Kollam

ആറ്റിങ്ങൽ എം.എൽ.എ. ഒ.എസ്.അംബികയുടെ മകൻ വാഹനാപകടത്തിൽ മരിച്ചു | attingal-mla-os-ambikas-son-died-in-car-accident

ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബികയുടെ മകൻ വി.വിനീത് (34) വാഹനാപകടത്തിൽ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലർച്ചെ 5.30-നായിരുന്നു അപകടം. വർക്കലയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിർദിശയിൽ വിനീതും സുഹൃത്തും സഞ്ചരിച്ചുവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

വിനീതിന്റെ സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗവുമാണ് വിനീത്. പിതാവ് കെ.വാരിജാക്ഷൻ സി.പി.എം. ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി.വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.