ബോളിവുഡ് സിനിമ ലോകത്ത് തന്റെതായ ഇടം നേടിയെടുത്ത നടനാണ് അമീർഖാൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ ബോളിവുഡിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം ഓരോ ചിത്രങ്ങളിലും വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് അവിസ്മരണീയം ആക്കിയിട്ടുള്ളത്. അമീർഖാന്റെ മകൻ ജുനൈദും അടുത്തിടെ അഭിമുഖങ്ങളിലൊക്കെ ശ്രദ്ധ നേടിയതായിരുന്നു. അച്ഛൻ തന്നെ ഒരു കാര്യത്തിനും നിർബന്ധിക്കുന്ന കൂട്ടത്തിൽ അല്ല എന്നും പൂർണമായ സ്വാതന്ത്ര്യം മക്കൾക്ക് നൽകുന്ന വ്യക്തിയാണ് എന്നും ഈ അഭിമുഖത്തിൽ ജുനൈദ് വ്യക്തമാക്കിയിരുന്നു.
ജുനൈദിന്റെ അഭിപ്രായം വ്യക്തമാക്കുന്ന തരത്തിലുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1862 കോടി രൂപയോളം മാസിയുള്ള അമീർഖാന്റെ മകൻ ജുനൈദ് യാത്ര ചെയ്യുന്നത് മുംബൈ നഗരത്തിലെ ഒരു സാധാരണ ഓട്ടോറിക്ഷയിലാണ് എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. വലിയൊരു സൂപ്പർ താരത്തിന്റെ മകനായിട്ട് പോലും ഇത്രയും സാധാരണക്കാരനായി എന്തുകൊണ്ടാണ് താരം നടക്കുന്നത് എന്നാണ് പലരും ചോദിക്കുന്നത്. ഇതിന് വ്യക്തമായ രീതിയിലുള്ള മറുപടിയും ജുനൈദ് പറയുന്നുണ്ട്. സ്വന്തം കാറിനേക്കാൾ തനിക്ക് സൗകര്യം പൊതു ഗതാഗതം ആണ്.
താൻ മുംബൈയിൽ റിക്ഷയിൽ സഞ്ചരിക്കുന്ന വ്യക്തിയാണ്. ബസ്സിലും പോകാറുണ്ട്. യാത്ര ചെയ്യാൻ വളരെ എളുപ്പമുള്ള മാർഗമാണ് ഇതൊക്കെ. പാർക്കിങ്ങിനെക്കുറിച്ചുള്ള വിഷമവും ഇവിടെ വരുന്നില്ല. തന്റെ അച്ഛനിൽ നിന്നും ഒരുപാട് കാര്യങ്ങൾ തനിക്ക് പഠിക്കാനുണ്ട്. സിനിമ പരാജയങ്ങൾ അടക്കമുള്ള പല കാര്യങ്ങളും അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട് എങ്കിലും എവിടെയാണ് തനിക്ക് തെറ്റുപറ്റിയത് എന്ന് ചിന്തിക്കുകയും അതിനെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന വ്യക്തിയാണ് തന്റെ പിതാവ്.
അതൊരു മികച്ച മാർഗ്ഗമാണെന്ന് തനിക്ക് തോന്നുന്നു.ഒരു സിനിമ പരാജയപ്പെടുകയാണെങ്കിൽ എവിടെയാണ് തെറ്റ് സംഭവിച്ചത് എന്ന പഠിക്കുകയും അതിനെക്കുറിച്ച് മനസ്സിലാക്കിയതിനു ശേഷം അത് തിരുത്തുകയും ചെയ്യുന്നത് വളരെ നല്ലൊരു മാർഗമാണ്. അച്ഛന്റെ പാത പിന്തുടർന്ന ജുനൈദ് ഒരു ചിത്രത്തിൽ അഭിനയിച്ചിരുന്നു മഹാരാജ് എന്നാണ് ചിത്രത്തിന്റെ പേര് ഈ ചിത്രം ഇപ്പോൾ ലഭ്യമാണ് വളരെ മികച്ച അഭിപ്രായമാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. അച്ഛനെ പോലെ തന്നെ നല്ല രീതിയിൽ ചിന്തിക്കുവാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ജുനൈദ് എന്ന പലരും പറയുന്നു.
ഇതിലും സിമ്പിളിസിറ്റി ആർക്കും ഉണ്ടാവാൻ സാധ്യതയില്ല എന്നും ഒക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത്. ഒരുപാട് സന്തോഷം തോന്നുന്നുണ്ട് ജുനൈദിന്റെ ഈ ഒരു വാക്കുകൾ കേൾക്കുമ്പോൾ എന്നും സാധാരണക്കാരെ സഹായിക്കുവാൻ ഒരു താരത്തിന് ചെയ്യാൻ സാധിക്കുന്നത് ഇതിൽ കൂടുതൽ എന്താണ് എന്നുമൊക്കെ പലരും കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നു.. അച്ഛനെപ്പോലെ മികച്ച വ്യക്തിത്വത്തിന് ഉടമയാണ് മകൻ എന്നാണ് ഇപ്പോൾ കൂടുതൽ ആളുകളും കമന്റ് ചെയ്യുന്നത്.