ഒമാനി പൗരന്മാർക്ക് ഇനി തായ്‌ലൻഡിലേക്കും വിസയില്ലാതെ യാത്ര ചെയ്യാം. ഒമാനികൾക്ക് 60 ദിവസം വരെയാണ് തായ്‌ലൻഡിൽ താമസിക്കാൻ സാധിക്കുക. ബാങ്കോക്കിലെ ഒമാൻ എംബസിയാണ് ജൂലൈ 15 മുതൽ നിലവിൽ വന്ന ഈ തീരുമാനം പ്രഖ്യാപിച്ചത്. 60 ദിവസത്തിൽ കൂടുതൽ സമയം താമസിക്കേണ്ടവർക്ക് തായ്ലൻഡിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലോ ലേബർ ഓഫീസുകളിലോ നേരിട്ട് ഒരു അറിയിപ്പ് നൽകണം.
ഒരു ബിസിനസ് ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ഈ നടപടിക്രമം തായ്ലൻഡിൽ എത്തിയതിന് ശേഷം 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. ഈ സൗകര്യം പരമാവധി 90 ദിവസത്തേക്ക് നീട്ടാം. എന്നാൽ അത് തായ്ലൻഡ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ വിവേചനാധികാരത്തിന് വിധേയമാണ്.