UAE

താ​മ​സ വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക്​ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ | uae-declares-exemption-for-residence-visa-violators

താ​മ​സ വി​സ​യു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​​ശേ​ഷ​വും അ​ന​ധി​കൃ​ത​മാ​യി താ​മ​സി​ക്കു​ന്ന വി​ദേ​ശി​ക​ൾ​ക്ക്​​ രാ​ജ്യം വി​ടാ​ൻ​​ ഇ​ള​വ്​ പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ. സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ൽ ര​ണ്ട്​ മാ​സ​ത്തേ​ക്കാ​ണ്​ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്​​​.

ഇ​ക്കാ​ല​യ​ള​വി​ൽ അ​ന​ധി​കൃ​ത താ​മ​സ​ക്കാ​ർ​ക്ക്​ പി​ഴ അ​ട​ക്കാ​തെ രാ​ജ്യം വി​ടു​ക​യോ ഫെ​ഡ​റ​ൽ നി​യ​മം അ​നു​സ​രി​ച്ച്​ താ​മ​സ രേ​ഖ​ക​ൾ ശ​രി​യാ​ക്കി രാ​ജ്യ​ത്ത്​ തു​ട​രു​​ക​യോ ചെ​യ്യാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്ന്​​ ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി) അ​റി​യി​ച്ചു.

ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​തി​നാ​യി വി​ദേ​ശി​ക​ളു​ടെ എ​ൻ​ട്രി, റെ​സി​ഡ​ൻ​സ് നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യ പി​ഴ ഒ​ഴി​വാ​ക്കാ​നോ കു​റ​ക്കാ​നോ ആ​വ​ശ്യ​പ്പെ​ട്ട്​ നി​യ​മ​ലം​ഘ​ക​ർ അ​തോ​റി​റ്റി​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ഇ​തോ​ടൊ​പ്പം അ​പേ​ക്ഷ​ക​രു​ടെ പാ​സ്​​പോ​ർ​ട്ട്, നി​യ​മം ലം​ഘി​ക്കാ​നും പി​ഴ ഒ​ടു​ക്കാ​തി​രി​ക്കാ​നു​ള്ള കാ​ര​ണം എ​ന്നി​വ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ള്ള ക​ത്ത്, പി​ഴ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ടു​ന്ന മ​റ്റ്​ രേ​ഖ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.