Television

സുധിയേട്ടന്റെ പെർഫ്യൂം ലക്ഷ്മി നക്ഷത്ര ഉണ്ടാക്കിയത് വളരെ നല്ലൊരു കാര്യമാണ്. അതൊരു സന്ദേശമാണ് ആലീസ് ക്രിസ്റ്റി |Alies Chirsty Talkes lakshmi Nakshthra

ടെലിവിഷൻ ലോകത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു താരം ആയിരുന്നു കൊല്ലം സുധി. താരത്തിന്റെ മരണം വലിയൊരു ഞെട്ടൽ തന്നെയാണ് എല്ലാവർക്കും ഉണ്ടാക്കിയത്.  ആളുകൾ വളരെ വിഷമിച്ച ഒരു മരണമായിരുന്നു ഇത്. ഫ്ലവേഴ്സ് ചാനൽ സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. സിനിമകളിലൊക്കെ താരം ശ്രദ്ധ നേടി വരുന്നതേയുണ്ടായിരുന്നു ആ സമയത്താണ് താരത്തിന് ഇത്തരത്തിലുള്ള ഒരു പ്രഹരം വിധി ഏൽപ്പിക്കുന്നത്.

താരത്തിന്റെ മരണം സഹതാരങ്ങളെയും വളരെയധികം തളർത്തിയിരുന്നു. ഇപ്പോൾ കൊല്ലം സുധിയെക്കുറിച്ച് സീരിയൽ താരമായ ആലീസ് ക്രിസ്റ്റി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കൊല്ലം സുധി വളരെ പാവമായ ഒരു മനുഷ്യനായിരുന്നു എന്നാണ് ആലിസ് പറയുന്നത്. അതിന്റെ കാരണവും ആലീസ് പറയുന്നു, ആർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ഒരിടത്ത് ഒതുങ്ങി ഇരിക്കുന്ന കൂട്ടത്തിൽ ആയിരുന്നു സുധിയേട്ടൻ. സുധിയേട്ടൻ മരിക്കുന്നതിന് തൊട്ടുമുൻപ് താൻ വിളിക്കാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ തന്റെ മടി കൊണ്ടാണ്  വിളിക്കാതിരുന്നത്, പിറ്റേന്ന് വിളിക്കാം എന്ന് കരുതി.

അത് പിന്നെ തനിക്ക് വലിയൊരു വേദനയാണ് നൽകിയത്. തന്റെ മടി കൊണ്ടാണല്ലോ വിളിക്കാതെ ഇരുന്നത് എന്ന് അപ്പോൾ തോന്നിയിരുന്നു. എന്താണ് വിളിക്കാതെ പോയത് എന്ന് ഞാൻ അപ്പോൾ ചിന്തിച്ചു, മാത്രമല്ല ഒന്ന് വിളിക്കാമായിരുന്നു എന്നും നമ്മുടെ ചില സമയത്ത് മടികളാണ് നമുക്ക് വലിയ നഷ്ടങ്ങൾ നൽകുന്നത് എന്നുമൊക്കെ മനസ്സിലായി എന്നാണ് ആലീസ് പറയുന്നത്.

അവതാരികയായ ലക്ഷ്മി നക്ഷത്ര സുധിയുടെ ഷർട്ട് ഉപയോഗിച്ച് പെർഫ്യൂം ഉണ്ടാക്കിയതിനെക്കുറിച്ചും ആലീസ് ക്രിസ്റ്റി പറയുന്നുണ്ടായിരുന്നു. അത് നല്ലൊരു ഇൻഫർമേഷൻ ആയാണ് തനിക്ക് തോന്നിയത്. ഇങ്ങനെ സംഭവിച്ചിട്ടുള്ള ആളുകൾക്ക് അത് വലിയൊരു സഹായം തന്നെയാണ് നൽകാൻ പോകുന്നത്. തീർച്ചയായും അത് പ്രയോജനപ്പെടുത്തേണ്ട ഒരു കാര്യം തന്നെയാണ്. വളരെ നല്ല ഒരു ഇൻഫർമേഷൻ ആയാണ് തനിക്ക് തോന്നിയത്. വ്യക്തിപരമായ ആ വീഡിയോ തനിക്ക് വളരെയധികം ഇഷ്ടപ്പെടുകയാണ് ചെയ്തത്. പിന്നെ അതിനെ വിമർശിക്കുന്നവരൊക്കെ ഉണ്ടായിരിക്കും. അത്തരം ആളുകളെ പറ്റി താൻ ഒന്നും സംസാരിക്കുന്നില്ല.

എന്ത് കാര്യം ചെയ്താലും അതിൽ കുറ്റം കണ്ടുപിടിക്കുന്ന നിരവധി ആളുകൾ ഉണ്ടാകും. അത്തരം ആളുകളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല, അത്തരം ആളുകളാണ് ലക്ഷ്മി നക്ഷത്രയെ
കുറ്റം പറയുന്നത് എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് . സുധിയുടെ മരണം കൊണ്ട്
പണം ഉണ്ടാക്കുന്ന ഒരു വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര എന്ന രീതിയിലായിരുന്നു കൂടുതൽ ആളുകളും ഈ ഒരു പെർഫ്യൂം ഉണ്ടാക്കിയ സമയത്ത് സംസാരിച്ചിരുന്നത്. ഇതിനുള്ള മറുപടി എന്ന രീതിയിലായിരുന്നു ആലീസ് ക്രിസ്റ്റി സംസാരിച്ചിരുന്നത്.