തിരുവനന്തപുരം: ‘ഡോ. എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം’ കേരളത്തിലെ സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി നൽകപ്പെട്ട ഏറ്റവും മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിന് പത്മശ്രീ ഡോക്ടർ എൻ. ചന്ദ്രശേഖരൻ നായർ (സ്ഥാപകൻ & മുൻ ചെയർമാൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി) 2018-ൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്.
വർഷം തോറും കൊടുക്കുന്ന 50,000 രൂപയും സ്തുതിഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന ഈ പുരസ്ക്കാരം 2018 മുതൽ എല്ലാവർഷവും കൊടുത്തുവരുന്നു. ഹിന്ദി ഗവേഷണ പ്രബന്ധത്തിന് കേരളത്തിൽ നിന്നും നൽകുന്ന ഏറ്റവും വലിയ പുരസ്കാരമാണ് ഇത്.
2024 വർഷത്തിലേക്കുള്ള പുരസ്കാരത്തിന് 2021 ജനുവരി 1-നും 2023 ഡിസംബർ 31-നുമിടയിൽ കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നു ഡോക്ടറേറ്റ് ബിരുദം ലഭിച്ച ഹിന്ദി ഗവേഷണ പ്രബന്ധങ്ങളാണ് സമർപ്പിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രബന്ധത്തിന് അമ്പതിനായിരം രൂപയും സർട്ടിഫിക്കറ്റും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്കാരം പരേതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ 102-0 ജന്മദിനത്തിൽ കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 44-ാം വാർഷിക സമ്മേളനത്തിൽ വച്ച് നൽകുന്നതാണ്.
ഗവേഷണപ്രബന്ധത്തിൻ്റെ ഒരു കോപ്പിയും ബയോഡേറ്റയും 2024 സെപ്റ്റംബർ 30-ന് മുമ്പ് ഡോ. എസ്.സുനന്ദ, ജനറൽ സെക്രട്ടറി, കേരള ഹിന്ദി സാഹിത്യ അക്കാദമി (KHSA) D–1, C-15/1606, ലക്ഷ്മി നഗർ, പട്ടം പി.ഒ., തിരുവനന്തപുരം – 695 004 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.
അക്കാദമി രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയായിരിക്കും മികച്ച ഗവേഷണ പ്രബന്ധം തെരഞ്ഞെടുക്കുക.