English

ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ ഓണോത്സവം 2024 പോസ്റ്റർ പ്രകാശനം ചെയ്തു

മനാമ: പവിഴ ദ്വീപിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈന്റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച്  “ഓണോത്സവം 2024” ന്റെ പോസ്റ്റർ BMC ചെയർമാൻ ശ്രീ. ഫ്രാൻസീസ് കൈതാരത്ത്, അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. ജയ്സൺ കൂടാംപള്ളത്ത്, അസോസിയേഷൻ മുതിർന്ന അംഗവും ചാരിറ്റി കോർഡിനേറ്ററുമായ ശ്രീ. ജോർജ്ജ് അമ്പലപ്പുഴ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ട്രഷറാർ അജിത്ത് എടത്വ, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ, സെക്രട്ടറി അനീഷ് മാളികമുക്ക്, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ സുജേഷ് എണ്ണയ്ക്കാട്, ജുബിൻ ചെങ്ങന്നൂർ, ശ്രീജിത്ത് ആലപ്പുഴ, ആതിര പ്രശാന്ത്, അസോസിയേഷൻ അംഗങ്ങളായ ബ്ലെസ്സി ജയ്സൺ, അബിഗേൽ മറിയം , ലതാ പുഷ്പാംഗതൻ എന്നിവർ സംബന്ധിച്ചു.

സെപ്റ്റംബർ 13 വെള്ളിയാഴ്ച സെഗയ ബഹ്റൈൻ മീഡിയാ സിറ്റിയിൽ (ബി എം സി ) വെച്ചാണ് “ഓണോത്സവം 2024” നടത്തപ്പെടുന്നത്‌.
രാവിലെ പത്തുമണി മുതൽ തുടങ്ങുന്ന പരിപാടികളിൽ ആസ്വാദകർക്ക് ദൃശ്യവിസ്മയം നൽകുന്ന കലാ സാംസ്കാരിക പരിപാടികളും കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

Latest News