ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. മറ്റ് അവയവങ്ങള്‍ പോലെ തന്നെ കരളിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. കരളിനെ ബാധിക്കുന്ന ഗുരുതര രോഗമാണ് ലിവര്‍ സിറോസിസ്. ഇത് കരളിലെ ആരോഗ്യകരമായ കോശങ്ങളെ നശിപ്പിക്കുകയും കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
തുടക്കത്തില്‍ തന്നെ ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി ചികിത്സിക്കാനായാല്‍ ഒരു പരിധി വരെ ആ അസുഖം നമുക്ക് സുഖപ്പെടുത്താന്‍ കഴിയും. ഇത്തരത്തില്‍ ചികിത്സയിലേക്ക് കടക്കണമെങ്കില്‍ ആദ്യം ലിവര്‍ സിറോസിന്റെ രോഗ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നാം മനസ്സിലാക്കേണ്ടതായുണ്ട്.
ലിവര്‍ സിറോസിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
-
ഓക്കാനവും ഛര്‍ദിയും ഉണ്ടാകുന്നതും കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിന്റെ സൂചനയാകാം.
- കാലിലും ഉപ്പൂറ്റിയിലും പാദങ്ങളിലും ഫ്ളൂയ്ഡ് കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും ലിവര്‍ സിറോസിസിന്റെ ലക്ഷണമാണ്.
- ലിവര്‍ സിറോസിസ് ഉള്ള വ്യക്തികള്‍ക്ക് ചെറിയ മുറിവുകളില്‍ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടാം
- ശരീരത്തിലുടനീളം രക്തപ്രവാഹം നിലനിര്‍ത്തുന്നതില്‍ കരള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. സിറോസിസ് മൂലം ഇത് തടസ്സപ്പെടാം, ഇത് പിന്നീട് വെരിക്കസ് പോലുള്ള സങ്കീര്‍ണതകള്‍ക്ക് കാരണമാകും.
- കരളിന്റെ പ്രവര്‍ത്തനം തകരാറിലായാല്‍ അത് വിശപ്പില്ലായ്മയ്ക്കും അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതിനും കാരണമാകും.
- ചര്‍മ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം ലിവര്‍ സിറോസിസിന്റെ ഒരു പ്രധാന ലക്ഷണമാണ്.
- വയറിന്റെ വലത്തു മുകളിലായി വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നതും ഒരു സൂചനയാകാം.
- ലിവര്‍ സിറോസിസ് മൂലം അടിവയറ്റില്‍ ദ്രാവകം അഥവാ ഫ്ലൂയ്ഡ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു. ഇത് വയറിലെ വീക്കത്തിലേക്കും അസ്വസ്ഥതയിലേക്കും നയിക്കുന്നു. ഇത് മൂലം പലപ്പോഴും വീര്‍ക്കാറുണ്ട്.
- ചര്‍മ്മത്തിലെ തുടര്‍ച്ചയായ ചൊറിച്ചിലും ചിലപ്പോള്‍ കരള്‍ സിറോസിസിന്റെ ലക്ഷണമാകാം.
- അമിത ക്ഷീണവും തളര്‍ച്ചയും തോന്നുന്നതും ലിവര്‍ സിറോസിസിന്റെ വളരെ സാധാരണമായ ലക്ഷണമാണ്.