Celebrities

നസ്രിയ എനിക്കെപ്പോഴും അത്ഭുതമാണ്; ഒരു നല്ല മരുമകളാണെന്നും ഫാസിൽ | fazil-praised-his-daughter-in-law-nazriya-nazim

മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികയാണ് നസ്രിയ. കുട്ടികാലം മുതൽ സിനിമ ലോകത്തെത്തിയ നസ്രിയയ്ക്ക് സൗത്ത് ഇന്ത്യയിൽ ധാരണം ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. വിശേഷങ്ങളെല്ലാം ഇതിലൂടെയാണ് ആരാധകരോട് നസ്രിയ പങ്കുവയ്ക്കുന്നത്. 2014 ൽ ആണ് നസ്രിയ ഫഹദിനെ വിവാഹം കഴിക്കുന്നത്. അന്ന് ഫഹദുമായി നസ്രിയക്കുള്ള പ്രായ വ്യത്യാസം വലിയ തോതിൽ ചർച്ചയായിരുന്നു. 19ാം വയസിലാണ് നസ്രിയ വിവാഹിതയാകുന്നത്. അന്ന് ഫഹദിന്റെ പ്രായം 32 ഉം. വിവാഹ ശേഷം സിനിമാ രം​ഗത്ത് നിന്നും മാറി നിന്ന നസ്രിയ കൂടെ എന്ന അഞ്ജലി മേനോൻ ചിത്രത്തിലൂടെയാണ് തിരിച്ചെത്തുന്നത്. എന്നാൽ അതിന് ശേഷവും നസ്രിയ അധികം സിനിമകൾ ചെയ്തില്ല.

സൂക്ഷ്മദർശിനിയാണ് നസ്രിയയുടെ പുതിയ സിനിമ. ബേസിൽ ജോസഫിനൊപ്പമാണ് ചിത്രത്തിൽ താരം അഭിനയിക്കുന്നത്. മറുവശത്ത് ഫഹദ് ഫാസിൽ സിനിമകളുടെ തിരക്കിലാണ്. പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനാണ് ഇന്ന് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ തമിഴിൽ നിന്നും തെലുങ്കിൽ നിന്നും മികച്ച അവസരങ്ങൾ ഫഹദ് ഫാസിലിനെ തേടി എത്തുന്നു. വിവാഹത്തിന് ശേഷം ഒരു വർഷത്തോളം ഫഹദും സിനിമാ രം​ഗത്ത് നിന്നും മാറി നിന്നിരുന്നു. ഇപ്പോഴിതാ താരത്തെക്കുറിച്ച് ഭർതൃപിതാവ് ഫാസിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നസ്രിയ എനിക്കെപ്പോഴും അത്ഭുതമാണ്. ഒരു താരമാണെന്ന് എനിക്ക് തോന്നുന്ന ഒന്നും നസ്രിയയിൽ നിന്ന് വന്നിട്ടില്ല. എന്റെ രണ്ട് പെൺമക്കളുമായും ഭയങ്കര കൂട്ടാണ്. ഫഹദിന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടായത് നസ്രിയ വന്ന ശേഷമാണ്. അവൾ ഒരു ആർട്ടിസ്റ്റാണ്. ഓടിയോടി പടം ചെയ്യണം എന്ന് ആ​ഗ്രഹിക്കുന്ന ആർട്ടിസ്റ്റ് അല്ല. അവിടെയാണ് ഫഹദും നസ്രിയയും തമ്മിലുള്ള സിങ്ക്. ഫഹദിനെ എക്സൈറ്റ് ചെയ്യുന്ന ക്യാരക്ടറേ ഫഹദ് ചെയ്യൂ. നസ്രിയയെ എക്സൈറ്റ് ചെയ്യിക്കുന്ന ക്യാരക്ടർ വന്നാൽ നസ്രിയ ചെയ്യും.

പക്ഷെ അത് തൊഴിലായി എടുക്കണമെന്ന് ആ​ഗ്രഹമില്ല. ഫഹദിനെ ക്ലോസ് ആയി വാച്ച് ചെയ്യുന്ന ഭാര്യയാണ്. തനിക്ക് നസ്രിയ ഒരു നല്ല മരുമകളാണെന്നും ഫാസിൽ അന്ന് വ്യക്തമാക്കി. നസ്രിയക്ക് ഒരു പടം ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ വാപ്പ, ഞാൻ ഇത് പോയി ചെയ്യട്ടെ എന്ന് ചോദിച്ചാൽ ഉടനെ ഞാൻ ചെയ്യാൻ പറയും. തെലുങ്കിൽ അഭിനയിക്കാൻ പോയപ്പോൾ അത്ഭുതം തോന്നി.

തെലുങ്കിൽ ഡബ് ചെയ്തു. എത്ര ദിവസം മെനക്കെട്ടു. ഭയങ്കരമായ ക്ഷമയാണ്. ആ ഡെഡിക്കേഷൻ നസ്രിയക്കുണ്ട്. നസ്രിയ ഫഹദിന് പ്ലസ് ആണ്. ഫഹദ് നസ്രിയക്ക് എത്ര പ്ലസ് ആണെന്ന് തനിക്ക് അറിയില്ലെന്നും ഫാസിൽ തുറന്ന് പറഞ്ഞു. ഒരിക്കൽ ബിഹൈന്റ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഫാസിൽ ഇക്കാര്യങ്ങൾ സംസാരിച്ചത്.

content highlight: fazil-praised-his-daughter-in-law-nazriya-nazim