Health

ശ്വാസകോശ അര്‍ബുദം ഉണ്ടോ എന്ന് എങ്ങനെ തുടക്കത്തില്‍ തിരിച്ചറിയാം?-Lung Cancer-Symptoms, Causes, Treatment, SK Hospital

അര്‍ബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കാണപ്പെടുന്ന രണ്ടാമത്തെ അര്‍ബുദമാണ് ശ്വാസകോശ അര്‍ബുദം. അതുപോലെ തന്നെ മരണ നിരക്ക് കൂടുതലുള്ള ഒരു അര്‍ബുദം കൂടിയാണ് ശ്വാസകോശ അര്‍ബുദം. ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍, രോഗ ലക്ഷണങ്ങള്‍, ചികിത്സാ രീതികള്‍ എന്നിവയെക്കുറിച്ച് എസ് കെ ഹോസ്പിറ്റലിലെ പള്‍മനോളജിസ്റ്റ് ഡോ. റമീസ് നജീബ് സംസാരിക്കുന്നു.

ശ്വാസകോശ അര്‍ബുദം വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍

ശ്വാസകോശ അര്‍ബുദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് പുകവലി. എന്നാല്‍ പുക വലിക്കാത്തവരിലും ഇന്ന് ശ്വാസകോശ അര്‍ബുദം കാണപ്പെടാറുണ്ട്. ആദ്യകാലങ്ങളില്‍, പുകവലിക്കുന്നവര്‍ക്ക് മാത്രമേ ശ്വാസകോശ അര്‍ബുദം ഉണ്ടാകൂ എന്നായിരുന്നു പറയപ്പെട്ടിരുന്നത്. എന്നാല്‍ ഈ അടുത്ത് കുറച്ച് വര്‍ഷങ്ങളായി അതൊക്കെ തിരുത്തപ്പെട്ടിരിക്കുന്നു. അതായത് പുകവലി മൂലം അല്ലാതെയും പലര്‍ക്കും ശ്വാസകോശ അര്‍ബുദം സ്ഥിരീകരിക്കുന്നു. സ്ത്രീകളിലും ശ്വാസകോശ അര്‍ബുദം വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. അതിന്റെ പ്രധാനപ്പെട്ട കാരണമാണ് വായുമലിനീകരണം. മറ്റു കാരണങ്ങളില്‍ പെടുന്നവയാണ് ജോലിസംബന്ധമായ കാരണങ്ങള്‍.. അതായത് റേഡിയേഷന്‍സ്, ലൈഫ് സ്‌റ്റൈലില്‍ ഉണ്ടാവുന്ന അസുഖങ്ങള്‍.. അതായത് അമിതവണ്ണമൊക്കെ ഇതിന്റെ ഒരു കാരണമായി മാറിയേക്കാം. പിന്നെ ജനിതകമായിട്ടുള്ള കാരണങ്ങളും ഉണ്ട്. അല്ലെങ്കില്‍ ഏതെങ്കിലും ശ്വാസകോശ സംബന്ധമായിട്ട് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ഏതൊരു അസുഖവും അതായത് ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥകളൊക്കെ ശ്വാസകോശ അര്‍ബുദത്തിന് കാരണമായി പറയപ്പെടുന്നു.

ശ്വാസകോശ അര്‍ബുദത്തിന്റെ രോഗലക്ഷണങ്ങള്‍

ഏറ്റവും പ്രധാനപ്പെട്ട രോഗലക്ഷണം നെഞ്ചുവേദനയാണ്. ശ്വാസമുട്ടല്‍, രക്തം തുപ്പുക, കഫത്തില്‍ രക്തത്തിന്റെ അംശം ഉണ്ടാവുക, പെട്ടെന്ന് ശരീരഭാരം കുറയല്‍, പെട്ടെന്ന് ശരീരം ക്ഷീണിക്കല്‍, വിശപ്പ് കുറയുക തുടങ്ങിയവ ഇതിന്റെ രോഗലക്ഷണങ്ങളാണ്. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ ഇതിന്റെ ലോഗലക്ഷണങ്ങള്‍ അധികം അറിയാറില്ല. മറ്റെന്തെങ്കിലും രോഗം നിര്‍ണയിക്കുന്നതിനായി സി ടി പോലുള്ള സ്‌കാനുകള്‍ എടുക്കുമ്പോള്‍ ആയിരിക്കും ഒരുപക്ഷേ ഇത് അറിയുന്നത്.

തുടക്ക സമയത്ത് രോഗലക്ഷണങ്ങള്‍ അധികം കാണിക്കില്ല എന്നുള്ളത് തന്നെയാണ് ശ്വാസകോശ അര്‍ബുദം കാരണം മരണനിരക്ക് കൂടുന്നത്. എല്ലാ അര്‍ബുദങ്ങളെയും പോലെ തുടക്കത്തില്‍ തന്നെ കൃത്യമായി വേണ്ട ചികിത്സ ലഭിച്ചാല്‍ മാത്രമേ ഇതില്‍ നിന്നും രോഗിക്ക് മോചനം ലഭിക്കുകയുള്ളൂ. ശ്വാസകോശത്തിലുള്ള മുഴകളില്‍ നിന്നും കുത്തിയെടുത്ത ഫ്‌ളൂയിഡ് പരിശോധിക്കുന്നത് വഴിയാണ് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിക്കുന്നത്. ശ്വാസകോശത്തില്‍ ഉണ്ടാകുന്ന വലിയ മുഴകളാണെന്നുണ്ടെങ്കില്‍ അള്‍ട്രാസൗണ്ട്, സി ടി തുടങ്ങിയ സ്‌കാനുകളില്‍ അറിയാന്‍ പറ്റും. എന്നാല്‍ താരതമ്യേന ചെറിയ മുഴകളോ ശ്വാസകോശത്തിന്റെ പെരിഫറി ഭാഗത്ത് കാണപ്പെടുന്ന മുഴകളോ ആണെന്നുണ്ടെങ്കില്‍ മറ്റ് ചില സൂക്ഷ്മ പരിശോധനകള്‍ ആവശ്യമാണ്.

ശ്വാസകോശ അര്‍ബുദത്തിന്റെ ചികിത്സ

ശ്വാസകോശ അര്‍ബുദം ഏത് സ്റ്റേജിലാണ് എത്തിനില്‍ക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഇതിന്റെ ചികിത്സ തീരുമാനിക്കുക. രോഗത്തിന്റെ പ്രാരംഭ ഘട്ടമാണെങ്കില്‍ സര്‍ജറി ചെയ്ത് മുഴകള്‍ നീക്കം ചെയ്യാവുന്നതാണ്. മൂന്നാമത്തെ സ്റ്റേജില്‍ ആണെങ്കില്‍ കീമോതെറാപ്പികള്‍ കൊടുക്കാം. സ്റ്റേജ് ഫോറില്‍ ആണെങ്കില്‍ കൂടുതലും ടാര്‍ജറ്റ് തെറാപ്പികളാണ് കൊടുക്കാറ്. അതായത് ഈ സ്റ്റേജില്‍ സര്‍ജറി പോസിബിള്‍ അല്ല. ഫോര്‍ത്ത് സ്റ്റേജ് തെറാപ്പി എന്ന് പറയുമ്പോള്‍ സാമ്പിള്‍ ഐഡന്റിഫയ് ചെയ്തു അതിനനുസരിച്ചുള്ള ടാബ്ലറ്റ് വഴി കീമോ കൊടുക്കുകയാണ് ചെയ്യുന്നത്. അതിനുപുറമെ രോഗിക്ക് നോര്‍മല്‍ കീമോതെറാപ്പിയും കൊടുക്കും.

 

Latest News