Pathanamthitta

പത്തനംതിട്ടയിൽ കാണാതായ പത്ത് വയസുകാരിയെ കണ്ടെത്തി | 10-year-old-child-found-missing-from-pathanamthitta-found

പത്തനംതിട്ടയിൽ കാണാതായ പത്ത് വയസുകാരിയെ കണ്ടെത്തി. പത്തനംതിട്ട റാന്നി ചെറുകുളഞ്ഞിയിൽ നിന്നാണ് കാണാതായത്. ആഗ്‌നസ് ജോമോൻ എന്ന കുട്ടിയെയാണ് കാണാതായത്. വീട്ടിൽ മുത്തശ്ശി മാത്രമാണ് ഉണ്ടായിരുന്നത്. ആ സമയത്താണ് കുട്ടിയെ കാണാതാകുന്നത്. സംഭവത്തിൽ റാന്നി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാവിലെ 9.30 ഓടെ കാണാതായ കുട്ടിയെയാണ് പൊലീസ് കണ്ടെത്തിയത്.