ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ് അഖിൽ മാരാർ.. നിരവധി ആരാധകരെ ആയിരുന്നു ഈ ഒരു പരിപാടിയിലൂടെ താരം സ്വന്തമാക്കിയത്. പലപ്പോഴും തന്റെ അഭിപ്രായങ്ങൾ വ്യക്തമായി പറയുന്ന കൂട്ടത്തിൽ കൂടിയാണ് അഖിൽ.. അഖിലിന്റെ നിലപാടുകളൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ വയനാട്ടിലുള്ള
ജനങ്ങൾക്ക് വേണ്ടി സഹായം ചെയ്യുന്നതിലും അഖിൽ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലൂടെ പണം നൽകാൻ തനിക്ക് താല്പര്യം ഇല്ല എന്നാണ് അഖിൽ പറയുന്നത്.. പകരം താൻ മൂന്നു വീടുകൾ വച്ചു കൊടുക്കും. അതാണ് തന്റെ തീരുമാനം എന്ന് അഖിൽ പറയുന്നുണ്ട് ഈ ഒരു നിലപാടിന് നിരവധി ആളുകളാണ് പലതരത്തിലുള്ള അഭിപ്രായങ്ങളുമായി വരുന്നത്. അവനവന് കഴിയുന്നത് കൊടുത്ത്സ ഹായിക്കുക അതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വഴി തന്നെ തിരഞ്ഞെടുക്കണം എന്നുണ്ടോ.? നിങ്ങളുടെ ആ നിലപാട് നല്ലതാണ് 100% ശരിയായ തീരുമാനമാണ്.
സഹായം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തുവാൻ മാത്രമേ ഈ വാക്കുകൾക്ക് സാധിക്കുകയുള്ളൂ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വീട് മാത്രമല്ല കൊടുക്കുന്നത് അവിടെ ഒരു നാട് തന്നെ സൃഷ്ടിക്കാനാണ് നോക്കുന്നത്, ഇത്തരത്തിൽ സമ്മിശ്രമായ അഭിപ്രായങ്ങളാണ് താരത്തിന്റെ ഈ ഒരു നിലപാടിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം വിമർശിക്കുന്നവരുടെ വായ അടപ്പിച്ചുകൊണ്ട് അഖിലിന്റെ ആരാധകർ തന്നെ എത്തിയിട്ടുണ്ട്. ഒരു വ്യക്തി സഹായം ചെയ്യുന്നു എന്ന് പറയുമ്പോൾ അത് എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്നത് അയാളല്ലേ എന്തിനാണ് അയാളെ വിമർശിക്കാൻ നിൽക്കുന്നത്..? വിമർശിക്കുന്നവർ ആരെങ്കിലും അയാൾ പറഞ്ഞത് പോലെ മൂന്ന് വീടുകൾ വച്ച് കൊടുക്കാൻ സാധിക്കുന്നവരാണോ.?
ഇങ്ങനെ അഖിലിനെ പിന്തുണച്ചു കൊണ്ടും നിരവധി ആളുകൾ എത്തുന്നുണ്ട്. തനിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകാൻ താല്പര്യം ഇല്ല എന്ന് അഖിൽ തുറന്നു പറഞ്ഞതിനെ ചിലർ രാഷ്ട്രീയപരമായി ഉപമിക്കുകയും ചെയ്യുന്നുണ്ട്.. വിവരമില്ലാത്ത ആളുകൾ ദുരിതാശ്വാസനിധിയെ കുറിച്ച് വ്യാജ പ്രചരണം നടത്തും അത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് എന്നാണ് ചിലർ ഇതിനതാഴെ കമന്റ് ചെയ്യുന്നത്. തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുന്ന അഖിൽ മാരാർക്ക് വലിയ അഭിനന്ദനങ്ങളും ലഭിക്കുന്നു..