വയനാട് ദുരന്തഭൂമിയിൽ ഒറ്റപ്പെട്ടുപോയ ആളുകൾക്ക് വേണ്ടി നിരവധി ആളുകളാണ് സഹായഹസ്തവുമായി എത്തിയിരിക്കുന്നത്. പണമായി മാത്രമല്ല സാന്നിധ്യമായും സന്തോഷമായി ഒക്കെ പലരും ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടുപോയവർക്ക് കൈത്താങ്ങുമായി എത്തുന്നു. സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ പലരെയും ചേർത്തുപിടിക്കുന്ന ചില സാധാരണക്കാര് കൂടിയുണ്ട് വലിയ വലിയ ആളുകളുടെ സഹായങ്ങൾക്കിടയിൽ പലരും മറന്നു പോകുന്നത് ഇത്തരം സാധാരണക്കാരുടെ സഹായനിധിയാണ്. അത്തരത്തിൽ പത്തനംതിട്ട ജില്ലയിൽ നിന്നും ഒരു വ്യക്തി സഹായഹസ്തവുമായി എത്തിയിട്ടുണ്ട്.
വയനാട് ദുരിതബാധിതരുടെ കണ്ണീരോപ്പുവാൻ പത്തനംതിട്ടയിൽ നിന്നും എത്തിയ മനുഷ്യസ്നേഹിയുടെ പേര് ഷിബു ഒരിക്കൊമ്പിൽ എന്നാണ്. പത്തനംതിട്ടക്കാരുടെ പ്രിയപ്പെട്ട ഷിബുച്ചായൻ ആണ് അദ്ദേഹം. ദുരന്തഭൂമിയിലേക്ക് അദ്ദേഹം നൽകിയിരിക്കുന്നത് ഒരേക്കർ സ്ഥലമാണ്. അദ്ദേഹത്തിന്റെ വീടിനോട് ചേർന്ന് ഉടമസ്ഥതയിലുള്ള ഒരേക്കർ ഭൂമിയിൽ ആരോരുമില്ലാത്ത ആളുകൾക്ക് അഭയസ്ഥാനം ഒരുക്കുന്നതിനെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വയനാട് ദുരന്തത്തിൽപ്പെട്ട ആരോഗ്യമില്ലാത്ത ആശ്രയമറ്റ മാതാപിതാക്കൾക്ക് അഭയസ്ഥാനം ഒരുക്കുവാനാണ് സ്വന്തം പേരിൽ ഉള്ള ഒരേക്കർ സ്ഥലം പ്രവർത്തനസജ്ജരായ സന്നദ്ധ സംഘടനകൾക്ക് വിട്ടു നൽകാൻ ഇദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിന്റെ ഈ തീരുമാനത്തിന് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും നിങ്ങളുടെ ഈ മനസ്സ് എല്ലാവർക്കും ഉണ്ടാവില്ല എന്ന് ഒക്കെയാണ് ആളുകൾ കമന്റുകൾ ആയി പറയുന്നത്..ദുരന്തമുഖത്ത് ഒറ്റപ്പെട്ടുപോയ ആളുകൾക്ക് പുനരധിവാസം ഉറപ്പാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഈ ആവശ്യത്തിന് വേണ്ടിയാണ് തന്റെ ഒരേക്കർ സ്ഥലം ഇദ്ദേഹം നൽകിയിരിക്കുന്നത്. തരത്തിലുള്ള ആളുകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ മനുഷ്യസ്നേഹികൾ എന്ന് വിളിക്കാവുന്നത് എന്നും പലരും കമന്റുകളിലൂടെ പറയുന്നുണ്ട്..