യൂറോപ്പിൽ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്നായാണ് ആംസ്റ്റർഡാം കണക്കാക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഓരോ വർഷത്തിലും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉള്ള വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. നെതർലാൻഡ്സിന്റെ വാണിജ്യ തലസ്ഥാനമായ ഈ ഒരു സ്ഥലം കടലിനോട് ചേർന്ന് കിടക്കുന്നത് കൊണ്ട് തന്നെ വർഷത്തിൽ ഭൂരിഭാഗവും നേരിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.. ആംസ്റ്റർ ഡാമിൽ എത്തുന്ന വ്യക്തികൾ തീർച്ചയായും സന്ദർശിക്കേണ്ട അതിമനോഹരമായ ചില സ്ഥലങ്ങൾ ഉണ്ട്.
ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ നിരവധി കാഴ്ചകൾ ഉൾക്കൊള്ളുന്ന സ്ഥലം തന്നെയാണ് ആംസ്റ്റർഡാം. മ്യൂസിയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങിയവയൊക്കെ ഈ നഗരത്തെ മനോഹരമാക്കി മാറ്റുന്നു. ഏറ്റവും കൂടുതൽ ഇവിടെ ശ്രദ്ധ നേടുന്ന ഒരു സ്ഥലം ആൻ ഫ്രാങ്ക് ഹൗസ് ആണ് . ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ ഈ സ്ഥലം സന്ദർശിക്കാതെ മടങ്ങില്ല.. മ്യൂസിയങ്ങളുടെ ഒരു വിപുലമായ നിര തന്നെ ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടി കാത്തിരിക്കുന്നു. നിരവധി കനാലുകളും ഇവിടെ വിനോദസഞ്ചാരികളെ ആകർഷിക്കാനായി കാണാൻ സാധിക്കും.
ഷോപ്പിംഗ് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ഈ നഗരം എന്താണെങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെടും കാരണം ആംസ്റ്റർ ഡാമിനെ ലോകത്തിലെ ഏറ്റവും കൂടുതൽ നടക്കുന്ന ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിൽ ഒന്നായിയാണ് കണക്കാക്കുന്നത്. സഞ്ചാരികൾക്ക് വേണ്ടി വിവിധ വിപണികൾ ഇവിടെ കാണാൻ സാധിക്കും. തുണിത്തരങ്ങൾ, ഭക്ഷണം,പുരാതന വസ്തുക്കൾ,പുസ്തകങ്ങൾ സംഗീത ഉപകരണങ്ങൾ തുടങ്ങി ആംസ്റ്റർഡാമിലെ മാർക്കറ്റുകളിൽ കിട്ടാത്തതായി ഒന്നുമില്ല. വലിയൊരു ഷോപ്പിംഗ് ശൃംഖല തന്നെ ഇവിടെ കാണാൻ സാധിക്കും. എല്ലാത്തരത്തിലും ഉള്ള രുചികരമായ ഭക്ഷണം ഇവിടെ ലഭിക്കുകയും ചെയ്യും. അതിമനോഹരമായ കാഴ്ചകൾ ഇഷ്ടപ്പെടുന്ന വ്യക്തികളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഇവിടെയൊക്കെ ഒരു യാത്ര നടത്തേണ്ടത് അത്യാവശ്യമാണ്.