ബ്യൂട്ടിപാര്‍ലറുകളില്‍ പോകാതെയും ബ്യൂട്ടി പ്രൊഡക്ട്‌സ് ഉപയോഗിക്കാതെയും മുഖത്തിന് നല്ല തിളക്കം ലഭിക്കുമെന്ന് എത്രപേര്‍ക്ക് അറിയാം? അതെ അതിന് ഭക്ഷണ ക്രമീകരണം മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. ഇന്ന് കൂടുതല്‍ പേരും ബ്യൂട്ടി പ്രൊഡക്ട്‌സ് വെച്ച് മുഖത്തിന്റെ പുറം ചര്‍മ്മത്തെ തിളക്കമുളളതാക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ നമ്മുടെ ശരീരത്തിന്റെ പുറം ചര്‍മ്മത്തില്‍ ബ്യൂട്ടി പ്രൊഡക്റ്റ്‌സ് ഉപയോഗിച്ചത് കൊണ്ട് മാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പകരം നമ്മുടെ ആരോഗ്യം ശ്രദ്ധിക്കണം. അതില്‍ പ്രധാനപ്പെട്ടതാണ് നമ്മുടെ ലൈഫ് സ്‌റ്റൈല്‍. കൃത്യമായ വ്യായാമം, കൃത്യമായ ഉറക്കം എന്നിവയെല്ലാം ഉള്‍പ്പെടുത്തി തന്നെ വേണം നമ്മുടെ ജീവിതശൈലി ക്രമീകരിക്കാന്‍. ഇതിലൂടെ മാത്രമേ നമ്മുടെ എക്‌സ്റ്റേണല്‍ ഹെല്‍ത്തും മെച്ചപ്പെടുകയുള്ളൂ.
സ്‌കിന്‍ ഹെല്‍ത്തി ആയിട്ടും ഗ്ലോ ആയിട്ടും വയ്ക്കണമെങ്കില്‍ എന്തൊക്കെ ഡയറ്റ് പ്ലാന്‍സ് ആണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത് എന്ന് എസ് കെ ഹോസ്പിറ്റലിലെ ഡോ. ഗ്രീഷ്മ എസ് പറയുന്നു;
ബാലന്‍സ്ഡ് ആയിട്ടുള്ള ഡയറ്റ് ഫോളോ ചെയ്യുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍സ്, വൈറ്റമിന്‍സ്, മിനറല്‍സ് അതുപോലെതന്നെ ഫാറ്റ്‌സ് ഇവയെല്ലാം കൂടി ചേര്‍ന്ന ഒരു ഡയറ്റ് എടുക്കുന്നതാണ് ഉത്തമം. എന്നാല്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള എല്ലാ ന്യൂട്രിയന്‍സും ഒരുപോലെ ലഭിക്കുകയുള്ളൂ. ഏതെങ്കിലും ഒരു ന്യൂട്രിയന്‍ നമ്മുടെ ശരീരത്തില്‍ അബ്‌സോര്‍ബ് ആവുകയാണെങ്കില്‍ പകരം മറ്റൊരു ന്യൂട്രിയന്‍ നമ്മുടെ ബോഡിയില്‍ വേണം. സ്‌കിന്‍ ഹെല്‍ത്തിന് വളരെ ആവശ്യമായിട്ടുള്ള ഘടകങ്ങളാണ് ഈ പറഞ്ഞത്.
ഫാറ്റിനും മിനറല്‍സിനും വൈറ്റമിന്‍സിനും ഒക്കെ ഒപ്പം വെള്ളം കൃത്യമായ ഇടവേളകളില്‍ കുടിക്കുക എന്നതും ചര്‍മ സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുള്ള ഒന്നാണ്. ഇപ്പോള്‍ പലരും ക്രാഷ് ഡയറ്റുകള്‍ ഫോളോ ചെയ്യാറുണ്ട്. പക്ഷേ ക്രാഷ് ഡയറ്റുകളിലൂടെ നമുക്ക് ബാലന്‍സ്ഡ് ആയിട്ടുള്ള ഡയറ്റ് ലഭിക്കുകയില്ല. ചര്‍മ്മസംരക്ഷണത്തിന് പ്രോട്ടീനിന്റെ പങ്കും വളരെ വലുതാണ്. രണ്ടുതരത്തിലുള്ള പ്രോട്ടീനുകള്‍ ഉണ്ട്; അനിമല്‍ പ്രോട്ടീനും പ്ലാന്റ് ബേസ് പ്രോട്ടീനും. അതില്‍ ആനിമല്‍ പ്രോട്ടീന്‍സ് ആണ് ബോഡി കൂടുതല്‍ അബ്‌സോര്‍ബ് ചെയ്യുന്നത്. പാല്, പാല്‍ ഉല്‍പന്നങ്ങള്‍, മാംസാഹാരങ്ങള്‍, മുട്ട എന്നിവയാണ് അനിമല്‍ പ്രോട്ടീന്‍സ്. നട്‌സ്, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പ്ലാന്റ് ബേസ്ഡ് പ്രോട്ടീന്‍സ്.
വൈറ്റമിന്‍സും മിനറല്‍സും കൂടുതലും കാണുന്നത് കളര്‍ഫുള്‍ ആയിട്ടുള്ള പച്ചക്കറികളിലാണ്. പച്ച, മഞ്ഞ, ചുമപ്പ് തുടങ്ങിയ നിറത്തിലുള്ള പച്ചക്കറികളിലാണ് വൈറ്റമിന്‍സും മിനറല്‍സും ഏറ്റവും കൂടുതല്‍ ഉള്ളത്. കളര്‍ഫുള്‍ ആയിട്ടുള്ള വെജിറ്റബിള്‍സ്, ഫ്രൂട്ട്‌സ്, അതുപോലെതന്നെ ഇലകളും ഉപയോഗിക്കുന്നത് നല്ലതാണ്. ഇവയില്‍ കൊളാജിന്‍ പ്രൊഡക്ഷന്‍ കൂടുതലാണ്. അതുപോലെതന്നെ ആന്റി ഏജ്ഡ് പ്രോപ്പര്‍ട്ടീസും ധാരാളം അടങ്ങിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റ് റിച്ചാണ് വൈറ്റമിന്‍സും മിനറല്‍സും, അതുകൊണ്ടുതന്നെ നമ്മുടെ ചര്‍മ സംരക്ഷണത്തില്‍ ഇവയ്‌ക്കൊക്കെ വലിയ പ്രാധാന്യമാണുള്ളത്.