Television

കുടുംബ ബന്ധങ്ങളുടെ രസചരടുകള്‍ ചേര്‍ത്ത പരമ്പര സ്‌നേഹക്കൂട്ട് ഇന്ന് മുതല്‍ ഏഷ്യാനെറ്റില്‍

വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥയായ ‘സ്‌നേഹക്കൂട്ട് ‘ എന്ന പുതിയ പരമ്പര ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. ഉദയന്നൂരിലെ പൊന്നുംമഠം തറവാടിലെ മാധവ മേനോന്റെ കഥയിലൂടെയാണ് ഈ പരമ്പര വികസിക്കുന്നത്. മാധവ മേനോന്‍ പൂര്‍ണിമയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ മുന്‍ ജോലി ഉപേക്ഷിച്ച് ആരംഭിച്ച പൂര്‍ണിമ ടെക്‌സ്‌റ്റൈല്‍സിന്റെ ഉടമയാണ്. മേനോന്റെ ഭാര്യ പൂര്‍ണിമ, അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലക്ഷ്മിയുടെ മരണശേഷം ഒറ്റപ്പെട്ട ജീവിതത്തിലേക്ക് കടന്നുവരുകയായിരുന്നു. മേനോന്റെ ആദ്യ വിവാഹത്തിലെ മകന്‍ സേതുമാധവനാണ് കഥയുടെ കേന്ദ്രബിന്ദു. പൂര്‍ണിമയുമായുള്ള മേനോന്റെ വിവാഹത്താല്‍ അച്ഛനും മകനും തമ്മിലുള്ള ബന്ധം സേതുമാധവന്റെ കുട്ടികാലംമുതലെ അത്ര രസത്തിലല്ല. കുടുംബപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും, സേതുമാധവന്‍ സമൂഹത്തിലെ പ്രിയപ്പെട്ട വ്യക്തിയാണ്, കൂടാതെ ജെ & എം എന്ന സ്വന്തം ബിസിനസ്സ് നടത്തുന്നു. മേനോന്റെയും പൂര്‍ണിമയുടെയും മൂന്ന് പെണ്‍മക്കളാണ് അവന്തിക, റിത്വിക, സാത്വിക എന്നിവര്‍. കഥ വികസിക്കുമ്പോള്‍, മേനോന്റെ കുടുംബത്തിലേക്ക് കടന്നുവരുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും സംഭവങ്ങള്‍ളും പുതിയ കഥാപാത്രങ്ങള്‍ളും പ്രേക്ഷകര്‍ക്ക് മറ്റൊരു ദൃശ്യവിരുന്ന് സമ്മാനിക്കും. ആഗസ്റ്റ് 5 മുതല്‍ ഏഷ്യാനെറ്റില്‍ ആരംഭിക്കുന്ന ‘സ്‌നേഹക്കൂട്ട് ‘ തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 6:30 സംപ്രേക്ഷണം ചെയ്യുന്നു