Celebrities

‘സിനിമയിലേക്ക് വരുന്നതിന് മുമ്പ് വാപ്പ തന്ന ഉപദേശം ‘ ?: ഷെയ്ന്‍ നിഗം പറയുന്നു | shane-nigam-talks-about-his-father-abi

മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ആയാണ് ഷെയ്ന്‍ നിഗം അറിയപ്പെടുന്നത്. മിനി സ്‌ക്രീനിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട അബിയുടെ മകനായ ഷെയ്ന്‍ ക്യാമറയുടെ മുന്നിലേക്ക് എത്തുന്നത്. പിന്നീട് സിനിമയില്‍ നായകനായി മാറുകയായിരുന്നു. തന്റെ അഭിനയ മികവു കൊണ്ട് ഷെയ്ന്‍ പലപ്പോഴും പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. കരിയറില്‍ പലവട്ടം വിവാദങ്ങളും പ്രശ്‌നങ്ങളും വെല്ലുവിളി ഉയര്‍ത്തിയിട്ടും ശക്തമായി തിരികെ വരുന്ന ഷെയ്‌നെയാണ് കണ്ടിട്ടുള്ളത്.

ഇപ്പോഴിതാ തന്റെ വാപ്പച്ചിയെ കുറിച്ച് ഷെയ്ന്‍ പങ്കുവെച്ച കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. സിനിമയിൽ പിതാവ് തനിക്ക് നൽകിയ ഉപദേശം എന്താണെന്നും ധന്യ വര്മയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ :

“ഞങ്ങൾ ഒരുപാട് സംസാരിക്കുന്ന ആളുകളായിരുന്നില്ല. പറയേണ്ട കാര്യങ്ങളെല്ലാം പറയും. എന്നെ അങ്ങനെ വഴക്കു പറയാറില്ല. എൻറെ ഓർമ്മയിൽ അങ്ങനെയുള്ള വഴക്കുകൾ ഒന്നുമില്ല. ഞങ്ങൾ തുറന്നു സംസാരിക്കാൻ പക്ഷേ ഒരുപാട് സംസാരിക്കാറില്ലായിരുന്നു. വാപ്പച്ചി തൻറെ സ്പേസിൽ ഇരിക്കുന്ന ഒരാൾ ആയിരുന്നു.

എന്ത് ചെയ്താലും ടോപ്പ് ആയി ചെയ്യണമെന്നായിരുന്നു എനിക്ക് തന്ന ഉപദേശം. അതിപ്പോൾ ആക്ഷൻ ആയാലും ഡാൻസ് ആയാലും അഭിനയമായാലും. റിയലായി അഭിനയിക്കണമെന്നും പറഞ്ഞു തന്നിട്ടുണ്ട്.

സിനിമയിൽ വാപ്പച്ചിക്ക് അവസരങ്ങൾ കുറവായിരുന്നു. പാഷൻ ഉണ്ടായിരുന്നു. ഓരോന്നിനുവേണ്ടി ശ്രമിക്കുമായിരുന്നു. അദ്ദേഹം ഒരു സ്റ്റേജ് ആർട്ടിസ്റ്റ് ആണ്. അതിനു നൂറു മാർക്ക് കൊടുക്കാം. സ്റ്റേജിനോട് പൂർണമായും നീതിപുലർത്തിയുടെ കലാകാരനായാണ് എനിക്ക് തോന്നുന്നത്”- ഷെയ്ന്‍ പറഞ്ഞു.

രക്തസംബന്ധമായ അസുഖത്തിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 നവംബര്‍ 30 നാണ് അബി മരണത്തിന് കീഴടങ്ങിയത്. മിമിക്രി വേദികളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന അബി മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറെ സ്വീകാര്യതയുള്ള നടനാണ്.

മലയാളത്തിൽ മിമിക്രി കസെറ്റുകൾക്കു സ്വീകാര്യത നൽകിയ അബി അൻപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആമിനതാത്ത എന്ന കഥാപാത്രത്തിലൂടെയാണു അബി മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്. നയം വ്യക്തമാക്കുന്നു എന്നതാണ് ആദ്യസിനിമ. മഹാത്മാ ഗാന്ധി സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിക്ക് രണ്ടു പ്രവശ്യം ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

ഹബീബ് അഹമ്മദ് എന്നാണു യാഥാർഥ പേര്. മിമിക്രിക്കാരനായിട്ടായിരുന്നു തുടക്കം. മൃഗങ്ങളുടെയും താരങ്ങളുടെയും ശബ്ദം അനുകരിച്ചായിരുന്നു മിമിക്രി ആരംഭിച്ചത്. മുംബൈയിൽ സാനിട്ടറി ഇൻസ്പെക്ടർ കോഴ്സ് പഠിക്കുമ്പോഴും മിമിക്രിയിൽ സജീവമായിരുന്നു. അമിതാഭ് ബച്ചനടക്കമുള്ള ഹിന്ദി താരങ്ങളെയും അനുകരിച്ച് പ്രശംസ നേടിയിട്ടുണ്ട്.

ദിലീപ്, നാദിർഷ, ഹരിശ്രീ അശോകൻ എന്നിവരൊക്ക അബിക്കൊപ്പം ഒരു കാലത്ത് മിമിക്രി വേദികളിൽ തിളങ്ങി നിന്നവരാണ്. ഓണത്തിനിടയ്ക്ക് പുട്ടുകട്ടവടം, ദേ മാവേലി കൊമ്പത്ത് തുടങ്ങിയ 300 ഓളം ഓഡിയോ കാസറ്റുകളും വിഡിയോ കാസറ്റുകളും അബി ഇറക്കിയിട്ടുണ്ട്.

കലാഭവനിലും ഹരിശ്രീയിലും കൊച്ചിൻ സാഗറിലും ആർട്ടിസ്റ്റായി പ്രവർത്തിച്ചു. മഴവിൽക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാർ, മിമിക്‌സ് ആക്‌ഷൻ 500, അനിയത്തിപ്രാവ്, രസികൻ, ഹാപ്പി വെഡ്ഡിങ് എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തൃശുവപേരൂർ ക്ലിപ്തം ആണ് അവസാനസിനിമ. ഭാര്യ സുനില. മക്കൾ: ഷെയ്ൻ നിഗം, അഹാന, അലീന.

content highlight: shane-nigam-talks-about-his-father-abi