Celebrities

“നേരത്തെ ഒരു സമയത്ത് എപ്പോഴും കേൾക്കുന്ന ചോദ്യമായിരുന്നു ഇത് ഇപ്പോൾ അധികം കേൾക്കാറില്ല” ; മഞ്ജു വാര്യർ |Manju Warrier talkes Summer In Bethlehem Movie

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മലയാളികളുടെ പ്രത്യേക ഇഷ്ടം സ്വന്തമാക്കിയ നടിയാണ് മഞ്ജു വാര്യർ.മഞ്ജുവിന്റെ ഓരോ ചിത്രങ്ങളും വലിയ ഇഷ്ടത്തോടെ പ്രേക്ഷകർ ഏറ്റെടുക്കുന്നത് പതിവാണ്. 14 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് താരം ഒരു തിരിച്ചുവരവ് നടത്തിയപ്പോഴും വലിയ ഇഷ്ടത്തോടെ തന്നെ പ്രേക്ഷകർ ആ തിരിച്ചുവരവ് ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് താരം ഒരു വലിയ തിരിച്ചുവരവ് 14 വർഷങ്ങൾക്ക് ശേഷം നടത്തിയത്. നിരുപമ എന്ന ശക്തയായ സ്ത്രീയുടെ കഥാപാത്രം മഞ്ജുവിന്റെ കയ്യിൽ ഭദ്രമായിരുന്നു.

ഒരു സ്ത്രീ ഏത് നിമിഷം മുതലാണ് ശക്തിയായി മാറേണ്ടത് എന്ന് ഈ ഒരു ചിത്രത്തിലൂടെ വളരെ വ്യക്തമായി തന്നെ മഞ്ജു വാര്യർ കാണിച്ചു കൊടുക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ നിരവധി സിനിമകളുടെ തിരക്കിലാണ് താരം
. ഈ സാഹചര്യത്തിൽ താരത്തിന്റെ പഴയ ചിത്രമായ സമ്മർ ഇൻ ബേത്ലേഹം എന്ന ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യവും അതിന് താരം നൽകുന്ന മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് സമ്മർ ഇൻ ബേത്ലഹേം എന്ന ചിത്രവും അതിലെ അഭിരാമി എന്ന കഥാപാത്രവും.. അഭിരാമി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു. ഒരിക്കൽ കൂടി ഈ കഥാപാത്രത്തെ സ്ക്രീനിൽ കാണാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ താരത്തോട് ചോദിക്കുകയും ചെയ്യുന്നു. ഇതിനു മഞ്ജുവാര്യർ പറയുന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്.

ഈ ചിത്രത്തിൽ യഥാർത്ഥത്തിൽ പൂച്ചയെ അയച്ചത് ആരാണെന്ന് മഞ്ജു ചേച്ചിക്ക് അറിയാമായിരുന്നോ എന്നാണ് അവതാരിക ചോദിക്കുന്നത്. ഇപ്പോൾ കുറച്ചുകാലമായി ഈ ചോദ്യം കേൾക്കുന്നുണ്ടായിരുന്നില്ല നേരത്തെ എപ്പോഴും കേൾക്കുന്ന ചോദ്യമായിരുന്നു ഇത് എന്നാണ് ആദ്യം ഇതിന് മറുപടിയായി മഞ്ജു പറയുന്നത്. ശേഷമാണ് ഈ ചോദ്യത്തിനുള്ള മറുപടി താരം നൽകുന്നത്. എനിക്ക് എന്നല്ല ആ സിനിമയിലുള്ള ആർക്കും തന്നെ അറിയുമായിരുന്നില്ല അത് ആരാണ് എന്ന് അത് സിബി സാറിന് മാത്രം അറിയാവുന്ന കാര്യമാണ്.

പിന്നെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവുന്നതായി ഞാൻ ഒരു അപ്ഡേഷനും കേട്ടിട്ടില്ല , ഇപ്പോൾ അതിനെപ്പറ്റി ആക്ടീവ് ആയിട്ടുള്ള ചർച്ചകൾ നടക്കുന്നതായി എനിക്ക് അറിയില്ല. മലയാള സിനിമയെ മറന്ന് കൂടുതൽ തമിഴ് ചിത്രങ്ങളിൽ അവസരം നേടുന്നതിനെ കുറിച്ചും താരം സംസാരിക്കുകയുണ്ടായി..മലയാളത്തെ മറന്നൊന്നുമില്ല എന്നും ലൂസിഫർ രണ്ടാം ഭാഗത്തിൽ അടുത്ത സമയത്താണ് അഭിനയിച്ചത് എന്നുമാണ് ഇതിന് മഞ്ജു മറുപടി പറയുന്നത്.