Celebrities

ഏറ്റവും പുതിയ സന്തോഷവാർത്ത പങ്കുവച്ച് അപർണദാസ്; ആശംസകളുമായി ആരാധകർ | aparna-das-insta-post-goes-viral

തന്റെ ആദ്യത്തെ ഫിലിം ഫെയർ അവാർഡ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അപർണ. തമിഴ് ചിത്രമായ ‘ഡാഡ’യിലുടെയാണ് നടി പുരസ്‌കാരത്തിന് അർഹയായത്. ആ സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെയും താരം പങ്കുവെച്ചിട്ടുണ്ട്. വളരെ ചുരുക്കം സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും അപർണ ദാസ് ചെയ്ത വേഷങ്ങൾ എല്ലാം ശ്രദ്ദേയമായിരുന്നു. ആദ്യ ചിത്രം മനോഹരത്തിനു ശേഷം പിന്നീട് വന്ന ഓഫർ വി‍ജയ്ക്കൊപ്പം ബീസ്റ്റിൽ ആയിരുന്നു. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ അപർണക്ക് അത്യാവശ്യം അവസരങ്ങൾ തേടി വന്നു. രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘ഡാഡ’. ആ ചിത്രത്തിലെ പ്രകടനത്തിനാണ് അപർണക്ക് മികച്ച നടിക്കുള്ള ക്രിറ്റിക്സ് അവാർഡ് ലഭിച്ചത്.

“സ്വപ്ന സാക്ഷാത്കാരം. മികച്ച നടിക്കുള്ള ക്രിറ്റിക്സ് പുരസ്കാരം ഡാഡ എന്ന ചിത്രത്തിലെ അഭിനയത്തിനു ലഭിച്ചു. ഡാഡ എന്ന ടീമിനോട് ഒരുപാട് നന്ദിയുണ്ട്. മാത്രമല്ല എനിക്ക് ഈ സിനിമയിലേക്ക് അവസരം നൽകിയ കവിനും ഒരുപാട് നന്ദി. എന്നെ സ്നേഹിക്കുന്നവർക്കും സപ്പോർട്ട് ചെയ്യുന്നവർക്കും ഒരുപാട് സ്നേഹം.”

ഇങ്ങനെയാണ് ഇൻസ്റ്റ​ഗ്രാമിലെ ഫോട്ടോക്ക് താഴെ അപർണ എഴുതിയ കുറിപ്പ്. അഭിനയ ജീവിതത്തിൽ വലിയൊരു നേട്ടം തന്നെയാണ് അപർണ നേടിയത്. നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൺ​ഗ്രാറ്റ്സ് എന്നാണ് അർജുൻ അശോകൻ കമന്റ് ചെയ്തിരിക്കുന്നത്. കൺ​ഗ്രാജുലേഷൻസ് അപ്പൂസേ എന്നാണ് നടി ശിവദ കുറിച്ചത്. അത്തരത്തിൽ വൃദ്ധി, നൈല ഉഷ, നൂറിൻ ഷെരീഫ് തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്.

അപർണ മാത്രമല്ല വേറെയും മലയാളി തിളക്കം ഇത്തവണ കോളിവുഡിൽ ഉണ്ടായിട്ടുണ്ട്. മികച്ച സഹനടൻ ഫഹദ് ഫാസിലും മികച്ച സഹനടി അഞ്ജലി നായരും ആണ്. അതുപോലെ മികച്ച നടിയായി തിരഞ്ഞെടുത്തത് നിമിഷ സജയനെ ആണ്. മലയാളികൾ ഇത്തവണ കോളിവുഡിൽ ഏറെ പ്രതീക്ഷകൾ ഉയർത്തി. അപർണക്കൊപ്പം ഫർഹാന എന്ന ചിത്രത്തിനു വേണ്ടി ഐശ്വര്യ രാജേഷിനും മികച്ച നടിക്കുള്ള ക്രിറ്റിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്.

അപർണയുടേയും ദീപക് പറമ്പോലിന്റേയും വിവാഹം ഈ കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു. ആരാധകരെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു വിവാഹം തന്നെയായിരുന്നു ഇരുവരുടേയും വിവാ​ഹത്തിനു ശേഷവും താരം സിനിമയിൽ സജീവമായി തുടരുന്നുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം സീക്രട്ട് എന്ന സിനിമ റിലീസ് ചെയ്തു. ഇനി അർജുൻ അശോകനൊപ്പം അഭിനയിക്കുന്ന ആനന്ത് ശ്രീബാല എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. പ്രിയൻ ഓട്ടത്തിലാണ്, ആദികേശവ, സീക്രട്ട് ഹോം തുടങ്ങിയ ചിത്രങ്ങളിലും അപർണ അഭിനയിച്ചിട്ടുണ്ട്.

content highlight: aparna-das-insta-post-goes-viral-