UAE

വി​സ നി​യ​മ​ലം​ഘ​ക​ർ​ക്ക് ഇ​ള​വ്​; ന​ട​പ​ടി​ക്ക്​ ദു​ബൈ​യി​ൽ പ്ര​ത്യേ​ക സം​ഘം | concession-for-visa-violators-special-team-formed-in-dubai

യു.​എ.​ഇ​യി​ൽ വി​സ ലം​ഘി​ച്ച് താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച ഗ്രേ​സ് പീ​രി​യ​ഡി​ന്റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി ദു​ബൈ ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ത്യേ​ക യോ​ഗം ചേ​ർ​ന്നു. മേ​ധാ​വി ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്മ​ദ്​ അ​ൽ മ​ർ​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഉ​പ​മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് മു​ഹൈ​ർ ബി​ൻ സു​റൂ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

ദു​ബൈ എ​മി​റേ​റ്റ്സി​ലെ വി​സ ഗ്രേ​സ് പീ​രി​യ​ഡ് പ​ദ്ധ​തി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ളെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു. ഇ​ള​വ്​ ന​ട​പ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ദു​ബൈ ജി.​ഡി.​ആ​ർ.​എ​ഫ്.​എ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് ആ​ൻ​ഡ് ഡി​ജി​റ്റ​ൽ സ​ർ​വി​സ​സ്, പ്രോ​ആ​ക്ടി​വ് മീ​ഡി​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സ​ർ​വി​സ​സ് ഡെ​വ​ല​പ്‌​മെൻറ് ടീം ​എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ത്യേ​ക വ​ർ​ക്കി​ങ്​ ടീ​മു​ക​ളെ​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഇ​തു​വ​ഴി വി​സ ലം​ഘ​ന​ക്കാ​ർ​ക്ക് എ​ളു​പ്പ​ത്തി​ൽ അ​വ​രു​ടെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും.