പ്രകൃതി സൗന്ദര്യം ഒരു മനോഹരമായ പറുദീസ തീർത്ത സ്ഥലം തന്നെയാണ് അട്ടപ്പാടി എന്ന് പറയണം അട്ടപ്പാടിയുടെ മനോഹാരിത അടുത്ത് തന്നെ കണ്ടറിയേണ്ട ഒന്നുതന്നെയാണ് ഭൂമിയിലെ സ്വർഗം ആണോ ഈ സ്ഥലം എന്ന് തോന്നിപ്പോകുന്ന ഒരു അനുഭവം അതാണ് അട്ടപ്പാടി പാലക്കാട് ജില്ലയിലെ ഒരു ആദിവാസി മേഖലയാണ് അട്ടപ്പാടി എന്നാൽ ഇപ്പോൾ ഇവിടെ ആദിവാസികൾ മാത്രമല്ല താമസം നിരവധി ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്
നിഗൂഢത നിറഞ്ഞ നിൽക്കുന്ന ഈ സ്ഥലത്ത് നിരവധി വിനോദസഞ്ചാരികൾ ഇന്ന് എത്താറുണ്ട് കവികൾക്ക് ഏറെ പ്രിയപ്പെട്ട പ്രകൃതിയാണ് ഇവിടെയുള്ളത് നദികളും കന്യാ വനങ്ങളും ഒക്കെ നിറഞ്ഞുനിൽക്കുന്ന ഈ സ്ഥലം ഏതൊരു വ്യക്തിക്കും നൽകുന്നത് ഒരു പോസിറ്റീവ് എനർജി തന്നെയാണ് ഏതൊരു കവിയുടെയും മനസ്സിൽ വിരിയുന്ന ഭാവനാത്മകമായ സൃഷ്ടികളെ അടുത്ത് കാണാൻ സാധിക്കും ഇവിടെ എത്തിയാൽ പാലക്കാട് മുണ്ടൂർ വഴിയാണ് അട്ടപ്പാടിയിലേക്ക് എത്തുക അവിടെ നിന്നും രണ്ടര മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു യാത്രയുണ്ട് യാത്രയുടെ പകുതിയിൽ ആദ്യം എത്തുക കാഞ്ഞിരപ്പുഴ ഡാമിലേക്കാണ് അത് മനോഹരമായ ഒരു കാഴ്ച തന്നെയാണ് അതോടൊപ്പം നദികൾ വെള്ളച്ചാട്ടങ്ങൾ പർവ്വതനിരകൾ എന്നിവ നിറഞ്ഞ കാഴ്ചകൾ വേറെ
രാവിലെ എട്ടുമണിയോടെയാണ് ആ ഡാമിനോട് ചേർന്നുള്ള ഒരു പാർക്ക് തുറക്കുന്നത് അനുഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് നല്ലൊരു കാഴ്ച അനുഭവം തന്നെയായിരിക്കും ടാറിങ്ങിന്റെ തിളക്കവും പർവതങ്ങളുടെ പച്ചപ്പും ആണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച ഒരു 200 കിലോമീറ്റർ ഉള്ളിലും ഒരു ഹിൽ സ്റ്റേഷൻ കാണാൻ സാധിക്കും അതോടൊപ്പം വാനം നദി ബീച്ച് എന്നിവയൊക്കെ പരസ്പരം കാണാൻ സാധിക്കുന്ന മനോഹരമായ പ്രകൃതി
നിരവധി താഴ്വരകളിലായി നിറഞ്ഞു കിടക്കുന്ന വളഞ്ഞുപുളഞ്ഞ റോഡ് ഇവിടെ നിന്നും ഹെയർപിൻ വളവുകളിലൂടെ എത്തുന്നത് ഒരു വസന്തകാലത്തേക്കാണ് മഴക്കാലത്താണ് ഈ വനങ്ങൾ അവയുടെ മാന്ത്രികത കാണിക്കുന്നത് കോടമഞ്ഞ് പൊതിഞ്ഞ തിളങ്ങിനിൽക്കുന്ന പച്ചപ്പുല്ലുകൾ നമുക്ക് ഒരു പ്രത്യേകമായ കാഴ്ച തന്നെയാണ് ഇവിടെ അടുത്ത് തന്നെയാണ് സൈലന്റ് വാലി നാഷണൽ പാർക്ക് ഇവിടെയുള്ളവരൊക്കെ കർഷകരാണ് അതോടൊപ്പം ആദിവാസികളും ഇവിടെ അവരുടെ ഉപജീവനമാർഗങ്ങളും ആയി ജീവിക്കുന്നു
ഇവിടെയുള്ള ചെക്ക് പോസ്റ്റ് നമ്മുടെ വിവരങ്ങളൊക്കെ കൊടുക്കേണ്ടത് അത്യാവശ്യമായ ഒന്ന് തന്നെയാണ് ആടും തണുപ്പും നിറഞ്ഞുനിൽക്കുന്ന മഞ്ചൂര് എന്നൊരു സ്ഥലമുണ്ട് മഞ്ഞിന്റെ ഊര് എന്ന പേരാണ് ഈ ഈ സ്ഥലത്തിന് ലഭിച്ചത് ഊട്ടിയിലെ പോലെയുള്ള തണുപ്പും തേയിലത്തോട്ടവും ഒക്കെയാണ് ഇവിടെയുള്ള പ്രകൃതി ഭംഗി അതോടൊപ്പം തമിഴ് സംസാരിക്കുന്ന ആളുകളും നാലഞ്ച് കടകൾ സ്കൂൾ പള്ളി ഇത്രയൊക്കെ ഉള്ളൂ വികസനങ്ങൾ എന്ന് പറയാൻ
ഓഗസ്റ്റ് മാസത്തിലാണ് ആദിവാസി ഊരുകളിലേക്ക് പോകാൻ കൂടുതൽ നല്ലത് അതുകൊണ്ടുതന്നെ നിരവധി വിനോദസഞ്ചാരികൾ ഇവിടെയൊക്കെ എത്തുകയും ചെയ്യാറുണ്ട് അട്ടപ്പാടി ചുരം കയറി വേണം എത്താൻ ഈ യാത്ര ചെന്ന് അവസാനിക്കുന്നത് മല്ലീശ്വര ക്ഷേത്രത്തിലാണ് അവിടെനിന്ന് കൃഷ്ണവനം കണ്ടു വേണം മേലെ മുള്ളി കോളനിയിലേക്ക് എത്താൻ അവിടെയാണ് ഊരിലെ ആദിവാസികളുടെ നൃത്തങ്ങളും കലാരൂപങ്ങളും ഒക്കെ കാണാൻ സാധിക്കുന്നത് ഒപ്പം ഇവരുടെ പരമ്പരാഗത ഭക്ഷണം കഴിക്കാനുള്ള അവസരവും ലഭിക്കും കരകൗശല വസ്തുക്കളോട് പ്രിയമുള്ളവരാണെങ്കിൽ അത്തരം സാധനങ്ങളും ഇവിടെ നിന്നും വാങ്ങാം