Tech

അഭ്യൂഹങ്ങള്‍ക്ക് വിരാമം; വരുന്നു ഫോള്‍ഡബിള്‍ ഐഫോണ്‍-iphone flip details

ഫോള്‍ഡബിള്‍ ഫോണുകള്‍ക്ക് വലിയ ഡിമാന്റാണ് ഇന്ന് മാര്‍ക്കറ്റില്‍. ഇപ്പോളിതാ ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഫോള്‍ഡബിള്‍ ഐഫോണ്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. ഫോള്‍ഡബിള്‍ ഐഫോണ്‍ 2026ല്‍ അവതരിക്കപ്പെടും എന്നാണ് ദി ഇന്‍ഫര്‍മേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാംസങ് ഗ്യാലക്സി സ്സെഡ് ഫ്‌ലിപ്പിന് സമാനമായിരിക്കും ഇതിന്റെ ഡിസൈന്‍ എന്നും പറയപ്പെടുന്നു.

ഫോള്‍ഡബിള്‍ ഫോണിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാനായി ആപ്പില്‍ ഏഷ്യന്‍ കമ്പനികളെ സമീപിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഐഫോണ്‍ ഫ്‌ലിപ്പിന്റെ ഇന്റണല്‍ കോഡ് വി68 എന്നാണ്. ബജറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍പ്പെടുന്ന അടുത്ത ജനറേഷന്‍ ഐഫോണ്‍ എസ്ഇ മോഡലും ആപ്പിളിന്റെ മനസിലുണ്ട് എന്നാണ് സൂചന. 6.06 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, ടച്ച് ഐഡി സെന്‍സര്‍, ഫെയ്സ് ഐഡി സെന്‍സര്‍, ടൈപ്പ്-സി ചാര്‍ജര്‍, 48 മെഗാപിക്സലിന്റെ പിന്‍ക്യാമറ എന്നിവയും ഐഫോണ്‍ എസ്ഇ4ന് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഐഫോണ്‍ 16 വരാനായി കാത്തിരിക്കുകയാണ് എല്ലാവരും. ഐഫോണ്‍ 16 സിരീസ് സെപ്റ്റംബറില്‍ ആപ്പിള്‍ അവതരിപ്പിക്കും. സെപ്റ്റംബറില്‍ തന്നെ ഐഫോണ്‍ 16 മോഡലുകളുടെ വില്‍പന തുടങ്ങാനാണ് സാധ്യത. നാല് മോഡലുകളാണ് പുതിയ ഐഫോണ്‍ 16 സിരീസിലുണ്ടാവുക. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണവ.