Celebrities

‘മക്കളെ …നിങ്ങളെ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരുമല്ല..ഇത് കണ്ട് വളരുക’: കുറിപ്പുമായി സുജാത മോഹന്‍-Sujatha’s Facebook post about Wayanad Disaster

വയനാട്: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗായിക സുജാത മോഹന്‍. നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ലെന്നും നിങ്ങളുടെ ചോരയല്ലെന്നും നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ലെന്നും പറയുകയാണ് സുജാത. കൂടാതെ ഇത് കണ്ടു നിങ്ങള്‍ വളരണമെന്നും പറയുകയണ് ഗായിക. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു സുജാതയുടെ പ്രതികരണം. വയനാട്ടിലെ ഉളളുലയ്ക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

‘മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല…നിങ്ങളുടെ ആരുമല്ല….ഇത് കണ്ടു നിങ്ങള്‍ വളരുക…..നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നീങ്ങള്‍ വളരുക….നീങ്ങള്‍ വളരുമ്പോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍ നീങ്ങള്‍ പറയണം…. ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യന്‍’ ആവണമെന്ന്..
വയനാടിനൊപ്പം
പ്രാര്‍ത്ഥനകളോടെ’ സുജാത കുറിച്ചു.