രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് ധനുഷ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.
മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.
കണക്കുകൾ പ്രകാരം വമ്പൻ വിജയമാണ് രായൻ നേടിയിരിക്കുന്നത്. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 100 കോടി രൂപയിലധികം നേടിയിരിക്കുകയാണ്. രായന്റെ നേട്ടം വെറും ആറ് ദിവസം കൊണ്ടാണ് എന്നതും പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മഹാരാജയുടെയും ഗരുഡന്റെയും ആഗോളതലത്തിലെ ഫൈനല്‍ കളക്ഷൻ രായൻ മറികടന്നിരിക്കുകയാണ്.
ഉണ്ണി മുകുന്ദന്റെ ഗരുഡൻ 59.24 കോടി രൂപയാണ് നേടിയെതെന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്. വിജയ് സേതുപതിയുടെ മഹാരാജയാകട്ടെ 104.84 കോടി രൂപയും നേടി എന്നും റിപ്പോര്‍ട്ടുണ്ട്. ധനുഷിന്റെ രായൻ ആഗോളതലത്തില്‍ 106 കോടിയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. വൻ കുതിപ്പാണ് ധനുഷ് നായകനായ ചിത്രം രായൻ നടത്തിയിരിക്കുന്നത് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.
content highlight: raayan box office collection