മഴക്കാലം നിരവധി അസുഖങ്ങളുടെ കൂടി കാലമാണെന്ന് പറയാറുണ്ട്. ശ്വസനസംബന്ധമായ നിരവധി പ്രശ്നങ്ങൾ ഈ സമയത്ത് നമുക്കുണ്ടാകും. ആസ്മ പോലെയുള്ള രോഗമുള്ളവർ പ്രത്യേകം കരുതൽ നൽകണം. തണുപ്പുകാലത്ത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം. തുമ്മലും ജലദോഷവും ചുമയും മഴക്കാലത്തെ പിടിപെടും. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും എപ്പോഴും കഫം ഉണ്ടാകുന്നതും നെഞ്ചുവേദന വലിവ് തുടങ്ങിയ പ്രശ്നങ്ങൾ ബാധിക്കുന്നതും എല്ലാം ശ്വാസകോശത്തിൽ ഉണ്ടാകുന്ന രോഗങ്ങളുടെ സൂചനകൾ ആണ്. ശ്വസനപ്രശ്നങ്ങളെ തടയാനും ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഓർത്തുവച്ചോളു…
1. ഭക്ഷണക്രമം
ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ ആന്റി ഓക്സിഡന്റുകളും ഫ്ലവനോയിഡുകളും വിറ്റാമിൻ സിയും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
2. വ്യായാമം
ദിവസവും വ്യായാമം ചെയ്യാം. യോഗ, ധ്യാനം തുടങ്ങിയവശീലമാക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ലങ് കപ്പാസിറ്റി കൂട്ടാൻ ഏറ്റവും മികച്ച മാർഗമാണ് ശ്വസനവ്യായാമങ്ങൾ. ഇവയും ചെയ്യുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
3. പുകവലി
പുകവലി ഒഴിവാക്കുക. പുകവലി നിര്‍ത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിന് ഏറേ ഗുണം ചെയ്യും.
4. തണുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക
കാലാവസ്ഥ മാറുന്നതനുസരിച്ച് ജീവിതശൈലിയില്‍ മാറ്റം വരുത്തുക. അതിനാല്‍ തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങള്‍ മഴക്കാലത്ത് ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
5. ഫാനിന്‍റെ ഉപയോഗം
തണുപ്പത്ത് ഫാനിന്‍റെ ഉപയോഗം കുറയ്ക്കുക. ശരീര താപനില നിലനിര്‍ത്തുക.
6. ആവി പിടിക്കുക
മഴക്കാലത്ത് ആവി പിടിക്കുന്നത് ആസ്ത്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാന്‍ നല്ലതാണ്.
7. മഴ നനയാതെ ശ്രദ്ധിക്കുക
മഴ നനയാതെ ശ്രദ്ധിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ആസ്ത്മ രോഗികള്‍ മരുന്നുകള്‍ എപ്പോഴും കൈയില്‍ കരുതേണ്ടതും പ്രധാനമാണ്.
content highlight: monsoon-might-worsen-asthma-symptoms