മഞ്ജു വാര്യർ നായികയായി എത്തിയ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരോദയം ആണ് അനശ്വര രാജൻ. തുടർന്ന് അങ്ങോട്ട് സിനിമയിൽ വലിയൊരു സ്വീകാര്യത തന്നെ താരത്തിന് നേടാൻ സാധിച്ചു. അടുത്ത ജനറേഷനിലെ മഞ്ജു വാര്യർ എന്നാണ് പലരും താരത്തെ വിശേഷിപ്പിക്കുന്നത്. വളരെ പക്വതയോടെ തന്റെ കയ്യിൽ ലഭിക്കുന്ന ഏതൊരു കഥാപാത്രവും മനോഹരമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ കുടുംബത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന അനശ്വര തന്റെ അച്ഛനമ്മമാരെ കുറിച്ചൊക്കെ സംസാരിക്കാറുണ്ട്
ഇപ്പോൾ മകളെക്കുറിച്ച് അമ്മ ഉഷാ രാജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. അനശ്വര കൊച്ചിയിലാണ് താമസിക്കുന്നത്, ഒപ്പം താനും. എന്നാൽ പിതാവ് കൊച്ചിയിൽ താമസിക്കുന്നില്ല അത് എന്തുകൊണ്ടാണെന്നാണ് അമ്മ പറയുന്നത്. അനുവിന്റെ മനസ്സ് അധികമാരും കണ്ടിട്ടില്ല. വളരെ അടുപ്പം ഉള്ളവർക്ക് മാത്രമേ അനുവിന് മനസ്സിലാക്കാൻ സാധിക്കും അനു എല്ലാവരോടും അടുപ്പം സ്ഥാപിക്കുന്ന കൂട്ടത്തിലും അല്ല. അന്നേരം എന്താണോ തോന്നുന്നത് അതാണ് അനു ദേഷ്യം വന്നാലും സങ്കടം വന്നാലും അപ്പോൾ തന്നെ അവൾ പ്രതികരിക്കും.
ഒന്നും മനസ്സിൽ വച്ചുകൊണ്ടിരിക്കുന്ന ഒരു പ്രകൃതമല്ല, വളഞ്ഞ ബുദ്ധിയും അവൾക്കെല്ലാം ആരെക്കുറിച്ചും അവൾ മോശമായി പറയുന്നത് കേട്ടിട്ട് പോലുമില്ല. വീട്ടിലുള്ള എല്ലാവരും സമാന സ്വഭാവമാണ്. മറ്റുള്ളവരുടെ ഇഷ്ടങ്ങളിലെ സ്വാതന്ത്ര്യത്തിലോ ഒന്നും ഇടപെടില്ല. അനുവിന്റെ അച്ഛനായ രാജൻ സർവീസിൽ നിന്നും റിട്ടയർ ആയ സമയത്ത് എല്ലാവർക്കും കൂടി ഒരുമിച്ച് താമസിക്കാൻ ആണ് കൊച്ചിയിൽ ഒരു ഫ്ലാറ്റ് എടുക്കുന്നത്. പക്ഷേ ആൾക്ക് സിറ്റി ലൈഫിനോട് ഒട്ടുംതന്നെ താൽപര്യവുമില്ല പ്രത്യേകിച്ച് ഫ്ലാറ്റിൽ ഉള്ള ജീവിതം ഒട്ടും ഇഷ്ടമല്ല.
അങ്ങനെയാണ് അദ്ദേഹം ഇവിടെ നിന്നും നാട്ടിലേക്ക് തിരിച്ചു പോകുന്നത് അവിടെ പാറിപ്പറഞ്ഞ നടക്കുന്നതിനോടാണ് അദ്ദേഹത്തിന് താല്പര്യം. അച്ഛന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ എന്നായിരുന്നു അനു പറഞ്ഞത്. അസൂയയുള്ള ചില ആളുകൾ കഥകൾ ഉണ്ടാക്കിയത് അച്ഛനെ നാട്ടിൽ തനിച്ചാക്കി അമ്മയും മക്കളും കൊച്ചിയിൽ അടിച്ചുപൊളിച്ച് ജീവിക്കുകയാണ് എന്നാണ്. സത്യത്തിൽ അച്ഛനാണ് നാട്ടിൽ അടിച്ചുപൊളിച്ച് ജീവിക്കുന്നത് ഞങ്ങൾ ഇവിടെ ഷൂട്ടും ഉറക്കവും നിരന്തരമായ യാത്രയും ഒക്കെയായി കഷ്ടപ്പെടുന്നു പക്ഷേ ആളുകൾക്ക് ഇത് അറിയില്ല
അഭിനയമാണെന്ന് വെച്ചാൽ സുഖകരമായ ജോലി ആണെന്നാണ് പലരുടെയും വിചാരം വെയിലും മഴയും സഹിച്ച് രാപ്പകൽ ഇല്ലാതെ ജോലി ചെയ്യണം, എന്തിനാണ് നാട്ടുകാരെ കൊണ്ട് ഇങ്ങനെ ഓരോന്ന് പറയിപ്പിക്കുന്നത് എന്ന് ഒരിക്കൽ താൻ ഭർത്താവിനോട് ചോദിച്ചു. ഇവിടെ വന്നാൽ ഞങ്ങൾക്കൊപ്പം താമസിച്ചു കൂടെ എന്ന് അപ്പോൾ അദ്ദേഹം പറഞ്ഞത് നാട്ടുകാരുടെ ചിലവിലാണ് നമ്മൾ ജീവിക്കുന്നത് എന്നാണ്.