Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

ഗോഡ്‌സെ ‘രാഷ്ട്ര പുരുഷ്’ ആകുമോ ?: NCRET ചരിത്രത്തെ മാറ്റിയെഴുതുന്നോ ? /Will Godse be ‘Rashtra Purush’?: Is NCRET rewriting history?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 29, 2024, 02:19 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചരിത്ര പഠനം അറിവ് വര്‍ധിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല. അത് വ്യക്തിത്വം ഉണ്ടാക്കാനും സമൂഹത്തിന് ഗുണമുള്ള പൗരനാക്കാനും സഹായിക്കുന്ന ഘടകമാണ്. അങ്ങനെ ചരിത്രബോധത്തോടെയുള്ള തലമുറയെ വാര്‍ത്തെടുക്കാനും കഴിയും. അതാണ് ഇന്ത്യയ്ക്ക് ഇന്ന് ആവശ്യം. രാജ്യത്തെ ഓരോ പ്രദേശങ്ങള്‍ക്കും ചരിത്രമുണ്ട്. ഓരോ കെട്ടിടങ്ങള്‍ക്കും ചരിത്രമുണ്ട്. സഹനത്തിന്റെയും സംരക്ഷണയുടേയും രക്തസാക്ഷിത്വങ്ങളുടേയും മുറിവുണങ്ങാത്ത കഥകള്‍. അവയൊക്കെ വെറും കഥകള്‍ മാത്രമല്ല, ഇന്ത്യയുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്.

ആ ചരിത്രത്തെയാണ് ഇന്നിന്റെ കാലത്തെ ഭരണകര്‍ത്താക്കള്‍ നിഷ്‌ക്കാസനം ചെയ്തു കൊണ്ടിരിക്കുന്നത്. ചരിത്രം പഠിച്ച് ഒരു വിദ്യാര്‍ത്ഥിയും വളര്‍ന്നു കൂടാ എന്നചിന്തയില്‍. അതുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുന്നു എന്ന വ്യാജേന നടക്കുന്ന തിരുത്തലുകള്‍. പുതിയ അധികാരത്തിന്റെ ചിഹ്ന്‌നങ്ങളെ മുഴപ്പിച്ചു കാട്ടാനുള്ള വ്യഗ്രതയും നാളത്തെ ചരിത്രമായി മാറിയേക്കാം എന്ന് ഭയപ്പെടുന്നതില്‍ തെറ്റില്ല. പാഠപുസ്തകത്തില്‍ നിന്ന് ചരിത്രത്തെ എടുത്ത് മാറ്റി കുട്ടികളിലേക്ക് വ്യാജചരിത്രത്തെ കുത്തിവയ്ക്കുന്നു. അങ്ങനെ ചരിത്രത്തെ പതിയെ പതിയെ പാഠപുസ്തകത്തില്‍ നിന്നും ഭാവിതലമുറയുടെ ഉള്ളില്‍ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (എന്‍.സി.ഇ.ആര്‍.ടി).

അത് ബി.ജെ.പി എന്ന രാഷ്്രീയ പാര്‍ട്ടിക്കും ആര്‍.എസ്.എസ് എന്ന സംഘടനയ്ക്കും അനുകൂലമായി ഭവിക്കുന്നുണ്ടെന്നത് സത്യമാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്ത് കലാപത്തിലെ മുസ്ലീം കൂട്ടക്കൊല, ഹിന്ദുത്വവാദം, മണിപ്പൂര്‍ ഇന്ത്യയുമായുള്ള ലയനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിക്കൊണ്ട് എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു കഴിഞ്ഞിരിക്കുന്നു. മാറ്റങ്ങളില്‍ ചരിത്രസംഭവങ്ങള്‍ ഒഴിവാക്കുന്നതും രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതും ഉള്‍പ്പെടുന്നു. അപ്‌ഡേറ്റുകള്‍ പതിവാണെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടുകളുമായി ബന്ധമില്ലാത്തതാണെന്നും എന്‍.സി.ഇ.ആര്‍.ടി ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ സ്വാധീനം അതില്‍ കടന്നുകൂടിയിട്ടുണ്ടെന്നത് മൂടിവെക്കാനാകാത്തതാണ്.

ജനാധിപത്യത്തെയും ബഹുസ്വരതയെയും പ്രതിപാദിക്കുന്ന അധ്യായങ്ങള്‍, ജനകീയ സമരങ്ങളെയും പ്രസ്ഥാനങ്ങളെയും കുറിച്ച് വിവരിക്കുന്ന ഭാഗങ്ങള്‍, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയം, അടിയന്തരാവസ്ഥ, സമൂഹത്തില്‍ ദളിതര്‍ നേരിടുന്ന വിവേചനം എന്നിവയെല്ലാം പല ഘട്ടങ്ങളിലായി പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ഒന്‍പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ നിന്നും പരിണാമ സിദ്ധാന്തം ഒഴിവാക്കുന്നതിനുള്ള എന്‍.സി.ഇ.ആര്‍.ടി നീക്കത്തിനെതിരെ ശാസ്ത്രജ്ഞരും അധ്യാപകരും രംഗത്തെത്തിയിരുന്നു. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800-ഓളം ശാസ്ത്രജ്ഞരും അധ്യാപകരുമാണ് എന്‍.സി.ഇ.ആര്‍.ടിക്ക് കത്തെഴുതിയിരുന്നത്.

ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തല്‍ കുട്ടികള്‍ പഠിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ചിന്താ പ്രക്രിയകളില്‍ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തില്‍ പറഞ്ഞിരുന്നു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന്റെ പട്ടികയില്‍ ‘പൈതൃകവും പരിണാമവും’ എന്ന തലക്കെട്ടിലെ പരിണാമം ഒഴിവാക്കി 9-ാം അദ്ധ്യായം ‘പാരമ്പര്യം’ എന്ന് മാത്രമാക്കിയിട്ടുണ്ട്. ആറാം ക്ലാസ്സിലെ ചരിത്ര പാഠപുസ്തകം തിരുത്തിയതാണ് എന്‍.സി.ഇ.ആര്‍.ടിയുടെ ഏറ്റവും പുതിയ പരിഷ്‌ക്കരണം. ഹാരപ്പന്‍ സംസ്‌ക്കാരത്തെ ‘സിന്ധു-സരസ്വതി നാഗരികത’ എന്നാണ് എന്‍.സി.ഇ.ആര്‍.ടി തിരുത്തിയത്. ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട്’ എന്ന പേരില്‍ പുസ്തകമിറങ്ങിയിട്ട് കുറച്ചു ദിവസങ്ങളേ ആയുള്ളൂ.

ReadAlso:

ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

സരസ്വതി നദിയെക്കുറിച്ചും യൂണിറ്റ് ഉപശീര്‍ഷകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഹാരപ്പന്‍ നഗരങ്ങളുടെ തകര്‍ച്ചയ്ക്ക് പിന്നില്‍ സരസ്വതി നദി വറ്റിവരണ്ടതാണെന്നും പാഠപുസ്തകത്തില്‍ പറയുന്നു. എന്നാല്‍ പഴയ പാഠപുസ്തകങ്ങളില്‍ സരസ്വതി നദി വറ്റിവരണ്ടതായി പരാമര്‍ശിക്കുന്നില്ല. ചരിത്രത്തെ വര്‍ഗീയ വല്‍ക്കരിക്കുന്നതിനും കാവി പുതപ്പിച്ച് മറയ്ക്കുന്നതിനുമുള്ള ശ്രമങ്ങള്‍ സംഘപരിവാറും ബി.ജെ.പിയും എല്ലാകാലത്തും നടത്തിയിട്ടുണ്ട്. ഗാന്ധിജിയെത്തന്നെ ചരിത്രത്തില്‍ നിന്ന് മറയ്ക്കാനാഗ്രഹിക്കുന്ന അദ്ദേഹത്തിന്റെ കൊലയാളിയെ ആരാധിക്കുന്ന ബി.ജെ.പിക്ക് വര്‍ഗീയത പ്രചരിപ്പിക്കാനല്ലാതെ മറ്റെന്തിന് കഴിയും എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്.

സംഘപരിവാറിനുവേണ്ടി എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകം തിരുത്തുന്നത് പുതിയ പരിപാടിയല്ല. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ വളര്‍ന്നുവരുന്ന തലമുറയ്ക്ക് പകരുകയാണിവരുടെ ലക്ഷ്യം. ‘രാഷ്ട്രപിതാവിനു’ പകരം ‘രാഷ്ട്ര പുരുഷ്’ വന്നുകൂടായ്കയില്ല. മഹാത്മാഗാന്ധി മാറി നാഥുറാം വിനായക് ഗോഡ്‌സെ ആയിക്കൂടെന്നില്ല. അത് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഇക്കാലമത്രയും വില്ലനായ ഗോഡ്‌സെ നല്ലവനാകുന്ന കാഴ്ച വിദൂരമല്ലാതെ കാണാനാകും.

ഇതാണോ ചരിത്രം. ഇങ്ങനെയാണോ ചരിത്രത്തെ എഴുതേണ്ടത് എന്ന് ചിന്തിക്കുന്നവര്‍ നിശബ്ദരായിപ്പോകും. ചരിത്രം വളച്ചൊടിക്കാന്‍ ആദ്യമവര്‍ രാഷ്ട്രീയ ആധിപത്യം സ്ഥാപിക്കും. അതിനു ശേഷം വിദ്യാഭ്യാസത്തില്‍ കൈവെയ്ക്കും. തുടര്‍ന്ന് അവരുടെ ചരിത്രത്തെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകങ്ങളില്‍ കുട്ടിത്തിരുകും.

ഇതിനപ്പുറം ചരിത്രത്തെ ചരിത്രമായി പഠിപ്പിക്കുന്നില്ല ഇവിടെ. പതിയെയുണ്ടാകുന്ന മാറ്റം കാഴ്ചയ്ക്ക് കൗതുകമാണ് പകരുക. എന്നാല്‍, വേഗത്തിലുള്ള ചരിത്ര മാറ്റമാണ് ബാബറി മസ്ദ്ജിദിന്റെ തകര്‍ച്ചയിലൂടെ നടന്നത്. ഇങ്ങനെ അപനിര്‍മ്മാണത്തിന്റെ രീതി ശാസ്ത്രത്തിലൂന്നിയുള്ള ചരിത്ര പുനര്‍ നിര്‍മ്മാണവും, വായനയും തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്.

CONTENT HIGHLIGHTS; Will Godse be ‘Rashtra Purush’?: Is NCRET rewriting history?

Tags: NCERTeducationV SIVANKUTTYKerala education ministerBABARI MASDJIDSCRTWILL GODSE BE RASHTRA PURUSHIS NCETR REWRITTING HISTORY

Latest News

മുത്തൂറ്റ് ഫിനാന്‍സിന്‍റെ ആകെ വായ്പാ ആസ്തികള്‍ 1 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ലു പിന്നിട്ടു | Muthoot Finance 

മലപ്പുറം കാളികാവിൽ പുലി കടിച്ചു കൊണ്ടുപോയ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

നെടുമ്പാശേരിയിൽ യുവാവ് കാറടിച്ച് മരിച്ച സംഭവം; കൊലപാതകമെന്ന് പൊലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

വയനാട്ടിൽ റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ നിരാശ; അധ്യക്ഷസ്ഥാനത്തുനിന്ന് മാറണമെന്ന് ആഗ്രഹിച്ചിട്ടില്ല’; കെ. സുധാകരന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.