ഹൈദരാബാദ് എന്നും വിനോദസഞ്ചാരികൾക്ക് ഒരു കൗതുകമാണ്.. മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ കൊണ്ട് മാത്രമല്ല ഹൈദരാബാദ് പ്രിയപ്പെട്ടതായി പലർക്കും മാറുന്നത്.. അവിടെ നിരവധി ചരിത്രമുറങ്ങുന്ന സ്ഥലങ്ങൾ വിനോദസഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.. ഒരുകാലത്ത് ഇന്ത്യയുടെ വാണിജ്യ മേഖലയായി അറിയപ്പെട്ടിരുന്ന സ്ഥലമാണ് ഹൈദരാബാദ്. പഴയകാല നഗരത്തിന്റെ സൗന്ദര്യവും ആധുനികതയുടെ വ്യത്യസ്തതയുമൊക്കെ ഒരുമിച്ച് ചേരുന്ന ഒരു നഗരം.. ഏതൊരു വിനോദസഞ്ചാരിയുടെയും മനസ്സിനെ നിറയ്ക്കുന്ന കാഴ്ചകളാണ് ഇവിടെ കാണാനുള്ളത്. അതിൽ ഏറ്റവും ചരിത്രപരവും ലോകപ്രശസ്തവുമായ ഒന്ന് ചാർമിനാർ ആണ്..
1591 ഖുലി കുത്തബ് ഷാ നിർമ്മിച്ച ഈ സ്മാരകത്തിന് നാല് മിന്നാരങ്ങൾ ആണ് ഉള്ളത്. അതുകൊണ്ടാണ് ഇതിന് ചാർമിനാർ എന്ന പേര് വരുന്നത്. കിഴക്കിന്റെ ആർക്ക് ഡി ട്രയോംഫ് എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇന്തോ ഇസ്ലാമിക് വാസ്തുവിദ്യ ശൈലിയിൽ നിർമ്മിച്ച ചാർമിനാർ ചുണ്ണാമ്പ് കല്ല്, ഗ്രാനൈറ്റ്,പൊടിച്ച മാർബിൾ, എന്നിവ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു പള്ളി കൂടിയായ ഈ ഉയർന്ന സ്മാരകത്തിന് 400 വർഷത്തിലേറെ പഴക്കമാണ് ഉള്ളത്. നാഗരിക പൈതൃകങ്ങളും വാസ്തുവിദ്യ പാരമ്പര്യവും ഒക്കെ ഉയർത്തിപ്പിടിച്ചാണ് ഈ ഒരു സ്മാരകം ഉയർന്നു നിൽക്കുന്നത്.
ഹൈദരാബാദിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ ഒരു സ്മാരകത്തിന് ചുറ്റും എപ്പോഴും സന്ദർശകരായിരിക്കും.. നിരവധി കച്ചവടക്കാർ ഇവിടെ എത്താറുണ്ട്. രാവിലെ 9 മുതൽ വൈകുന്നേരം 5 30 വരെ ഈ ഒരു സ്മാരകം സന്ദർശിക്കാൻ സാധിക്കും. ഒക്ടോബർ ഫെബ്രുവരി മാസങ്ങളാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും മികച്ച സമയങ്ങൾ. ക്യാമറയ്ക്കും വീഡിയോയ്ക്കും ഒന്നും തന്നെ ഇവിടെ നിയന്ത്രണങ്ങൾ ഇല്ല.
പേർഷ്യൻ വാസ്തുവിദ്യ ശൈലിയിലുള്ള ഈ ഒരു സ്മാരകം കാണുവാൻ വേണ്ടി നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. 400 ഓളം വർഷങ്ങൾക്കു മുൻപ് 9 ലക്ഷം രൂപ ചിലവിലാണ് ഈ ഒരു സ്മാരകം നിർമ്മിച്ചത്. ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ഈ സ്മാരകം. ചൂടി ബസാർ എന്ന് വിളിക്കുന്ന ഒരു മാർക്കറ്റിനാൽ ചുറ്റപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ചാർമിനാർ നഗരത്തിന്റെ സ്പന്ദനങ്ങൾ മനസ്സിലാക്കണമെങ്കിൽ ഇപ്പോൾ ചാർമിനാറിൽ എത്തിയാൽ മതി.. ചാർമിനാറിന് മുകളിൽ ഒരു പഴക്കമുള്ള മസ്ജിദ് ഉണ്ട് അത് ഇപ്പോൾ പ്രവർത്തനക്ഷമമാണ്.
എന്നാൽ ഈദുൽ ഫിത്തർ പോലെയുള്ള ആഘോഷങ്ങളിൽ ഈ സ്മാരകത്തിൽ ആഘോഷിക്കപ്പെടാറുണ്ട്..ചാർമിനാർ വൈകുന്നേരങ്ങളിലാണ് സുന്ദരിയാകുന്നത് ആ സമയങ്ങളിൽ ഇരുണ്ട ആകാശത്തിന് നേരെ നിൽക്കുന്ന പ്രകാശചൈതന്യമായ ഒരു പള്ളിയായി ഇത് മാറും. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഈ സ്ഥലം ഇടം പിടിച്ചിട്ടുണ്ട്. ചാർമിനാറിനെ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ തുരങ്കം നിലവിലുണ്ടെന്ന് ആണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. ഇത് ഇവിടെ ഭരിച്ചിരുന്ന രാജകുടുംബത്തിന് രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം ആയിരുന്നു എന്നും പറയുന്നു..എന്നാൽ ഇപ്പോഴും ഈ തുരങ്കം എവിടെയാണെന്ന് അറിവായിട്ടില്ല.