Malappuram

നിപ: മലപ്പുറത്തെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു | nipah-restrictions-lifted-in-malappuram

മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ നിപയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.

അതേസമയം ആശുപത്രി സന്ദര്‍ശനങ്ങള്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്ന എല്ലാവരും 21 ദിവസം ഐസൊലേഷനില്‍ തുടരുകയും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം മാത്രം ഐസൊലേഷന്‍ അവസാനിപ്പിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest News