Celebrities

പ്രശസ്ത ഇൻഫ്ലുവൻസർ മുകേഷ് എം നായർക്ക് വേൾഡ് റെക്കോർഡ് | World record for famous influencer Mukesh M Nair

ഉദ്ഘാടനങ്ങളിൽ ഹണി റോസിനെ വെല്ലാൻ ആരുമില്ല എന്ന തോന്നൽ മലയാളികൾക്ക് ഉണ്ടോ.? എന്നാൽ ആ തോന്നൽ മാറ്റേണ്ട സമയമായിരിക്കുന്നു. ഉദ്ഘാടനം ചെയ്ത് അതിൽ റെക്കോർഡ് വരെ കരസ്ഥമാക്കിയ ഒരാൾ ഉണ്ട്.

സോഷ്യൽ മീഡിയയിലൂടെ മലയാളികൾക്ക് പരിചിതനാണ് മുകേഷ് എം നായർ. മിമിക്രി കലാകാരനായി തിളങ്ങിയിട്ടുള്ള മുകേഷ് യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും ശ്രദ്ധനേടുന്നത്. ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വ്ലോഗറും ഇൻഫ്ളുവൻസറും ഒക്കെയാണ് മുകേഷ്. കോവിഡ് സമയത്താണ് മുകേഷ് വ്ലോഗിങ്ങിൽ സജീവമാകുന്നത്. ഫുഡ് വ്ലോഗുകളിലൂടെയാണ് തുടക്കം.

എന്നാൽ ഇന്ന് ലോകത്തിലെ തന്നെ ഒരു റെക്കോർഡിന് ഉടമ കൂടിയാണ് മുകേഷ് നായർ, ആയിരത്തിലധികം ഉദ്ഘാടനങ്ങൾ ചെയ്താണ് അദ്ദേഹം ഈ റെക്കോർഡ് കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടുവർഷം കൊണ്ടാണ് കൂടുതൽ ഇനാഗുറേഷനിലേക്ക് വരുന്നതും ഈ റെക്കോർഡ് സ്വന്തമാക്കാൻ സാധിച്ചതും. ആദ്യകാലങ്ങളിൽ കുഞ്ഞു കടകൾ ഉദ്ഘാടനം ചെയ്യാനായിരുന്നു വിളിച്ചിരുന്നത്. ആദ്യം ചെയ്തത് ഒരു ചെറിയ റസ്റ്റോറന്റ് ആയിരുന്നു.എന്നാൽ അവർ തന്നെ ഇപ്പോൾ നിരവധി ബ്രാഞ്ചുകൾ ഓപ്പൺ ചെയ്തിട്ടുണ്ട്.

“എന്നെ കൂടുതലും ആളുകൾ ഇനാഗുറേഷൻ ചെയ്യാൻ വിളിക്കുന്നത് ഇൻഫ്ലുവൻസർ എന്ന നിലയിലല്ല, കൈ രാശി ഉണ്ടെന്നതിനാലാണ്. കൂടാതെ നിരവധി ബ്രാൻഡുകളുമായി കൊളാബ്രേറ്റ് ചെയ്തിട്ടുണ്ട് പ്രമോഷനു വേണ്ടി, അതു കൂടിയാണ് ഈ ഒരു അവാർഡിന് എന്നെ അർഹനാക്കിയത്. ഞാൻ ആദ്യം എന്റെ കരിയർ സ്റ്റാർട്ട് ചെയ്യുന്നത് സ്റ്റാർ ഹോട്ട് സ്റ്റാറിൽ നിന്നാണ്, പിന്നീട് ഇന്ത്യ ടിവിയുടെ കേരള ബ്യൂറോ ചീഫ്, പിന്നീട് ബ്രാൻഡിംഗ് എന്ന കമ്പനി, ഇങ്ങനെയാണ് എന്റെ ജീവിതം മുന്നോട്ടു പോയത്,മുകേഷ് നായർ പറയുന്നു.

മാധ്യമ പ്രവർത്തകനായ മുകേഷ് നായർ. കോളേജ് വിദ്യാഭ്യാസ കാലത്ത് മിമിക്രികളിലും മോണോ ആക്റ്റിലുമൊക്കെ സജീവമായിരുന്നു മുകേഷിന് സിനിമ എന്നും ഒരു പാഷനായിരുന്നു.അഭിനയിച്ച ആദ്യ ചലച്ചിത്രം 10.30 എ എം ലോക്കൽ കോൾ ആണ്. അതിലൊരു ടാക്സി ഡ്രൈവറുടെ വേഷമായിരുന്നു. തുടർന്ന് ഒറ്റമന്താരം, സർ സിപി, മധുര നാരങ്ങ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഒരു തമിഴ് ചലച്ചിത്രത്തിലും അഭിനയിക്കാനുള്ള അവസരം മുകേഷിന് ലഭിച്ചു.

Content highlight : World record for famous influencer Mukesh M Nair