ഉരുൾപൊട്ടലിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെട്ട ദുരന്തഭൂമിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രദേശം സന്ദർശിച്ച അദ്ദേഹം രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിക്കുന്ന ബെയ്‌ലി പാലം വരെയെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികൾ വിലയിരുത്തുകയും സൈന്യത്തോടും രക്ഷാപ്രവർത്തകരോടും സംസാരിക്കുകയും ചെയ്തു.
ബെയ്‌ലി പാലത്തിന്റെ നിർമാണ പുരോഗതിയും മുഖ്യമന്ത്രി വിലയിരുത്തി.മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, റോഷി അഗസ്റ്റിൻ, എ.കെ ശശീന്ദ്രൻ, എഡിജിപി അജിത്കുമാർ, തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ മരണം 274 ആയി ഉയര്‍ന്നു. 5000 ത്തിലേറെ പേരെയാണ് രക്ഷപ്പെടുത്തിയത്. 200 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 100 പേരെയാണ് തിരിച്ചറിഞ്ഞത്.