ഹമാസ് രാഷ്ട്രീയ മേധാവി ഇസ്മായില്‍ ഹനിയയെ ടെഹ്റാനിലെ ഗസ്റ്റ് ഹൗസിനു നിന്ന് വിക്ഷേപിച്ച ”ഹ്രസ്വ ദൂര പ്രൊജക്ടൈല്‍” ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി) അറിയിച്ചു. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. കൊലപാതകത്തിനു പിന്നാലെ നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷമാണ് ഐ.ആര്‍.ജി.സി പ്രസ്താവന ഇറക്കിയിരിക്കുന്നത്. ആക്രമണം ”ഏകദേശം 15.4 പൗണ്ട് സ്ഫോടക വസ്തുക്കള്‍ മുറിക്കള്ളിലും, താമസസ്ഥലത്തിന് പുറത്ത് നിന്ന് വിക്ഷേപിച്ചതുമായ ഒരു ഹ്രസ്വ-ദൂര പ്രൊജക്‌റ്റൈല്‍ ഉഫയോഗിച്ച് വെടിവെച്ചുമാണ് കൊല നടത്തിയതെന്ന് ഐആര്‍ജിസി പറഞ്ഞു.
ഹമാസ് തലവന്‍ ഹനിയേയുടെ കൊലപാതകത്തിന് ഇസ്രായേലിന് ‘യഥാസമയത്തും സ്ഥലത്തും കഠിനമായ ശിക്ഷ’ലഭിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ‘ക്രിമിനല്‍ ഗവണ്‍മെന്റ് പിന്തുണച്ചിട്ടുണ്ട്. ഗാസ മുനമ്പിലെ ഇസ്രയേലിന്റെ നിരന്തരമായ യുദ്ധത്തിനിടയില്‍ മിഡില്‍ ഈസ്റ്റിനെ കൂടുതല്‍ സംഘട്ടനത്തിലേക്ക് തള്ളിവിടുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹനിയയുടെ കൊലപാതകത്തെക്കുറിച്ച് ”അറിയുകയോ അതില്‍ പങ്കാളിയോ അല്ല” എന്ന് യുഎസ് പറയുമ്പോള്‍ ഇസ്രായേല്‍ ഒരു പങ്ക് സ്ഥിരീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ ടെഹ്റാനിലെ ഇറാന്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു പലസ്തീന്‍ നേതാവും അംഗരക്ഷകനും കൊല്ലപ്പെട്ടത്. ഇറാനില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മസൂദ് പെസെഷ്‌കിയന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇറാന്റെ തലസ്ഥാനത്തേക്ക് പോയിരുന്നു. വെള്ളിയാഴ്ച, ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഒരു പള്ളിയില്‍ നടന്ന ഹനിയയുടെ സംസ്‌ക്കാര പ്രാര്‍ത്ഥനയില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ഹമാസ് മേധാവി ഗ്രൂപ്പിന്റെ രാഷ്ട്രീയ ഓഫീസിലെ അംഗങ്ങള്‍ക്കൊപ്പം അവിടെ താമസിച്ചിട്ടുള്ളതുമാണ്.
ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത കമാന്‍ഡര്‍ ഫുവാദ് ഷുക്കര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
CONTENT HIGHLIGHTS;Iran’s intelligence agency, IRGC, said Ismail Haniya was killed by a short-range projectile.