ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ പാസഞ്ചർ ട്രെയിൻ സർവീസ് ഒക്ടോബർ 31 വരെ നീട്ടി. ഈ മാസം വരെയായിരുന്നു നേരത്തെ ട്രെയിൻ സർവീസ് നിശ്ചയിച്ചിരുന്നത്. ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പും അനുവദിച്ചു. വടക്കൻ കേരളത്തിലെ യാത്രാദുരിതം പരിഹരിക്കാൻ ആയിരുന്നു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.