നിരത്തിലെ ആഡംബരത്തിന്റെ മറുപേരായ റോയൽ എൻഫീൽഡിന് ഇന്ത്യൻ വിപണിയിൽ ആരാധകർ ഏറെയാണ്. യുവതലമുറ നെഞ്ചിലേറ്റിയ കുടുകുടു ശബ്ദത്തിന് പുത്തൻ മാനങ്ങൾ നൽകിക്കൊണ്ട് കരുത്തനായ ഷോട്ട്ഗൺ 650 യെ വിപണിയിൽ എത്തിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. വാസ്തവത്തിൽ വാഹനപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വാഹനമാണ് ഹിമാലയൻ 650. അടുത്തിടെ ഈ വാഹനത്തിന്റെ പ്രോട്ടോ ടൈപ്പ് ടെസ്‌റ്റ് ചെയ്യാൻ കൊണ്ട് പോവുന്നതിന്റെ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു.
കമ്പനിയുടെ വരാനിരിക്കുന്ന ഏറ്റവും വലിയ ലോഞ്ചുകളിൽ ഒന്നായാണ് ഈ വാഹനം കണക്കാക്കുന്നത്. വരും മാസങ്ങളിൽ തന്നെ അവർ ഈ വാഹനം അവതരിപ്പിക്കും എന്നാണ് കരുതപ്പെടുന്നത്. 650 സെഗ്‌മെന്റിൽ കളംപിടിക്കാൻ ഒരുങ്ങി തന്നെയാണ് റോയൽ എൻഫീൽഡ് ഈ വാഹനവുമായി രംഗത്ത് വരുന്നത്.
സാഹസികരായ റൈഡർമാരെ ആകർഷിക്കാൻ സാധ്യതയുള്ള ഘടകങ്ങളാവും റോയൽ എൻഫീൽഡ് ഈ വാഹനത്തിനുള്ളിൽ ഒളിപ്പിച്ചിരിക്കുന്നതെന്ന് ഏറെക്കുറെ വ്യക്തമാണ്.
അതിലൊന്നാണ് റോയൽ എൻഫീൽഡ് ഈ അഡ്വഞ്ചർ ബൈക്കിൽ നൽകാനിരിക്കുന്ന വലിയ പാരലൽ-ട്വിൻ എഞ്ചിൻ. ഇന്റർസെപ്റ്റർ 650, കോണ്ടിനെന്റൽ ജിടി 650, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവയുടെ ഹൃദയഭാഗത്തുള്ള 648 സിസി ഇരട്ട സിലിണ്ടർ എഞ്ചിനാവും ഹിമാലയൻ 650 മോഡലിലും നൽകുക.
നിലവിൽ, ഈ എഞ്ചിൻ 47 ബിഎച്ച്പിയും 52 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, ഹിമാലയൻ 650ന്റെ ഈ പവർ നമ്പറുകൾ റോയൽ എൻഫീൽഡ് നിലനിർത്തുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു. എങ്കിലും എഞ്ചിന് ഗിയറിംഗിലും എഞ്ചിൻ റീമാപ്പുകളിലും ചെറിയ മാറ്റങ്ങൾ ലഭിക്കുമെന്ന് വിലയിരുത്തലുണ്ട്, കാരണം ഇതൊരു അഡ്വെഞ്ചർ ബൈക്ക് ആണ് എന്നത് മറക്കാൻ പാടില്ല.
ചില സമാനതകൾ ഹിമാലയൻ 450 മോഡലുമായി ഇത് പങ്കു വയ്ക്കുമെന്നും കരുതാം. പഴയ ഹിമാലയന് സമാനമായ സ്പ്ലിറ്റ് സീറ്റ് സെറ്റപ്പും പിൻ ഗ്രാബ് ഹാൻഡിലുമുണ്ടാവും ഈ മോഡലിനും. കൂടാതെ 650 ഹിമാലയൻ ഇത്തിരി കോടി മെലിഞ്ഞതായി കാണപ്പെടുന്നുണ്ട്. കൂടാതെ നിലവിലെ സാഹചര്യത്തിൽ ഈ വാഹനം അടുത്തെങ്ങും ലോഞ്ച് ചെയ്യാൻ സാധ്യത ഇല്ലെന്നാണ് വിലയിരുത്തൽ.
content highlight: himalayan-650-details-leaked-price-features