അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ചെയര്‍മാനായ ജെയിം ഹാരിസണ്‍ ആണ് വെള്ളിയാഴ്ച ഇക്കാര്യം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടിയുടെ നോമിനിയാകാന്‍ കമല ഹാരിസ് മതിയായ ഡെലിഗേറ്റുകളുടെ വോട്ടുകള്‍ നേടിയെന്നും ജെയിം പറഞ്ഞു.
അടുത്ത ആഴ്ച സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കമല ഹാരിസ് എക്സില്‍ കുറിച്ചു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നോമിനി ആയതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന് ചെന്നൈ സ്വദേശിയാണ്. അച്ഛന് ഡോണള്‍ഡ് ജാസ്പര്‍ ഹാ.അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മത്സരത്തില്‍ നിന്ന് പിന്മാറിയതോടെയാണ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസിനെ തീരുമാനിച്ചത്.
ട്രംപുമായി നടന്ന സംവാദത്തില്‍ തിരിച്ചടി നേരിടുകയും ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ചയാകുകയും ചെയ്തതോടെയാണ് ബൈഡന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങിയത്. എക്സിലൂടെയാണ് ബൈഡന് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റം ലോകത്തെ അറിയിച്ചത്. രാജ്യത്തിന്റെയും ഡെമോക്രറ്റിക്ക് പാര്‍ട്ടിയുടെയും താല്പര്യം മുന്‍നിര്‍ത്തിയാണ് പിന്മാറ്റമെന്നാണ് ജോ ബൈഡന് അറിയിച്ചിരുന്നത്. പ്രായവും അനാരോഗ്യവും കാരണം ബൈഡന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വ്യാപക എതിര്‍പ്പുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് വെറും നാല് മാസം മാത്രം ബാക്കി നില്‍ക്കെയായിരുന്നു ബൈഡന്റെ പിന്മാറ്റം.