീരങ്ങളായ താഴികകുടങ്ങളാലാണ് ഈ പ്രദേശം നിറഞ്ഞിരിക്കുന്നത്
മറ്റൊന്ന് മ്യൂസിയം ഓഫ് ഇല്യൂഷൻസ് ആണ് ന്യൂഡൽഹിയിലെ കൊനാട്ട് പ്ലേസിലെ മ്യൂസിയം ഓഫ് ഇല്യൂഷൻസ് ഇന്ത്യയിലെ ആദ്യത്തെ ഒപ്റ്റിക്കൽ ഇല്യൂഷൻ മ്യൂസിയം ആണ് ഇവിടെ എത്തുന്നവർ തീർച്ചയായും ഒരു പ്രത്യേകമായ ഫാന്റസി ലോകത്തിൽ എത്തിപ്പെടുമെന്നുള്ളത് ഉറപ്പാണ് തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ഇത്
മറ്റൊരു പ്രധാനപ്പെട്ട സ്ഥലം നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടാണ് സന്ദർശകർക്ക് വേണ്ടി മികച്ച കലാലോകം നൽകുക എന്ന ഉദ്ദേശത്തോടെയാണ് നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഇവിടെ ആരാധകരെ കാത്തിരിക്കുന്നത് ഏകദേശം 180 വർഷത്തോളം പഴക്കമുള്ള സൃഷ്ടികൾ ഇവിടെ കാണാൻ സാധിക്കും പതിനാലായിരത്തിലധികം സൃഷ്ടികളുടെ ശേഖരവും ഇവിടെയുണ്ട്
ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു മനോഹരമായ സ്ഥലം ലോട്ടസ് ടെമ്പിൾ ആണ് ലോകമെമ്പാടുമുള്ള 7 ബഹായി ആരാധനാലയങ്ങളിൽ ഒന്നായിയാണ് ഈ ഒരു ടെമ്പിൾ കാണപ്പെടുന്നത് അതിമനോഹരമായ വൈറ്റ് പെറ്റൽ ലോട്ടസ് വാസ്തുവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത
ഇവയ്ക്കൊക്കെ പുറമേ യമുനാ നദിയുടെ തീരത്തുള്ള പഴയ ഡൽഹി പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യമായി നിലനിൽക്കുന്ന ചെങ്കോട്ട സന്ദർശിക്കാതെ ഡൽഹിയിലെത്തുന്ന ഒരു വ്യക്തിക്കും തിരികെ പോകാൻ സാധിക്കില്ല എന്നതാണ് സത്യം