സ്വന്തമായി ഒരു ബിസിനസ് തുടങ്ങുക എന്നു പറയുന്നത് അത്ര പെട്ടെന്ന് ഒരാൾക്ക് സാധിക്കുന്ന കാര്യമല്ല. ഒരു ബിസിനസ് തുടങ്ങുവാൻ ആർക്കും സാധിക്കും, എന്നാൽ അത് മികച്ച രീതിയിൽ മുൻപോട്ട് കൊണ്ടുപോകുവാൻ അത്രത്തോളം കാര്യശേഷി വേണം. അത്തരത്തിൽ ഇപ്പോൾ മാതൃകയാവുകയാണ് ഒരു പെൺകുട്ടി. പാർവതി എന്നാണ് ഈ പെൺകുട്ടിയുടെ പേര്. ചേർത്തലയിൽ ഒരു ബജിക്കട ഇട്ടുകൊണ്ടാണ് ഈ പെൺകുട്ടി ശ്രദ്ധ നേടുന്നത്. ഇടുക്കി സ്വദേശിയായ പാർവതി ഒരു ജോലിക്കായി ആണ് ആലുവയിൽ എത്തുന്നത്. ജോലിചെയ്യുന്ന കമ്പനിയിൽ നിന്നും ലഭിക്കുന്ന ശമ്പളം ഒന്നിനും തികയാതെ വന്നപ്പോഴാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ചിന്തിക്കുന്നത്.
ചേർത്തലയിലെ ബന്ധുവീട്ടിൽ നിന്ന് ആണ് പാർവതി സ്വന്തമായി ഒരു ബജി കട തുടങ്ങാൻ തീരുമാനിച്ചത്. വീട്ടിൽ നിന്ന് അടക്കം ആദ്യസമയങ്ങളിൽ എതിർപ്പായിരുന്നു ഉണ്ടായത് എങ്കിലും തന്റെ സ്വപ്നവുമായി ആ പെൺകുട്ടി മുന്നോട്ട് പോയി. ഇന്ന് മാസം 60,000 രൂപയോളം തനിക്ക് ഈ ഒരു കടയിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട് എന്നാണ് പാർവതി പറയുന്നത്.. ആദ്യമൊക്കെ അച്ഛന് ഇഷ്ടമല്ലായിരുന്നു എന്നും ഇപ്പോൾ ഫോൺ വിളിക്കുമ്പോൾ കടയിൽ പോയില്ലേ എന്നാണ് അച്ഛൻ ആദ്യം ചോദിക്കുന്നത് എന്നും പാർവതി പറയുന്നു.
പണ്ടുമുതലേ തന്റെ മനസ്സിൽ ഒരു ചിന്തയുണ്ട് ഹോട്ടൽ തുടങ്ങണമെന്ന്, ആ ഒരു ലക്ഷ്യത്തിലേക്കും താൻ ഉടനെ എത്തും എന്നാണ് ഈ പെൺകുട്ടി വ്യക്തമാക്കുന്നത്. കമ്പ്യൂട്ടർ പഠിച്ചാണ് ആലുവയിൽ ജോലിക്ക് എത്തിയത് അവിടെ നിന്ന് കിട്ടുന്ന ശമ്പളം ഹോസ്റ്റൽ ഫീസിനും മറ്റും ഉണ്ടായിരുന്നില്ല.. അങ്ങനെയാണ് സ്വന്തമായി ഒരു ബിസിനസ് തുടങ്ങിയാലോ എന്ന് ആലോചിക്കുന്നത്. പാചകം നന്നായി അറിയാമായിരുന്നതുകൊണ്ടാണ് ബജി കട തുടങ്ങാൻ തീരുമാനിച്ചത്. ഇപ്പോൾ ഈ കടയിൽ നിന്നും 60,000 രൂപയോളം മാസം വരുമാനം ലഭിക്കുന്നുണ്ട്… ഒരു ഹോട്ടൽ സ്വന്തമായി തുടങ്ങണം എന്നതാണ് ആഗ്രഹം. ആ ലക്ഷ്യത്തിലേക്ക് വൈകാതെ എത്തും.