തിമിംഗലത്തിന്റെ ആക്രമണത്തിൽ സഞ്ചാരികളുടെ ബോട്ട് തല കീഴായി മറിഞ്ഞു. യു.എസിലെ റേ ടൗണിനടുത്തുള്ള ന്യൂ ഹാംപ്ഷറിലെ പോര്‍ട്‌സ്മൗത്ത് ഹാര്‍ബറില്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍പെട്ടത്. തൊട്ടടുത്ത് മീന്‍ പിടിച്ചുകൊണ്ടിരുന്നയാള്‍ എടുത്ത, ബോട്ടിനെ ആക്രമിക്കുന്ന തിമിംഗലത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.
ദൃശ്യം അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കിലും അപകടത്തില്‍പെട്ടവര്‍ക്കും തിമിംഗലത്തിനും പരിക്കുകളില്ലെന്ന് യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. പതിനാറുകാരനായ കോളിന്റെയും പത്തൊമ്പതുകാരനായ വയാട്ടിന്റെയും ഫോണിൽ ആണ് ദൃശ്യങ്ങൾ പറഞ്ഞത്. ഇരുവരും മീൻ പിടിക്കാനായി എത്തിയതായിരുന്നു. മീന്‍പിടിച്ചുകൊണ്ടിരിക്കുന്നതിനിടെ തിമിംഗലം പലതവണ വെള്ളത്തില്‍നിന്നും പൊങ്ങിവരുന്നത് കണ്ടിരുന്നതായി വീഡിയോ എടുത്ത കോളിന്‍ യാഗര്‍ പറയുന്നു.
അതുകൊണ്ടുതന്നെ തിമിംഗലത്തെ അടുത്ത് കണ്ടതിന്റെ ആവേശത്തിലും ആശങ്കയിലുമായിരുന്നു കോളിന്‍. ഉടന്‍തന്നെ തിമിംഗലത്തെക്കുറിച്ച് സഹോദരന്‍ യാഗറിനോട് പറയുകയും ഫോണില്‍ വീഡിയോ എടുക്കാന്‍ തുടങ്ങുകയും ചെയ്തു കോളിന്‍. പെട്ടെന്നാണ് തിമിംഗലം തൊട്ടടുത്ത് മീന്‍പിടിക്കുകയായിരുന്ന ബോട്ടിന് സമീപത്ത് പൊങ്ങുകയും അതിന് മുകളിലേക്ക് മറിയുകയും ചെയ്തത്. പെട്ടെന്നുണ്ടായ ആഘാതത്തില്‍ ബോട്ട് തലകീഴായി മറിഞ്ഞു. ബോട്ടില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്.
അതില്‍ ഒരാള്‍ക്ക് ബോട്ട് മറിയുന്നതിന് മുമ്പുതന്നെ വെള്ളത്തിലേക്ക് ചാടാന്‍ സാധിച്ചു. മറ്റേയാള്‍ തലകീഴായി മറിഞ്ഞ ബോട്ടിനൊപ്പം വെള്ളത്തില്‍ വീണു. എന്നാല്‍ വൈകാതെ അയാളും വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. ആദ്യം ഒന്നു ഭയന്നുവെങ്കിലും ഉടന്‍തന്നെ ബോട്ടിനടുത്തേക്ക് ചെന്ന് ഇരുവരെയും കുട്ടികൾ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു
This happened off Portsmouth, NH.: pic.twitter.com/LRY5uGAQOG
— Timothy Cornell (@cornelldolanpc) July 23, 2024