tips

മീൻ വറുക്കുമ്പോൾ പാനിൽ ഒട്ടിപ്പിടിക്കുന്നുവോ ?: ഈ സൂത്രപ്പണി ഒന്നു പരീക്ഷിച്ചുനോക്കൂ | fish-frying-cooking-tips

മീൻ വറുക്കുമ്പോൾ കരിഞ്ഞുപോകുന്നത് വീട്ടമ്മമാരെ എന്നും അലട്ടുന്ന പ്രശ്നമാണ്. മീനിന് ഒക്കെ ഇപ്പൊ എന്താ വില.. അതിനിടയിൽ കരിഞ്ഞു പോയാൽ പിന്നെ പറയേണ്ടതില്ലല്ലോ.. ആശിച്ച മോഹിച്ച വറുത്ത മീനും കൂട്ടി ഊണ് കഴിക്കാൻ കാത്തിരിക്കുന്ന ഭർത്താവിനും മക്കൾക്കും നിരാശ. അടുക്കളയിലെ പ്രശ്നത്തിനും ഒരു പരിഹാരം ഉണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം

കറിവേപ്പില

ഇനി പറയുന്നത് ഒട്ടുമിക്ക വീട്ടമ്മമാരും പരീക്ഷിക്കുന്ന ഒന്നാണ്. മീൻ വറുക്കുന്ന പാനിൽ എണ്ണയൊഴിച്ചതിനുശേഷം അതിനുമുകളിൽ അല്പം കറിവേപ്പില വിതറയിടുക. ഇതിനുമുകളിൽ വേണം മീൻ വറുക്കാൻ. അടിയിൽ പിടിക്കാതെ കരിഞ്ഞു പോകാതെ മീൻ വറുത്തെടുക്കാൻ സാധിക്കുന്നു. മാത്രമല്ല ഇത് മീനിന്റെ സ്വാദും വർദ്ധിപ്പിക്കുന്നു.

കടലമാവ്

ഇനി പറയാൻ പോകുന്നത് നിൻറെ സ്വാദ് വർദ്ധിപ്പിക്കുകയും മീൻ കരയാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു സൂത്രവിദ്യയാണ്
അല്പം കടലമാവിൽ മീൻ മുക്കി പൊരിക്കുകയാണ് വേണ്ടത്. ഇത് കുറച്ച് എണ്ണ മാത്രമേ മീനിലേക്ക് എടുക്കുകയുള്ളൂ. അതുകൊണ്ട് ആരോഗ്യത്തിനും വളരെ നല്ലതാണ്.

കോവയ്ക്ക

മീൻ അടിയിൽ പിടിക്കാതിരിക്കാൻ കോവയ്ക്കയും ഉപയോഗിക്കാം. മീൻ വറുക്കുന്ന എണ്ണയിൽ അല്പം കോവയ്ക്ക ഇട്ടാൽ മതി. മീനിന്റെ സ്വാദും ഇത് വർദ്ധിപ്പിക്കുന്നുണ്ട്.

വറുക്കും മുമ്പ്

മീനായാലും ചിക്കനായാലും വറക്കുന്നതിനു മുൻപ് മസാല പുരട്ടി അതിനുശേഷം ഫ്രിഡ്ജിൽ വയ്ക്കുക. ഇത് സ്വാദ് വർധിപ്പിക്കുക മാത്രമല്ല പൊടിഞ്ഞു പോകാതെ വറുത്തെടുക്കാനും സഹായിക്കും.

ഉരുളക്കിഴങ്ങ് പൊടിച്ചത്

മീൻ കരിഞ്ഞു പോകാതിരിക്കുന്നതിന് എണ്ണയിൽ ഉരുളക്കിഴങ്ങ് പൊടിച്ച് ചേർക്കാം. മീൻ അധികം എണ്ണ വലിച്ചെടുക്കില്ല. മാത്രമല്ല പൊടിയാതെ വറുത്തെടുക്കാം.

തീ കുറച്ച് വെക്കാം

ആദ്യം ശ്രദ്ധിക്കേണ്ട കാര്യം തീ കുറച്ച് വെക്കുന്നതാണ്. തീ കുറച്ച് വെച്ചാല്‍ മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതെ കരിഞ്ഞ് പോവാതെ കഴിക്കാം. ഇത് മീന്‍ പൊടിഞ്ഞ് പോവുന്നത് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് മീന്‍ വറുക്കുമ്പോള്‍ തീയിന്റെ കാര്യം അല്‍പം ശ്രദ്ധിച്ചാല്‍ അത് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.

മൈദ

മീന്‍ വറുക്കുന്ന എണ്ണയില്‍ അല്‍പം മൈദ ചേർത്താൽ മീന്‍ പാനില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ സഹായിക്കുന്നു. മീന്‍ പൊടിഞ്ഞ് പോവാതിരിക്കുന്നതിനും മീന്‍ കരിഞ്ഞ് പോവാതിരിക്കുന്നതിനും ഇത് ഉപകാരപ്രദമാണ്. എന്നാല്‍ മൈദയുടെ അളവ് ഒരിക്കലും കൂടാതിരിക്കാനും ശ്രദ്ധിക്കണം.

നാരങ്ങ നീര്

നാരങ്ങാ നീര് ഉപയോഗിച്ചും മീൻ വറുക്കുമ്പോൾ കരിയാതെ എടുക്കാം. മീൻ വറുക്കുന്ന മസാലയോടൊപ്പം അല്പം നാരങ്ങ നീര് കൂടി ചേർക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം മാത്രം വറുത്തെടുക്കുക. മീനിൽ മസാല നല്ലതുപോലെ പിടിക്കുകയും കരയാതെയും പൊടിയാതെയും ലഭിക്കുകയും ചെയ്യുന്നു.

content highlights: fish-frying-cooking-tips