ബംഗ്ലാദേശിലെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തലസ്ഥാന നഗരമായ ധാക്കയിലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയായ ഗാനബഭന്‍ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച ഷെയ്ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണ്. സര്‍ക്കാര്‍ ജോലികള്‍ക്കുള്ള ക്വാട്ട സമ്പ്രദായത്തിനെതിരായ ആഴ്ചകള്‍ നീണ്ട പ്രതിഷേധത്തിനും ഹസീനയുടെ 15 വര്‍ഷത്തെ ഭരണത്തിനെതിരായ പ്രതിഷേധത്തിനും പിന്നാലെയാണ് തിങ്കളാഴ്ചത്തെ അക്രമം. ആയിരക്കണക്കിന് പ്രകടനക്കാര്‍ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിലും അവരുടെ പാര്‍ട്ടിയും കുടുംബവുമായി ബന്ധപ്പെട്ട മറ്റ് കെട്ടിടങ്ങളും ആക്രമിച്ചു.
Where is humanity
This is totally disgusting
Murder of democracy
Radicals looted bra, fish, saree, blouse, evn dustbins from Sheikh Hasina’s residence.
One ri0ter even wore a saree.
They have looted utensils from her kitchen. pic.twitter.com/r2yFeTSqd9— Thakur Abhi (@ThakurAbhi3880) August 5, 2024
എന്നാല്‍ പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും അടിവസ്ത്രങ്ങള്‍ ഉള്‍പ്പടെ എടുത്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കി. അടിവസ്ത്രങ്ങളും ബ്ലൗസും പോലുള്ള സ്വകാര്യ വസ്തുക്കള്‍ ഉയര്‍ത്തിപ്പിടിച്ച് അനിയന്ത്രിത ജനക്കൂട്ടം തെരുവുകളില്‍ പരേഡ് നടത്തുന്നതായി വൈറലായ ഫോട്ടോകള്‍ കാണിച്ചു. ഇവരില്‍ ഒരാള്‍ സാരി ധരിച്ച് പ്ലാസ്റ്റിക് ബക്കറ്റില്‍ വസ്ത്രങ്ങള്‍ നിറച്ച് പുറത്തേക്ക് പോകുന്നത് കണ്ടു. മറ്റൊരു ചെറുപ്പക്കാരന്‍ ഒരു പര്‍പ്പിള്‍ ബ്ലൗസ് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നു. സ്വകാര്യ വസ്തുക്കള്‍ കൊള്ളയടിക്കുകയും പരേഡ് നടത്തുകയും ചെയ്യുന്നതിനെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അപലപിച്ചു.
View this post on Instagram
പകല്‍ മുഴുവന്‍, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഗാണഭബനിലേക്കും പുറത്തേക്കും ആളുകള്‍ ഒഴുകുന്നത് തുടര്‍ന്നു, അവിടെ അവര്‍ തീയിടുകയും ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും റഫ്രിജറേറ്ററുകളില്‍ നിന്ന് അസംസ്‌കൃത മത്സ്യം വലിച്ചെടുക്കുകയും ചെയ്തു. കന്നുകാലികള്‍, ടെലിവിഷന്‍ സെറ്റുകള്‍, പുതപ്പ്, ജിം ഉപകരണങ്ങള്‍ തുടങ്ങി നീല ഡിയോര്‍ സ്യൂട്ട്‌കേസുമായി ആളുകള്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങുന്നത് കണ്ടു.
#Bangladesh: Full video of protestors storming PM’s palace in Dhaka. Protestors can be seen inside the office of Sheikh Hasina.pic.twitter.com/I0F0vPJYpY
— Ahmer Khan (@ahmermkhan) August 5, 2024
ഞാന്‍ ഗാനഭബന്‍ കൊട്ടാരത്തിനകത്താണ്, ബംഗ്ലാദേശി പത്രപ്രവര്‍ത്തകന്‍ യെസിര്‍ അറാഫത്ത് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. കൊട്ടാരത്തിനുള്ളില്‍ 1,500 ല്‍ അധികം ആളുകളുണ്ട്. അവര്‍ ഫര്‍ണിച്ചറുകളും ഗ്ലാസുകളും തകര്‍ക്കുന്നതായും റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷം മുന്‍പ് ശ്രീലങ്കയില്‍ കണ്ട അതേ കാഴ്ചകളാണ് ഓഗസ്റ്റ് 5ന് ബംഗ്ലദേശിലും അരങ്ങേറിയത്. 2022 ജൂലൈയില്‍ ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയ പ്രക്ഷോഭകര്‍ അവിടെ തയാറാക്കിയിരുന്ന ഭക്ഷണം അതിക്രമിച്ച് കഴിക്കുകയും വസതിയിലുണ്ടായിരുന്ന മയിലിനെവരെ കടത്തിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.
Scenes inside the Prime Minister’s Residence (Ganabhaban):
– Protesters are looting
– Eating and drinking
– Relaxing in Sheikh Hasina’s bedroom
– Swimming in the PM’s office#Bangladesh #BangladeshProtests #BangladeshBleeding #SheikhHasina pic.twitter.com/jMEzvcnkkh— Amit Mishra 🇮🇳 (@RealAmitMishr) August 5, 2024
ഹസീനയുടെ വസതിയായ ഗാനഭബനില്‍ കടന്നുകയറിയ പ്രക്ഷോഭകര്‍ അവരുടെ കട്ടിലില്‍ കിടക്കുന്നതും വസ്ത്രങ്ങളും കസേരയും പാത്രങ്ങളും സാരികളും പരവതാനികളുമെല്ലാം കടത്തിക്കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബംഗ്ലദേശ് ആഭ്യന്തരമന്ത്രിയുടെയും സുപ്രീം കോടതി ജഡ്ജിയുടെയും വീടുകള്‍ക്ക് സമരക്കാര്‍ തീയിട്ടു. ഷെയ്ഖ് ഹസീനയുടെ പിതാവും പ്രഥമ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും സമരക്കാര്‍ നശിപ്പിച്ചിട്ടുണ്ട്.
Sharing exclusive photos:
Bangladesh’s PM Sheikh Hasina had to flee her country after submitting her resignation following mass unrest. Mobs went on a rampage and looted things they could lay their hands on from her official residence Ganabhaban @NewIndianXpress @MEAIndia… pic.twitter.com/y352aftlSz
— Yeshi Seli (@YeshiSeli) August 5, 2024
ഷെയ്ഖ് ഹസീന എവിടെ?
ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മണിക്കൂറുകള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകുന്നേരം ഡല്‍ഹിക്ക് സമീപം ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ ബേസില്‍ 76 കാരിയായ ഷെയ്ഖ് ഹസീന വിമാനമിറങ്ങി. ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ധാക്കയിലെ ഗാനഭബനില്‍ നിന്ന് പുറപ്പെട്ടു. ഹസീന രാജിവെച്ചതിനെ തുടര്‍ന്ന് ബംഗ്ലാദേശ് സൈന്യം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 2009 മുതല്‍ അധികാരത്തിലായിരുന്നു ഷെയ്ഖ് ഹസീന എന്നാല്‍ ജനുവരിയില്‍ തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചുവെന്ന് ആരോപിക്കപ്പെട്ടു, തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ദശലക്ഷക്കണക്കിന് ആളുകള്‍ അവര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങുന്ന കാഴ്ചയാണ് ധാക്ക സാക്ഷ്യം വഹിച്ചത്.