India

കേരളം മുന്നറിയിപ്പ് അവഗണിച്ചെന്ന വാദം; അ​മി​ത് ഷാ​യ്ക്കെ​തി​രെ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അവകാശലംഘന നോട്ടീസ് നല്‍കി കോൺഗ്രസ്. വയനാട് ഉരുൾപൊട്ടലിൽ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്. മുന്നറിയിപ്പ് ഇല്ലായിരുന്നു എന്ന് പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട് എന്ന് കോൺഗ്രസ് നോട്ടീസില്‍ വ്യക്തമാക്കി.

സ​ഭ​യെ മ​ന്ത്രി തെ​റ്റി​ദ്ധ​രി​പ്പി​ച്ചെ​ന്ന് ജ​യ​റാം ര​മേ​ശ്, ദി​ഗ്വി​ജ​യ് സിം​ഗ് എ​ന്നി​വ​ര്‍ ന​ല്‍​കി​യ നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചതായി വ്യക്തമാണ്. ഇ​ത് സ​ഭ​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണെ​ന്നും നോ​ട്ടീ​സി​ല്‍ പ​റ​യു​ന്നു.

ജൂ​ലൈ 23ന് ​പ്ര​ള​യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് 31ന് ​അ​മി​ത് ഷാ ​രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്. ഒ​രാ​ഴ്ച മു​ൻ​പ് എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ അ​യ​ച്ചി​രു​ന്നു​വെ​ന്നും അ​മി​ത് ഷാ ​പറഞ്ഞിരുന്നു.

എ​ന്നാ​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ള്ളി​യി​രു​ന്നു. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ കേ​ന്ദ്രം റെ​ഡ് അ​ല​ര്‍​ട്ട് വ​യ​നാ​ട്ടി​ൽ പ്ര​ഖ്യാ​പി​ച്ച​ത് ദു​ര​ന്തം ന​ട​ന്ന ശേ​ഷ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വയനാട്ടില്‍ ചുവപ്പു ജാഗ്രതാമുന്നറിയിപ്പു നല്‍കിയത് ഉരുള്‍പൊട്ടല്‍ ദുരന്തംവിതച്ച ജൂലായ് 30-ന് അതിരാവിലെയാണെന്ന്‌കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മേധാവി മൃത്യുഞ്ജയ് മൊഹാപത്രയും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യസഭയിലെ സിപിഎം എംപിമാരും കഴിഞ്ഞ ദിവസം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും ഇത്തരത്തില്‍ അമിത് ഷായ്‌ക്കെതിരേ നീക്കം നടത്തിയിരിക്കുന്നത്.