Ernakulam

വ്യാപാര്‍ വികാസ്‌ സ്വര്‍ണ പണയ വായ്‌പയുമായി മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌

കൊച്ചി: 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ്‌ പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ (നീല മുത്തൂറ്റ്‌) പതാക വാഹക കമ്പനിയായ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ വ്യാപാരികള്‍ക്കായി വ്യാപാര്‍ വികാസ്‌ ഗോള്‍ഡ്‌ ലോണ്‍ എന്ന പുതിയ സ്വര്‍ണ പണയ വായ്‌പ അവതരിപ്പിച്ചു. ഏഴു ദിവസം മുതല്‍ 12 മാസം വരെയാണ്‌ വായ്‌പ കാലാവധി. തുക ഉപയോഗിച്ച ദിവസങ്ങള്‍ക്കു മാത്രമായിരിക്കും പലിശ ഈടാക്കുക. ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഇല്ലാതെ മുന്‍കൂറായി പണമടയ്‌ക്കാനുള്ള സംവിധാനം, ക്രെഡിറ്റ്‌ ഹിസ്‌റ്ററിയിലുള്ള (സിബില്‍ സ്‌കോര്‍) അയവ്‌, ആകര്‍ഷകമായ പലിശ നിരക്ക്‌ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്‌. ഡിമിനിഷിങ്‌ രീതിയിലാണ്‌ ഈ പദ്ധതിയില്‍ പലിശ കണക്കാക്കുന്നത്‌. വ്യാപാരികളുടെ ബിസിനസിനു പിന്തുണ നല്‍കാനും വിപുലീകരിക്കാനും സാധ്യമാകുന്ന തരത്തില്‍ ആഭരണങ്ങള്‍ പണയപ്പെടുത്തി പരമാവധി വായ്‌പ നേടാന്‍ ഇതിലൂടെ സാധിക്കും.

വ്യാപാരികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തരത്തില്‍ വ്യാപാര്‍ വികാസ്‌ ഗോള്‍ഡ്‌ ലോണ്‍ അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ക്ക്‌ സന്തോഷമുണ്ടെന്ന്‌ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ സിഇഒ ഷാജി വര്‍ഗീസ്‌ പറഞ്ഞു. ചെറുകിട, സൂക്ഷ്‌മ സംരംഭങ്ങള്‍ നടത്തുന്നവര്‍ക്ക്‌ ഇതു കൂടുതല്‍ പ്രയോജനകരമാണ്‌. എളുപ്പത്തിലുള്ള പ്രതിദിന തിരിച്ചടവ്‌, പ്രത്യേക ചാര്‍ജുകളില്ലാതെ മുന്‍കൂര്‍ പണം അടയ്‌ക്കാനുള്ള അവസരം, ബാക്കിയുള്ള തുകയ്‌ക്കു മാത്രം പലിശ ഈടാക്കല്‍, ആകര്‍ഷകമായ പലിശ നിരക്ക്‌, ഡിജിറ്റലായി പണം തിരിച്ചടക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവ വഴി ഇന്ത്യയില്‍ ഉടനീളമുള്ള വ്യാപാരികളെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരികള്‍ക്ക്‌ ബ്രാഞ്ചില്‍ എത്താതെ മുത്തൂറ്റ്‌ ഫിന്‍കോര്‍പ്പ്‌ വണ്‍ മൊബൈല്‍ ആപ്പ്‌ വഴി ഡിജിറ്റലായി തിരിച്ചടവ്‌ നടത്താനുള്ള സൗകര്യവും വ്യാപാര്‍ വികാസ്‌ ഗോള്‍ഡ്‌ ലോണിലുണ്ട്‌. കൂടാതെ എല്ലാ ദിവസവും ഏതു സമയത്തും എസ്‌എംഎസ്‌ വഴിയോ ആപ്പ്‌ വഴിയോ ലോണ്‍ തുക ടോപ്പ്‌ അപ്പ്‌ ചെയ്യാനും സാധിക്കും.