സര്‍ക്കസ് കൂടാരത്തില്‍ താത്കാലിക പരിശീലകന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ അയാളെ കൊലപ്പെടുത്തിയ മേരിയാന. ഈ കാഴ്ചകള്‍ കണ്ടു കൊണ്ടിരുന്ന കാണികള്‍ ആനയെ കൊല്ലണമെന്ന് മുറവിളിച്ചു. ജനഹിതമനുസരിച്ച് ആ മിണ്ടാപ്രാണിയെ കെട്ടിത്തൂക്കി കൊന്ന് സര്‍ക്കസ് മുതലാളി. ഇതെല്ലാം നടന്നത് 1916 സെപ്റ്റംബര്‍ 13ന് യുഎസിലെ സ്പാര്‍ക്ക് വേള്‍ഡ് ഷോ സര്‍ക്കസിന്റെ ടെന്റിലും അതിനു സമീപവുമായിരുന്നു. ജനഹിതത്തിന്റെ ആഗ്രഹത്താല്‍ നടപ്പായ ഈ കൊടും ക്രൂരത ഇന്ന് കുച്ചിപ്പുഡിയായി അരങ്ങിലേക്ക് എത്തുകയാണ്.
തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിയും എറണാകുളം ഇന്‍ഫോപാര്‍ക്കിലെ ടി സി എസില്‍ പ്രൊഡക്റ്റ് മാനേജരായ രേഷ്മ യു. രാജാണ് മേരിയാനയുടെ കഥ നൃര്‍ത്താവിഷ്‌കാരമായി അരങ്ങില്‍ എത്തിച്ചത്. ഭര്‍ത്താവ് ഡി.പി. ദിപനാണ് മേരിയാനയുടെ ആശയം മുന്നോട്ട് വെച്ചത്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തെ ശ്രദ്ധേയമാക്കുന്ന കഥാകഥനശേഷി കാലിക പ്രസക്തിയുള്ള വിഷയങ്ങളെ പ്രതിപാദിക്കുക വഴി കൂടുതല്‍ ജനകീയമാക്കുക എന്നതായിരുന്നു ഉദ്ദേശം. അതിന് ഏറ്റവും അനുയോജ്യമായ ഭാഷ ഇംഗ്ലീഷ് ആണ് എന്ന് തോന്നി. നൃത്ത നാടക പാരമ്പര്യത്തില്‍ ഊന്നിയ കുച്ചിപ്പുഡി അതിന് ഏറെ സഹായകവും ആയിരുന്നു. ഇത്തരം വിഷയങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിലൂടെ ലോകോത്തരമാക്കുക എന്നതിനോടൊപ്പം മാറിവരുന്ന സാംസ്‌കാരിക മേഖലയെ ഉള്‍ക്കൊണ്ട് പുതിയ തലമുറയ്ക്ക് ആസ്വാദ്യം ആകും വിധം അവതരണ ശൈലിയില്‍ മാറ്റം വരുത്തുക എന്ന ഉദ്ദേശവും ഉണ്ടായിരുന്നുവെന്ന് രേഷ്മ യു. രാജ് പറഞ്ഞു.
സജിത റഷീദാണ് മേരിയുടെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്, എല്ലാവര്‍ക്കും മനസ്സിലാക്കുക എന്ന ഉദ്ദേശത്തോടെ വളരെ ലളിതമായ ഭാഷയിലാണ് എഴുത്ത്. നൃത്ത മേഖലയിലെ 30 കൊല്ലത്തെ പ്രവര്‍ത്തി പരിചയം വേറിട്ട പരീക്ഷണങ്ങളെ ആഗ്രഹിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ചെയ്ത കെവിന്‍ കാര്‍ട്ടറുടെ The Vulture and the little girl എന്ന ചിത്രത്തിന്റെ നൃത്താവിഷ്‌കാരമായ The Vulture Second Annual Social and Economic Justice Film Festival (San Francisco), Hungtington Beach Cultural Cinema Showcase (High Commendation Films Category) തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ മറ്റു സിനിമകളോടൊപ്പം നൃത്തം എന്ന വേര്‍തിരിവില്ലാതെ പ്രദര്‍ശിപ്പിച്ചു എന്നത് തുടര്‍ന്നും ഇത്തരം പരീക്ഷണങ്ങള്‍ തുടരാനുള്ള ഊര്‍ജ്ജം നല്‍കി. ജവഹര്‍ലാല്‍ നെഹ്‌റു ഇന്ദിരാ ഗാന്ധിയ്ക്കയച്ച അച്ഛന്‍ മകള്‍ക്കയച്ച കത്തുകളില്‍ The Birthday Letter എന്ന കത്തിനും സമാന രീതിയില്‍ നൃത്താവിഷ്‌കാരം നല്‍കിയിട്ടുണ്ട്. ഇത്തരം പ്രൊഡക്ഷനുകളില്‍ സംഗീതത്തിനു വളരെയധികം പ്രാധാന്യം നല്‍കിയിട്ടുണ്ട്. വേറിട്ടതും വിഷയത്തോട് വളരെയധികം ചേര്‍ന്നു നില്‍ക്കുന്നതുമായ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അനന്തരാമന്‍ അനില്‍ ആണ്. ഛായാഗ്രഹണം Clisun Cleetsu. സുഗതകുമാരി ടീച്ചറുടെ കണ്ണന്റെ അമ്മ (SCERT മൂന്നാം ക്ലാസ്സ് പാഠം)എന്ന കവിതയ്ക്കു നല്‍കിയ നൃത്താവിഷ്‌കാരം ഏറെ ശ്രദ്ധേധയമായിരുന്നു. പ്രേംഘിനി നാട്യത്തിലെ (ചിത്ര നാട്യം) സിംഹനന്ദിനി കേരളത്തില്‍ പ്രചാരത്തില്‍ കൊണ്ടു വന്നു. Gen C – Generation of Culture YouTube channel ആണ് മേരി റിലീസ് ചെയ്തിരിക്കുന്നത്. ഭര്‍ത്താവ് ഡി പി ദിപിന്‍ തിരുവനന്തപുരം സ്വദേശിയും വ്യാവസായിക പരിശീലന വകുപ്പിലെ (എ വി ടി എസ് കളമശ്ശേരി) ഉദ്യോഗസ്ഥനും കേരള എന്‍ജിഒ യൂണിയന്‍ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറിയും എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറിയുമാണ്. പിതാവ് – കെ രാജേന്ദ്രന്‍, മാതാവ്- എം എല്‍ ഉഷാരാജ് (മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി) മകന്‍ – ഭവത്രാത് ആര്‍ ദിപിന്‍.