നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ ശൗര്യ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് 18 മരിച്ച സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. ഇന്ന് രാവിലെ 11 മണിയോടെ തകര്‍ന്നു വീണ പൊഖാറയിലേക്ക് പോകാനുള്ള വിമാനത്തില്‍ ജീവനക്കാരടക്കം 19 പേര് ഉണ്ടായിരുന്നു. അപകടത്തില്‍ 18 പേരെങ്കിലും മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Shocking footage of #Saurya #Airlines flight crash today at #TIA, Kathmandu. The flight, bound for Pokhara, experienced a runway excursion, leading to a tragic accident. Nineteen people, including crew members, were on board. As per preliminary media reports, the plane flipped… pic.twitter.com/nDuTwEl4dx
— Niraj B (@NirajNPL) July 24, 2024
ശൗര്യ എയര്‍ലൈന്‍സ് വിമാനം പറന്നുയര്‍ന്ന ഉടന്‍ തീപിടിത്തത്തില്‍ തകര്‍ന്നുവീഴുന്നത് വീഡിയോയില്‍ കാണിക്കുന്നു. നീരജ് ബി എന്ന എക്സ് ഉപയോക്താവാണ് വീഡിയോ പകര്‍ത്തിയത്. അപകടം നടക്കുന്ന സമയത്ത നീരജ് മറ്റൊരു വിമാനത്തിന്റെ ഒരു വശത്ത് നില്‍പ്പുണ്ടായിരുന്നു. ശൗര്യയുടെ വിമാനം പറന്നു തലകീഴായി മറിഞ്ഞ് വിമാനത്താവളത്തിന്റെ ഒരു ഭാഗത്ത് വീണ് കത്തിയമരുന്നത് വീഡിയോയില്‍ ദൃശ്യമാണ്. അപകടത്തെത്തുടര്‍ന്ന് വിമാനത്തില്‍ നിന്ന് ചാരനിറത്തിലുള്ള പുക മേഘങ്ങള്‍ ഉയര്‍ന്നു. വിമാനത്തിന്റെ പൈലറ്റ് മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയ്ക്കായി അദ്ദേഹത്തെ കാഠ്മണ്ഡു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
Saurya Airlines aircraft crashes during takeoff in Tribhuvan International Airport, Kathmandu. 19 people were aboard the Pokhara-bound plane. #Nepal #SauryaAirlines #planecrash pic.twitter.com/ypAgNE98ww
— Asia News (@asianewsteam) July 24, 2024
”ഒരു വിദേശി ഉള്‍പ്പെടെ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്,” പോലീസ് വക്താവ് ഡാന്‍ ബഹാദൂര്‍ കാര്‍ക്കി എഎഫ്പിയോട് പറഞ്ഞു. ‘ഞങ്ങള്‍ അവരെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന പ്രക്രിയയിലാണ്. വിമാനത്തില്‍ നിന്നുണ്ടായ തീ അണച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടസ്ഥലത്ത് പോലീസും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. യാത്രക്കാരുടെ അവസ്ഥയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. ബ്ലാക്ക് ബോക്സ് ലഭിച്ചാല്‍ മാത്രമെ യാത്രക്കാരുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കുവെന്ന് ദേശീയ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.