Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ഷിരൂര്‍ – രക്ഷാ പ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും: മുരളി തുമ്മാരുകുടി /Shirur – Rescue work and media work: Murali Tummarukudi

മുരളി തുമ്മാരുകുടി by മുരളി തുമ്മാരുകുടി
Jul 27, 2024, 04:00 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഷിരൂര്‍ രക്ഷാ പ്രവര്‍ത്തനത്തെക്കുറിച്ച് മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ദുരന്തന്തില്‍ അകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ജീവന്‍ അപകടത്തില്‍പ്പെടാതിരിക്കാതെ നോക്കേണ്ടതുമായ ഉത്തരവാദിത്തം രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ഉണ്ട്. അവിടെ മന്ത്രിമാര്‍ ആവട്ടെ, മാധ്യമപ്രവര്‍ത്തകര്‍ ആകട്ടെ, അടുത്ത ബന്ധുക്കള്‍ ആകട്ടെ, പൊതുജനങ്ങള്‍ ആകട്ടെ, അവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും സഹായകമായ കാര്യം ദുരന്തമുഖത്ത് എത്തി അവരുടെ തൊഴില്‍ തടസ്സപ്പെടുത്തുകയോ അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കാതിരിക്കുക എന്നുള്ളതാണ്.’ ഷിരൂര്‍ – രക്ഷാ പ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും എന്ന തലക്കെട്ടിലാണ് പോസ്റ്റ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഷിരൂര്‍ – രക്ഷാ പ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവും

ഒരാഴ്ചയായി ഔദ്യോഗിക യാത്രയിലാണ്, അതെ സമയം ഓഫിസിലെ ജോലികളും ഉണ്ട്. രണ്ടും കൂടി ആകുമ്പോള്‍ ദിവസം പതിനഞ്ചു മണിക്കൂര്‍ കഴിയും. വിഷയത്തെ പറ്റി കൃത്യമായി പഠിക്കാതെ ഇന്റര്‍നെറ്റില്‍ കിട്ടുന്ന വിവരങ്ങള്‍ വച്ച് ‘വിദഗ്ദ്ധാഭിപ്രായം’ പറയുന്നത് ശരിയുമല്ലല്ലോ. അതുകൊണ്ടാണ് ഷിരൂരിലെ സംഭവത്തെ പറ്റി ഒന്നും എഴുതാതിരുന്നത്. ക്ഷമിക്കുമല്ലോ.

പല മാധ്യമങ്ങളും പ്രതികരണത്തിനു ചര്‍ച്ചക്കും വിളിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് പൊതുവെ പോകാറില്ല. അല്പം ഒച്ചപ്പാട് ഉണ്ടാക്കുക, ആരെയെങ്കിലും ഒക്കെ കുറ്റക്കാരാക്കുക, മന്ത്രിമാരെ അല്ലെങ്കില്‍ ഉദ്യോഗസ്ഥരെ മോശക്കാരായി ചിത്രീകരിക്കുക, ചാനലിന് കാഴ്ചക്കാരെ കൂട്ടുക എന്നതിനൊക്കെ ഉപരി വിഷയത്തിന് പരിഹാരം ഉണ്ടാകണമെന്നോ ഇനി ഇത്തരത്തില്‍ ഒരു ദുരന്തം ഉണ്ടാകരുതെന്നോ ഉള്ള ആഗ്രഹം ഒന്നും ഈ ചാനലുകള്‍ക്ക് ഉള്ളതായി പൊതുവെ തോന്നിയിട്ടില്ല. അത്തരം ചര്‍ച്ചാ സദസ്സിനിരിക്കാന്‍ സമയം ഉണ്ടെങ്കില്‍ കൂടി സൗകര്യം ഉണ്ടാവില്ലല്ലോ.
ഇത്തവണയും മാധ്യമങ്ങള്‍ പ്രതീക്ഷയില്‍ നിന്നും വ്യത്യസ്തമായില്ല. ഒരു രക്ഷാപ്രവര്‍ത്തനത്തെ ഒരു അന്തര്‍സംസ്ഥാന പ്രശ്നം പോലെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് സാധിച്ചു. അതിന് വാളെടുത്തവര്‍ ഒക്കെ വെളിച്ചപ്പാട് എന്ന് പറഞ്ഞത് പോലെ ഓണ്‍ സൈറ്റും ഓഫ് സൈറ്റും ഒക്കെ ആയി ദുരന്ത വിദഗ്ധര്‍ കൂട്ടിനെത്തി.

‘നീ നിന്റെ നിലവാരം കാണിച്ചു എന്നതാണ് ശരി’ എന്ന രാവണപ്രഭുവിലെ മോഹന്‍ലാല്‍ ഡയലോഗ് ആണ് ഓര്‍ക്കുന്നത്. ദുരന്ത മുഖത്തെ രക്ഷാ പ്രവര്‍ത്തനം എന്നത് സാങ്കേതികമായി സങ്കീര്‍ണ്ണവും മാനസികമായി ഏറെ പിരിമുറുക്കം ഉണ്ടാക്കുന്നതുമായ ഒന്നാണ്. ദുരന്തന്തില്‍ അകപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്നെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ജീവന്‍ അപകടത്തില്‍ പെടാതിരിക്കാതെ നോക്കേണ്ടതുമായ ഉത്തരവാദിത്തം രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നവര്‍ക്ക് ഉണ്ട്. അവിടെ മന്ത്രിമാര്‍ ആവട്ടെ, മാധ്യമപ്രവര്‍ത്തകര്‍ ആകട്ടെ, അടുത്ത ബന്ധുക്കള്‍ ആകട്ടെ, പൊതുജനങ്ങള്‍ ആകട്ടെ, അവര്‍ക്ക് ചെയ്യാവുന്ന ഏറ്റവും സഹായകമായ കാര്യം ദുരന്തമുഖത്ത് എത്തി അവരുടെ തൊഴില്‍ തടസ്സപെപടുത്തുകയോ അവരെ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍ ആക്കാതിരിക്കുക എന്നതാണ് എന്നുള്ളതാണ്. എങ്ങനെയാണ് ദുരന്ത സമയത്ത് ഒരു സമൂഹം പെരുമാറേണ്ടത് എന്നുള്ള കാര്യത്തില്‍ സംശയം ഉളളവര്‍ തായ്‌ലന്‍ഡിലെ ഗുഹയില്‍ കുട്ടികള്‍ അകപ്പെട്ടപ്പോള്‍ അവിടുത്തെ ആളുകള്‍ (മന്ത്രിമാര്‍, മാധ്യമങ്ങള്‍, ബന്ധുക്കള്‍, നാട്ടുകാര്‍) ഒക്കെ എങ്ങനെയാണ് പെരുമാറിയത് എന്ന് ഒന്ന് കൂടി ഓര്‍ത്താല്‍ മതി.

ഷിരൂരിലെ സാഹചര്യത്തില്‍ എന്ത് സാങ്കേതിക നിര്‍ദ്ദേശങ്ങള്‍ ആണ് നല്കാന്‍ സാധിക്കുക എന്ന് പലരും ചോദിച്ചിരുന്നു. ഇത്തരം സാഹചര്യത്തില്‍ ആവശ്യത്തിന് വസ്തുതകള്‍ ലഭ്യമല്ലാത്തവര്‍ സംഭവസ്ഥലത്തോ ചാരുകസാലയിലോ ഇരുന്ന് ലോറി ഇവിടെയുണ്ടാകും, അവിടെ ഉണ്ടാകും, രക്ഷാ പ്രവര്‍ത്തനം ഇങ്ങനെ വേണം, അങ്ങനെ വേണം എന്നൊക്കെ പറയാതിരിക്കുന്നതാണ് ഔചിത്യം. ആരെങ്കിലും ഈ ഔചിത്യബോധം കാണിച്ചില്ലെങ്കില്‍ അവര്‍ പറയുന്നതൊക്കെ നാട്ടുകാരെ കാണിച്ചു രക്ഷാപ്രവര്‍ത്തനം നടത്തുനന്നവരെ മോശക്കാരാക്കുന്ന പ്രവര്‍ത്തനം നടത്താതിരിക്കുന്നതാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്.
പ്രശസ്തമായ ഒരു ഷെര്‍ലോക്ക് ഹോംസ് ക്വോട്ട് ഉണ്ട്.
”It is a capital mistake to theorize before one has data. Insensibly one begins to twist facts to suit theories, instead of theories to suit facts.’
ഇതാണ് നമ്മള്‍ ഷിരൂരില്‍ കണ്ടത്. വേണ്ടത്ര വസ്തുതകള്‍ ഇല്ലാതെ തോന്നിയ സിദ്ധാന്തങ്ങളുമായി ആളുകള്‍ വന്നു. മാധ്യമങ്ങള്‍ അവരുടെ വാക്കുകളെ മെഗാഫോണ്‍ വച്ചു നാടുമുഴുവന്‍ അറിയിച്ചു. അത് കേട്ട് കേരളത്തിലെ ആളുകള്‍ കര്‍ണാടകത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ തിരിഞ്ഞു. എന്തൊരു കഷ്ടമാണ്?
സേര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ എന്നത് പൊതുജനാഭിപ്രായം അനുസരിച്ചു ചെയ്യേണ്ട ഒന്നല്ല. ഭൂകമ്പമോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ പോലുള്ള ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ ആളുകള്‍ മണ്ണിനും കെട്ടിടാവശിഷ്ടങ്ങള്‍ക്കും ഇടക്ക് കുടുങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകും. ഇവരില്‍ മിക്കവാറും ആളുകളെ ഒന്നോ രണ്ടോ ദിവസത്തിനകം രക്ഷപെടുത്താന്‍ സാധിക്കും. പക്ഷെ അത്യപൂര്‍വ്വമായി ആളുകള്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ക്കപ്പുറത്തും ജീവനോടെ ഇരുന്ന സാഹചര്യങ്ങള്‍ ഉണ്ട്. രണ്ടായിരത്തി അഞ്ചിലെ പാകിസ്ഥാന്‍ ഭൂകമ്പത്തില്‍ രണ്ടു മാസത്തിന് ശേഷം ഒരു സ്ത്രീയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷ പെടുത്തിയ സാഹചര്യം ഉണ്ടായിട്ടുണ്ട്.

ReadAlso:

ഏലിയാസ് ജോണ്‍ ആരാണയാള്‍ ?: V-MAX എന്ന പ്രസ്ഥാനവും വിഴിഞ്ഞം തുറമുഖവുമായി എന്താണ് ബന്ധം ?; പിതൃത്വമൊന്നും കൊടുക്കണ്ട പക്ഷെ, അവഗണിക്കരുത് ആ പോരാട്ടത്തെ ?; ഹൃദയം തൊട്ട് സല്യൂട്ട് സര്‍

വാക്കുകള്‍ക്ക് തീ പിടിച്ച കാലത്ത് “അന്വേഷണ”ത്തിന് കേരള നിയമസഭയുടെ അംഗീകാരം

‘ലവ് ജിഹാദ്’: കേരളത്തിൽ നിർമ്മിച്ചത്, രാജ്യത്താകമാനം കയറ്റുമതി

ഇന്ത്യ-കാനഡ ബന്ധത്തിലെ ‘വിള്ളല്‍’ ഉടന്‍ പരിഹരിക്കപ്പെടുമോ? വിഷയത്തില്‍ ഇരു രാജ്യങ്ങളുടെയും നിലപാട് എന്ത്

കുട്ടികളുടെ സുരക്ഷ: മുരളി തുമ്മാരുകുടി

മണ്ണിനടിയില്‍ പെട്ടവര്‍ കൂടുതല്‍ സമയം ജീവനോടെ ഇരിക്കാനുള്ള സാധ്യത കുറയും എങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആയവര്‍ ജീവിച്ചിരിക്കാന്‍ സാധ്യത ഉണ്ട് എന്ന പ്രതീക്ഷയില്‍ തന്നെയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ മരിക്കുന്ന ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിക്കേറ്റവരെ രക്ഷിക്കാനും വീടുകള്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും ഒക്കെ ഉള്ള ശ്രമങ്ങള്‍ തുടങ്ങേണ്ടത് ഉള്ളത് കൊണ്ട് രണ്ടാഴ്ച കഴിയുമ്പോള്‍ പലപ്പോഴും രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനം എടുക്കേണ്ടി വരും. അപകടത്തില്‍ പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒരിക്കലും അംഗീകരിക്കാം പറ്റാത്ത തീരുമാനമാണ് ഇത്. അപകടത്തില്‍ പെട്ടവര്‍ മരിച്ചിരിക്കാനാണ് സാധ്യത എന്ന് അറിയാമെങ്കില്‍ പോലും മൃതശരീരം കിട്ടുന്നത് വരെ ആള്‍ ജീവിച്ചിരുന്നിരിക്കാം അല്ലെങ്കില്‍ അപകടത്തില്‍ പെട്ടിട്ടില്ലായിരിക്കാം എന്ന പ്രതീക്ഷ അവരുടെ മനസ്സില്‍ ഉണ്ടാകും. രണ്ടായിരത്തി നാലിലെ സുനാമിയില്‍ മൃതശരീരം കണ്ടെടുക്കാതെ പോയ സാഹചര്യങ്ങളില്‍ കാണാതായവരെ തേടി പോലീസ് സ്റ്റേഷനുകളില്‍, അനാഥാലയങ്ങളില്‍, അമ്പലങ്ങളില്‍, ജ്യോല്‍സ്യന്മാരുടെ അടുത്ത് ഒക്കെ പോകുന്നവര്‍ ഇപ്പോഴും ഉണ്ട്. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് രക്ഷാപ്രവര്‍ത്തത്തനം അവസാനിപ്പിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഷിരൂര്‍ പോലുള്ള സാഹചര്യത്തില്‍ അപകടത്തില്‍ പെട്ടു എന്ന് സംശയിക്കുന്നവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താന്‍ പരമാവധി ശ്രമിക്കുക എന്നതാണ് ചെയ്യാറുള്ളത്. ബന്ധുക്കളുടെ ദീര്‍ഘകാലം നീളുന്ന അനിശ്ചിതാവസ്ഥക്ക് (പലപ്പോഴും നിയമപരമായ കുരുക്കുകള്‍ ഒഴിവാക്കാനും) ഇങ്ങനെയാണ് വിരാമമിടുന്നത്.
ഭൂകമ്പം, മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ ഈ സാഹചര്യങ്ങളില്‍ മണ്ണിനും കല്ലിനും ഇടയിലും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയിലും ആളുകള്‍ പെട്ടിട്ടുണ്ടോ എന്ന് കണ്ടുപിടിക്കുന്നത് സാങ്കേതികമായി ഏറെ വെല്ലുവിളി ഉള്ള കാര്യമാണ്. അതെ സമയം ഇത്തരം സാഹചര്യങ്ങള്‍ ലോകത്ത് ഓരോ വര്‍ഷവും പലപ്രാവശ്യവും നടക്കുന്നതിനാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ കൃത്യമായ രീതികള്‍ ഉണ്ട്.

മണ്ണിനടിയില്‍ ആളുകള്‍ അല്ലെങ്കില്‍ വസ്തുക്കള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ഉപകരണങ്ങള്‍, ഇക്കാലത്ത് ഡ്രോണില്‍ നിന്നും ഉള്ള നിരീക്ഷണ യന്ത്രങ്ങള്‍, അതിന് പരിശീലനം ലഭിച്ച നായ്ക്കള്‍, മണ്ണില്‍ അല്ലെങ്കില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടവര്‍ക്ക് ജീവനുണ്ടോ എന്ന് പരിശോധിക്കാനുള്ള ഉപകരണങ്ങള്‍, അവരോട് സംവദിക്കാന്‍, അവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ആത്മവിശ്വാസവും ആഹാരവും നല്‍കാനുള്ള സംവിധാനങ്ങള്‍, അവരെ പുറത്തെത്തിക്കാന്‍ ഉള്ള സംവിധാനങ്ങള്‍ ഇവയില്‍ ഒക്കെ പരിശീലനം ലഭിച്ച ആളുകള്‍, അവരുടെ കൃത്യമായ കോര്‍ഡിനേഷന്‍, ഇവയൊക്കെ ചേര്‍ന്നതാണ് ഒരു ആധുനിക സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം. ഇത് എല്ലാ ജില്ലകളിലോ സംസ്ഥാനങ്ങളിലോ നിലനിര്‍ത്തുന്നത് എളുപ്പമല്ല. സാധാരണ ഒരു രാജ്യത്ത് ഒന്നോ രണ്ടോ ടീമുകള്‍, അമേരിക്ക, ഇന്ത്യ, ചൈന, റഷ്യ ഒക്കെ പോലുള്ള വലിയ രാജ്യങ്ങളില്‍ കുറച്ചു അധികം ടീമുകള്‍, ഇവര്‍ക്കാണ് പൂര്‍ണ്ണമായ പരിശീലനവും ഉപകരണങ്ങളും ഉളളത്, അതെ സമയം ഇത്തരം സാചര്യത്തില്‍ ലോക രാജ്യങ്ങള്‍ പരസ്പരം സഹായിക്കുകയും ചെയ്യും. ലോകത്ത് ഭൂമികുലുക്കമോ മണ്ണിടിച്ചിലോ ഉരുള്‍ പൊട്ടലോ ഒക്കെ ഉണ്ടാകുമ്പോള്‍ പലപ്പോഴും മറ്റു രാജ്യങ്ങളില്‍ നിന്ന് വരെ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീമുകള്‍ വരാറുണ്ട്. ലോകത്തെവിടെയും ഒരു ആധുനിക റെസ്‌ക്യൂ ടീം ആദ്യം ചെയ്യുന്നത് രക്ഷാ പ്രവര്‍ത്തനം നടത്തുന്ന പ്രദേശത്തുനിന്നും രക്ഷാപ്രവര്‍ത്തകര്‍ അല്ലാത്തവരെ ഒഴിവാക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ സുരക്ഷ പരമാവധി ഉറപ്പാക്കുകയുമാണ്.
ലോകത്തെ അപകടങ്ങളില്‍ പെടുന്ന തൊണ്ണൂറ്റി ഒമ്പത് ശതമാനം ആളുകളെയും കണ്ടെത്തുന്നതും പുറത്തെത്തിക്കുന്നതും പ്രത്യേകിച്ച് പരിശീലനം ലഭിച്ചിട്ടില്ലാത്ത സ്വന്തം ബന്ധുക്കളോ, അയല്‍ക്കാരോ, സുഹൃത്തുക്കളോ, നാട്ടുകാരോ ആണ്. വേണ്ടത്ര ഉപകരണവും പരിശീലനവും ഉള്ള സംഘങ്ങള്‍ വരുന്നത് വരെ കത്ത് നില്‍ക്കുന്നതിലും നില്കാതിരിക്കുന്നതിലും റിസ്‌ക് ഉണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശങ്ങളില്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്, അപ്പോള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിലും തുടരാതിരിക്കുന്നതിലും റിസ്‌ക് ഉണ്ട്, രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും നടത്താതിരിക്കുന്നതിലും റിസ്‌ക് ഉണ്ട്. ഈ തരത്തില്‍ കൃത്യമായി ഒരു ഗണിത ഫോര്‍മുല പോലെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ദുരന്തങ്ങള്‍ കൈകാര്യം ചെയ്തുള്ള പരിചയം പ്രാധാന്യമുള്ളതാകുന്നത്. ഇക്കാര്യത്തില്‍ കര്‍ണ്ണാടകയില്‍ എന്തൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിരുന്നു, മറ്റെന്തൊക്കെ സംവിധാനങ്ങള്‍ ആണ് അവര്‍ ആവശ്യപ്പെട്ടത്, ലഭ്യമാക്കിയത് എന്നൊക്കെ അറിയാതെ ആ വിഷയത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ. അപ്പോള്‍ ആ വിഷയത്തില്‍ പരിചയവും ഉത്തരവാദിത്തവും ഉള്ളവരെ ഗുണവും ദോഷവും കൂട്ടിക്കിഴിച്ച് തീരുമാനം എടുക്കാന്‍ അനുവദിക്കുക, അനാവശ്യമായി ഇടപെടാതിരിക്കുക, തെറ്റായ തീരുമാനം എടുക്കാനോ വേഗത്തില്‍ തീരുമാനം എടുക്കാനോ സമ്മര്‍ദ്ദത്തില്‍ ആക്കാതിരിക്കുക, ഈ വിഷയത്തില്‍ ആധികാരികമായി വൈദഗ്ധ്യം ഉള്ള ഒരാള്‍ ഉണ്ടെങ്കില്‍ അവരെ അധികാരികളുമായി ബന്ധപ്പെടുത്തുക, അല്ലെങ്കില്‍ അവരെ കണ്ടെത്താന്‍ അധികാരികളെ സഹായിക്കുക എന്നതൊക്കെയാണ് നമ്മള്‍ ചെയ്യേണ്ടത്.

ഇക്കാര്യത്തില്‍ അധികാരികള്‍ പ്രൊഫഷണല്‍ ആയി രക്ഷാപ്രവര്‍ത്തനം നടത്തുന്നതോടൊപ്പം ചെയ്യേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഇനി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഉപയോഗപ്പെടാന്‍ വേണ്ടി ഒരിക്കല്‍ കൂടി പറയാം.ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അത് പ്രൊഫഷണല്‍ ആയി കൈകാര്യം ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് അതിനെ പറ്റിയുള്ള ശരിയായ വിവരങ്ങള്‍ നാട്ടുകാരെ സമയാസമയങ്ങളില്‍ അറിയിക്കുക എന്നത്. ദുരന്തം ഉണ്ടാകുമ്പോള്‍, വേണ്ടപ്പെട്ടവര്‍ കാണാമറയത്ത് കിടക്കുമ്പോള്‍ അവരുടെ കാര്യത്തില്‍ കുടുംബത്തിന് വലിയ ആശങ്കയും നാട്ടുകാര്‍ക്ക് താല്പര്യവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അപ്പോള്‍ ശരിയായ കാര്യങ്ങള്‍ ചെയ്യുക, ആവശ്യമില്ലാത്തവരെ സ്ഥലത്ത് നിന്ന് മാറ്റുക എന്നതിനോടൊപ്പം പ്രധാനമാണ്, സാഹചര്യങ്ങളുടെ തല്‍സ്ഥിതി ആളുകളെ അറിയിക്കുക എന്നത്. അതിനുള്ള ഏറ്റവും ശരിയായ മാര്‍ഗ്ഗം ദിവസത്തില്‍ രണ്ടുപ്രാവശ്യം എങ്കിലും മാധ്യമങ്ങള്‍ വഴി കൃത്യമായ വിവരങ്ങള്‍ ജനങ്ങളോട് പങ്കു വക്കുക എന്നതാണ്. ഇപ്പോള്‍ എന്താണ് നടക്കുന്നത്, ഏതൊക്കെ വിദഗ്ദ്ധരും യന്ത്രങ്ങളും സ്ഥലത്തുണ്ട്, ഇന്നത്തെ, അല്ലെങ്കില്‍ നാളത്തെ പദ്ധതി എന്താണ് എന്നൊക്കെ മാധ്യമങ്ങളോട് പറയുന്നതില്‍ ഒരു തെറ്റുമില്ല, ഇത് തീവ്രവാദി ആക്രമണം ഒന്നുമല്ലലോ നമ്മുടെ പ്ലാന്‍ ലോകം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകാന്‍. കേരളത്തില്‍ പ്രളയം ഉണ്ടായപ്പോള്‍ നമ്മുടെ മുഖ്യമന്ത്രി നടത്തിയിരുന്ന പത്ര സമ്മേളനങ്ങള്‍ ഈ വിഷയത്തിലെ പാഠ്യപുസ്തകങ്ങള്‍ ആണെന്ന് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നുണ്ടാകുമല്ലോ.

ദുരന്തങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പാണ് മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ പൊതുജനങ്ങളില്‍ ബോധവല്‍ക്കക്കരണം നടത്തേണ്ടത്. ദുരന്തം നടക്കുന്നതിന് മുന്‍പാണ് സര്‍ക്കാരിന്റേയുന്നോ തദ്ദേശ സ്ഥാപനങ്ങളുടെയോ പ്രവര്‍ത്തനങ്ങളിലെ കുറവ് കണ്ടുപിടിക്കെടണ്ടതും പരിഹരിക്കാന്‍ ശ്രമിക്കേണ്ടതും. ഒരു വര്‍ഷം എണ്ണായിരത്തോളം ആളുകള്‍ കേരളത്തില്‍ അപകടങ്ങളില്‍ മരിക്കുന്നു. മാറുന്ന കാലാവസ്ഥ, അതി തീവ്രമായി പെയ്യുന്ന മഴ, പ്രകൃതി ദുരന്ത സാധ്യതകളെ അറിയാതെ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, പെരുകിവരുന്ന നഗരവല്‍കരണം, ഇതൊക്കെ ഓരോ വര്‍ഷവും അപകട സാദ്ധ്യതകള്‍ കൂട്ടുന്നു. നമ്മുടെ മാധ്യമങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍, ഒരു ദുരന്തം ഉണ്ടാകുമ്പോള്‍ അതിനെ കവര്‍ ചെയ്യാന്‍ എടുക്കുന്നതിന്റെ പകുതി സമയം എങ്കിലും ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് ആളുകളെ ബോധവല്‍ക്കരിക്കാന്‍ ശ്രമിച്ചാല്‍, സര്‍ക്കാരിനെക്കൊണ്ട്, തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് അവരുടെ ഉത്തരവാദിത്തങ്ങള്‍ വേണ്ട സമയത്ത് നടത്തിക്കാന്‍ കഴിഞ്ഞാല്‍, നമ്മുടെ ദുരന്തലഘൂകരണ അതോറിറ്റിക്കും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡിപ്പാര്‍ട്മെന്റിനും ഒക്കെ വേണ്ടത്ര പിന്തുണയും പ്രോത്സാഹനവും നല്‍കിയാല്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം വര്‍ഷത്തില്‍ നാലായിരം ജീവനുകള്‍ എങ്കിലും നമുക്ക് രക്ഷിച്ചെടുക്കാന്‍ ആകും.
#സ്വപ്നംകാണുന്നകിനാശ്ശേരി

മുരളി തുമ്മാരുകുടി

CONTENT HIGHLIGHTS; Shirur – Rescue work and media work: Murali Tummarukudi

Tags: MURAL THUMMARUKUDIRESCUE WORK AND MEDIA WORKSHIRUR DROWNINGഷിരൂര്‍ - രക്ഷാ പ്രവര്‍ത്തനവും മാധ്യമപ്രവര്‍ത്തനവുംമുരളി തുമ്മാരുകുടി

Latest News

കോൺ​ഗ്രസിന് ആവശ്യം ബൊമ്മകളെ, കെ സുധാകരൻ നല്ല അധ്യക്ഷനെന്ന് വെള്ളാപ്പള്ളി

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുത്തി ജീവിച്ചാൽ നല്ലവനാണ്; വേടനെ പിന്തുണച്ച് കെ ബി ​ഗണേഷ് കുമാർ

ഇന്ത്യയും യുകെയും ഒന്നിക്കുമ്പോൾ പണി കിട്ടുന്നത് ചൈനയ്ക്ക്!!

വിരണ്ട്‍ പാക് ഭരണകൂടം, ലാഹോറിന് പിന്നാലെ കറാച്ചിയിലും സ്ഫോടനം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.