കുടിക്കുന്ന മദ്യം എത്രനേരം ശരീരത്തില്‍ നില്‍ക്കുമെന്ന് മദ്യാപാനികള്‍ക്ക് പോലും ക്രത്യമായി അറിയില്ല. കുടിക്കുന്ന മദ്യം എത്രനേരം ശരീരത്തില്‍ നില്‍ക്കുമെന്ന് മദ്യപാനികള്‍ക്ക് പോലും ക്രത്യമായി അറിയില്ല. കുടിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ചാണ് അത് ശരീരത്തില്‍ നിലനില്‍ക്കുന്നത്. എത്രത്തോളം മദ്യപിച്ചിട്ടുണ്ടെങ്കിലും സമയം കൂടുംതോറും രക്തത്തിലെ മദ്യത്തിന്റെ അളവ് ദുര്‍ബലപ്പെടുകയും തീരെ ഇല്ലാതാവുകയും ചെയ്യും.
വ്യക്തിയുടെ പ്രായം, ഭാരം, ഒഴിഞ്ഞ വയറില്‍ കുടിക്കുന്ന മദ്യം, ആരോഗ്യം, കരള്‍ രോഗം, കുറഞ്ഞ സമയത്തിനുള്ളില്‍ കുടിക്കുന്ന മദ്യത്തിന്റെ അളവ് എന്നിവയെ ആശ്രയിച്ചാണ് മദ്യം ശരീരത്തില്‍ എത്ര സമയം നില്‍ക്കുമെന്ന് പറയാനാവുക. കുറഞ്ഞ സമയത്തിനിടെ തുടര്‍ച്ചയായി മദ്യപിച്ചിട്ടുണ്ടെങ്കില്‍, രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് കുറച്ച് മണിക്കൂര്‍ നേരത്തേക്ക് ഉണ്ടാകും. എന്നാല്‍ ഓരോ മണിക്കൂര്‍ പിന്നിടുമ്പോഴും ഇത് കുറഞ്ഞുകുറഞ്ഞ് വരും.
നിശ്വാസത്തില്‍ കൂടിയും വിയര്‍പ്പില്‍കൂടിയും മൂത്രത്തില്‍ കൂടിയും മദ്യത്തെ ശരീരം പുറന്തള്ളുന്നു. ആകെയുള്ള മദ്യത്തിന്റെ പത്ത് ശതമാനത്തോളം ഇത്തരത്തില്‍ പുറന്തള്ളപ്പെടും. ശേഷിച്ച മദ്യത്തിന്റെ രാസഘടനയെ ചൂടും ഊര്‍ജ്ജവുമായി വെളിയില്‍ തള്ളാനുള്ള പ്രവര്‍ത്തനമാണ് കരളില്‍ നടക്കുന്നത്. ഏകദേശം 73 കിലോഗ്രാം തൂക്കമുള്ള ആളിന്റെ ശരീരത്തില്‍ മദ്യത്തെ നേര്‍പ്പിക്കുന്നതിന് 50 കിലോഗ്രാം വെള്ളമുണ്ടെന്നാണ് കരുതുന്നത്.
68 കിലോഗ്രാം തൂക്കമുള്ള ഒരാള്‍, ഒരു തവണ കുടിക്കുന്ന മദ്യം ഒരു മണിക്കൂറിനുള്ളില്‍ ശരീരം പുറന്തള്ളുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മനുഷ്യശരീരം ഒരു മണിക്കൂറില്‍ ഒരു ഡെസിലിറ്ററിലെ 20 മില്ലിഗ്രാം ആല്‍ക്കഹോള്‍ വരെ ഇത്തരത്തില്‍ പുറന്തള്ളും. 40 മില്ലിഗ്രാം ആണെങ്കില്‍ രണ്ട് മണിക്കൂര്‍ സമയം മാത്രമാണ് എടുക്കുക.
എതെല്ലാം പരിശോധനകളിലൂടെ രക്തത്തിലെ മദ്യം കണ്ടെത്താന്‍ കഴിയും?
മൂത്രപരിശോധനയിലൂടെയും ശ്വസന പരിശോധനയിലൂടെയും മുടി പരിശോധിക്കുന്നതിലൂടെയും ഒക്കെ ശരീരത്തിലെ മദ്യം കണ്ടെത്താനാകും. മദ്യപിച്ച് ഏതാനം മണിക്കൂറുകള്‍ക്കുലളില്‍ മാത്രമെ പരിശോധനയിലൂടെ മദ്യം കണ്ടെത്താന്‍ കഴിയൂ.. അവയാണ്;
രക്തപരിശോധന: 12 മണിക്കൂര്‍
ശ്വസന പരിശോധന: 24 മണിക്കൂര്‍
ഉമിനീര്‍ പരിശോധന: 48 മണിക്കൂര്‍
മൂത്രപരിശോധന: അഞ്ച് ദിവസം
മുടി പരിശോധന: 90 ദിവസം