കലിപൂണ്ടെത്തിയ ഉരുൾപ്രവാഹം അവളെയും ഭർത്താവ് മുരുകനെയും കവർന്നെടുത്തു . അകലെ, ചാലിയാറിൽനിന്നു ബാക്കി കിട്ടിയത് വിവാഹമോതിരത്തിൽ ‘മുരുകൻ’ എന്നെഴുതിയ ആ കൈ മാത്രം. മോതിരം കണ്ടാണ് രാമസ്വാമി മകളെ തിരിച്ചറിഞ്ഞത്. ആ കൈ ചിതയിലേക്കു വച്ചപ്പോൾ മുഖംപൊത്തി വിതുമ്പി, അച്ഛൻ. രാമസ്വാമിയുടെ ഭാര്യ തങ്കമ്മയെയും മരുമകൻ മുരുകനെയും ഇനിയും കണ്ടെത്താനായിട്ടില്ല. കൊച്ചുമകൻ അക്ഷയിന്റെ മൃതദേഹം കഴിഞ്ഞദിവസം കണ്ടെത്തി സംസ്കരിച്ചു.